മൂന്നാര്‍: മൂന്നാറിലേക്ക് (Munnar) പോവുകയായിരുന്ന കെഎസ്ആര്‍ടിസി (KSRTC) ബസ് തടഞ്ഞുനിർത്തി 'പടയപ്പ'യുടെ പരാക്രമം. ഉദുമൽപേട്ട – മൂന്നാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് നേരെയായിരുന്നു കാട്ടുകൊമ്പൻ എത്തിയത്. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആന ബസിന് നേരെ എത്തിയത്.
ബസിന് നേരെ പാഞ്ഞടുത്ത ആനയെ കണ്ട് യാത്രക്കാർ ഭയന്നെങ്കിലും ഡ്രൈവർ മനസ്സാന്നിധ്യം കൈവിട്ടില്ല. ബസിന് മുന്നിൽ അൽപനേരം നിലയുറപ്പിച്ച ആനയുടെ കൊമ്പ് കൊണ്ട് ബസിന്റെ ഗ്ലാസ് തകർന്നു. ആന ബസിന് മുൻവശത്ത് നിന്നും മാറിയയുടൻ ഡ്രൈവർ വണ്ടിയെടുത്ത് മുന്നോട്ട് പോവുകയായിരുന്നു.
നേരത്തെ രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്ന ആനയെ തൊഴിലാളികളാണ് 'പടയപ്പ' എന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങിയത്. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു. ലോക്ഡൗൺ സമയത്ത് ടൗണിലെ സ്ഥിരം സന്ദർശകനായി മാറിയ ആന പക്ഷെ പിന്നീട് കാട്ടിലേക്ക് പോവാതെ നാട്ടിൽ തന്നെ തുടരുകയായിരുന്നു.
Elephant Attack | 'പടയപ്പയ്ക്ക് കുറച്ച് സൈഡ് തരൂ'; വഴിമുടക്കിയ ട്രാക്ടര്‍ 50 അടി താഴ്ചയിലേക്കെറിഞ്ഞ് കൊമ്പന്മൂന്നാര്: വഴിമുടക്കിയ ട്രാക്ടര്‍ കൊമ്പില്‍ കോര്‍ത്ത് 50 അടി താഴ്ചയിലേക്കെറിഞ്ഞ് കൊമ്പന് പടയപ്പ. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ കന്നിമലയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവവം. കന്നിമല ഫാക്ടിയിലേക്ക് എസ്റ്റേറ്റ് റോഡിലൂടെ വന്ന കൊളുന്ത് ചാക്കുകള്‍ നിറച്ച ട്രാക്ടറിന് നേരെയാണ് കൊമ്പന് ആക്രമണം നടത്തിയത്.
തേയിലത്തോട്ടത്തിലെ ചോലവനത്തിന്റെ അതിര്‍ത്തിയിലാണ് പടയപ്പ എത്തിയത്. വീതി കുറഞ്ഞ വഴിയായിരുന്നതിനാല്‍ പടയപ്പ മുന്നോട്ട തന്നെ നടന്നു. ഇതോടെ ട്രാക്ടറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടി.
Also read-
വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം; വാഹനത്തിനായി തിരച്ചില്ട്രാക്ടറിനു സമീപമെത്തിയ ആന കടന്നുപോകാന്‍ വഴി കാണാതായതോടെ ആദ്യം കൊളുന്ത് ചാക്കുകള്‍ ഓരോന്നായി വലിച്ചെറിഞ്ഞു. എന്നിട്ടും അരിശം തീരാതെ ട്രാക്ടര്‍ കൊമ്പില്‍ കോര്‍ത്ത് 50 അടി താഴ്ചയിലേക്കു മറിച്ചിട്ടു. ആക്രമണകാരി അല്ലാത്ത പടയപ്പ അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ ആക്രമണസ്വഭാവം കാണിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.