നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പരിസ്ഥിതിക്ക് വെല്ലുവിളിയായി കാട്ടുപന്നികൾ; വൻ തോതിൽ കാർബൺ പുറംതള്ളലിന് കാരണമാവുന്നുവെന്ന് റിപ്പോർട്ട്

  പരിസ്ഥിതിക്ക് വെല്ലുവിളിയായി കാട്ടുപന്നികൾ; വൻ തോതിൽ കാർബൺ പുറംതള്ളലിന് കാരണമാവുന്നുവെന്ന് റിപ്പോർട്ട്

  കാട്ടുപന്നികള്‍ കാരണമായി പ്രതിവര്‍ഷം 4.9 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആണ് പുറംതള്ളുന്നത്.

  Scientists also sought local case studies to calculate the least and the most amount of wild pig-driven carbon emissions. (Credit: Shutterstock)

  Scientists also sought local case studies to calculate the least and the most amount of wild pig-driven carbon emissions. (Credit: Shutterstock)

  • Share this:
   അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കാട്ടു പന്നികള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ആഗോള വ്യാപ്തി കാര്‍ബണ്‍ പുറംതള്ളലിന് വലിയ സംഭാവന നല്‍കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. ക്വീന്‍സ്ലാന്‍ഡ്, കാന്റബറി, മെനോവയിലെ ഹവായ് സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ഗവേഷകരമാണ് പഠനം നടത്തിയത്. എട്ടു ശാസ്ത്രജ്ഞരുടെ സംഘമാണ്, കാട്ടുപന്നികള്‍ പിഴുതെടുത്ത മൊത്തം ഭൂപ്രദേശം തായ്വാനിന്റെ അത്രയും വരുമെന്നാണ് തങ്ങളുടെ പഠനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

   കാട്ടുപന്നികള്‍  പ്രതിവര്‍ഷം 4.9 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആണ് പുറംതള്ളുന്നത്. അത് ഏതാണ്ട് ഒരു ദശലക്ഷം കാറുകളുടെ കാര്‍ബണ്‍ പുറംതള്ളലിന് തുല്യമാണ് എന്നാണ് പഠനം പറയുന്നത്. ഇത്തരം കാര്‍ബണ്‍ പുറംതള്ളലുകള്‍ കൂടുതലായും നടക്കുന്നത് ശാന്തസമുദ്രതതിലെ ദ്വീപ് സമൂഹങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

   ഈ പഠനത്തിനായി ശാസ്ത്ര ഗവേഷണ സംഘം കാട്ടുപന്നികളുടെ വാസമില്ലാത്ത സ്ഥലങ്ങളില്‍ 10,000 അനുകരണങ്ങള്‍ ആണ് നടത്തിയത്. അമേരിക്കയിലെയും, ശാന്ത സമുദ്രത്തിലെ ദ്വീപുകളിലെയും, ആഫ്രിക്കയിലെയും തെക്കു കിഴക്കന്‍ ഏഷ്യയിലെയും ചില ഭാഗങ്ങളാണ് പഠനം നടത്താനുപയോഗിച്ചത്. ഓരോ പ്രാവശ്യവും കാട്ടുപന്നികള്‍ മണ്ണിളക്കുന്നതിന്റെ അനുകരണം പ്രയോഗിച്ചപ്പോള്‍, കാട്ടു പന്നികള്‍ സ്വാഭാവികമായും ഇളക്കുന്ന മണ്ണിന്റെ അതേ അളവാണ് അവരും പ്രയോഗിച്ചത്. മറ്റൊരു പഠനത്തില്‍ നിന്നാണ് അനുകരണം സ്വീകരിച്ചത്. ഇതിനെ കുറിച്ച് കൃത്യമായ അളവ് കണക്കാക്കുന്നതിനായി ശാസ്ത്രജ്ഞര്‍ കാട്ടു പന്നികള്‍ സാധാരണമായി മണ്ണ് കുത്തിയിളക്കുന്നതിനെ കുറിച്ചുള്ള പ്രാദേശിക കണക്കുകളെക്കുറിച്ചും പഠനങ്ങള്‍ നടത്തി.

   Also Read-ഇൻസ്റ്റ​ഗ്രാമിൽ ട്രെൻ‍ഡായി 'ബ്ലാക്ക്ഫേസ്' ഫിൽട്ട‍ർ; പ്രതിഷേധവുമായി ട്വിറ്റർ ഉപയോക്താവ്

   അവരുടെ പഠനത്തില്‍ ലഭിച്ച കണക്കുകള്‍ കൗതുകകരമായിരുന്നു. പ്രസ്തുത കണക്കുകള്‍ പ്രകാരം, ലോകത്താകമാനം ഓരോ വര്‍ഷവും കാട്ടുപന്നികള്‍ കുത്തിയിളക്കി ഇടുന്ന ഭൂപ്രദേശങ്ങളുടെ വിസ്തൃതി ഏകദേശം 36,214 ചതുരശ്ര കിലോമീറ്ററിനും 123,517 കിലോമീറ്ററിനും ഇടയില്‍ വരും. അത് ഏകദേശം തായ്വാന്റെയും ഇംഗ്ലണ്ടിന്റെയും മൊത്തം വലിപ്പത്തിന് തന്നെ സമാനമാണ്.

   ഭൂമിയിലെ കാര്‍ബണിന്റെ വലിയൊരു ശതമാനവും സംഭരിച്ചിരിക്കുന്നത് മണ്ണിലാണ് എന്നതിനാല്‍, ഇതില്‍ നിന്നും ചെറിയൊരു ഭാഗം കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് കടത്തി വിടുന്നത് തന്നെ കാലാവസ്ഥയില്‍ വലിയ വ്യതിയാനങ്ങള്‍ക്ക് ഇട വരുത്തും. അങ്ങനെ നോക്കുമ്പോള്‍ ഈ വിഷയം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

   ഗവേഷകരുടെ നിഗമനത്തില്‍, ശാന്ത സമുദ്രത്തിലെ ദ്വീപ സമൂഹങ്ങളില്‍ സംഭവിക്കുന്ന മണ്ണിന്റെ നാശവും അതിനോട് അനുബന്ധമായി അവിടുത്തെ ഭൂമിയില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെയും സിംഹഭാഗം പങ്കും വഹിക്കുന്നത് കാട്ടുപന്നികളും അത് പോലെയുള്ള മറ്റു മൃഗങ്ങളുമാണ്. എന്ത് കൊണ്ടാണ് ശാന്ത സമുദ്രത്തിലെ ദ്വീപ് സമൂഹത്തില്‍ മാത്രം കാട്ടുപന്നികള്‍ മൂലം ഇത്രത്തോളം കാര്‍ബണ്‍ പുറംതള്ളല്‍ ഉണ്ടാകുന്നു എന്നതിന്റെ കാരണം അവിടുത്തെ മണ്ണില്‍ കലര്‍ന്നിരിക്കുന്ന കാര്‍ബണ്‍ അത്രത്തോളം കൂടുതല്‍ ആയതിനാല്‍ ആണന്നാണ് ഗവേഷകര്‍ പറയുന്നത്.

   പ്രദേശത്തെ കാര്‍ണ്‍ പുറംതള്ളല്‍ മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ തടയുന്നതിനായി കാട്ടു പന്നികളുടെ അംഗ സംഖ്യ കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു.
   Published by:Jayashankar AV
   First published:
   )}