നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | 30കാരനെ പിന്തുടർന്ന് ആക്രമിച്ച് കാട്ടാന; വീഡിയോ കാണാം

  Viral Video | 30കാരനെ പിന്തുടർന്ന് ആക്രമിച്ച് കാട്ടാന; വീഡിയോ കാണാം

  വീഡിയോ ദൃശ്യങ്ങളിൽ നെൽവയലിൽ വീണ യുവാവിനെ കാട്ടാന ആക്രമിക്കുന്നത് കാണാം.

  • Share this:
   അസമിലെ (Assam) ധുബ്രി ജില്ലയിൽ കാട്ടാന (Wild Elephant) 30കാരനെ പിന്തുടരുകയും ആക്രമിക്കുകയും ചെയ്തു. ശനിയാഴ്ച തമർഹട്ട് പട്ടണത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ നാട്ടുകാർ ഫോണിൽ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ (Social Media) പങ്കുവെയ്ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം കാട്ടാനയുടെ അക്രമണമേറ്റ ആൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

   ശനിയാഴ്ച രാവിലെ തമർഹട്ട് പ്രദേശത്തിനടുത്തുള്ള ഉൻപെറ്റ്ല ഗ്രാമത്തിലാണ് (Uanpetla Village) കാട്ടാന ഇറങ്ങിയത്. വീഡിയോ ദൃശ്യങ്ങളിൽ നെൽവയലിൽ വീണ യുവാവിനെ കാട്ടാന ആക്രമിക്കുന്നത് കാണാം. വാർത്താ ഏജൻസിയായ എഎൻഐ (ANI) പങ്കുവെച്ച വീഡിയോ ഫൂട്ടേജിൽ ആന പിന്തുടരുമ്പോൾ യുവാവ് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതും കാണാം. ഓടുന്നതിനിടയിൽ നിലത്തേക്ക് വീഴുമ്പോൾ കാട്ടാന അയാളെ ആക്രമിക്കുന്നു. പിന്നീട് ആന അയാളെ തുമ്പിക്കൈ കൊണ്ട് ആക്രമിക്കുന്നതും വയലിലൂടെ വലിച്ചിഴക്കുന്നതും വീഡിയോയിൽ കാണാം.

   പല ട്വിറ്റർ ഉപയോക്താക്കളും ആക്രമണത്തിന് ഇരയായ വ്യക്തിയുടെ തെറ്റ് കൊണ്ടാണ് ആന അയാളെ ആക്രമിച്ചത് എന്ന് ആരോപിക്കുകയും അയാൾ മൃഗത്തെ പ്രകോപിപ്പിക്കുന്ന വിധത്തിൽ എന്തെങ്കിലും ചെയ്തിരിക്കാമെന്ന് പറയുകയും ചെയ്തു. "മൃഗങ്ങളുമായി കളിയ്ക്കാൻ നിൽക്കരുത്. നിങ്ങൾക്ക് അതിന് വലിയ വില നൽകേണ്ടി വരും", വീഡിയോ കണ്ട ഒരു വ്യക്തി കുറിച്ചു. "അപകടത്തിൽ പെട്ട വ്യക്തിക്ക് വേണ്ടി സർക്കാർ എന്തെങ്കിലും ചെയ്യണം", മറ്റൊരാൾ തന്റെ ആശങ്ക പ്രകടിപ്പിച്ചു.

   അസമിലെ നുമാലിഗഢിൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാട്ടാനകളെ ഉപദ്രവിച്ചതിന്റെ ഫലമായി പാസ്കൽ മുണ്ട എന്ന വ്യക്തി അവിടെ കൊല്ലപ്പെട്ടിരുന്നു. മൊറോങ്കി തേയില എസ്റ്റേറ്റിലെ ഒരു സംഘംതോട്ടം തൊഴിലാളികൾ കാട്ടാനക്കൂട്ടത്തെ നിരന്തരം ചൂഷണം ചെയ്യുകയും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ആനകൾ അവരെ പിന്തുടരുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെപാസ്കലിനെ ഒരു ആന ചവിട്ടി കൊലപ്പെടുത്തുകയുമായിരുന്നു.   ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് അസം. പിടിഐ (PTI) റിപ്പോർട്ട് അനുസരിച്ച് അസമിൽ ആന മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്. ആനകളുടെ നിരവധി ആക്രമണങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആനയുടെ ആവാസവ്യവസ്ഥയായ കാടുകൾ മനുഷ്യർ കൃഷിയിടങ്ങളും തേയിലത്തോട്ടങ്ങളുമാക്കി മാറ്റുന്നതാണ് ഇതിന്റെ പ്രധാന കാരണം. അസമിൽ ഈ വർഷം തന്നെ 71 ആനകൾ മനുഷ്യ നിർമ്മിത കുഴികളിൽ വീണു മരിച്ചു. അതുപോലെ ആനയുമായുള്ള ഏറ്റുമുട്ടലിൽ 61 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.
   Published by:Jayesh Krishnan
   First published: