HOME » NEWS » Buzz » WILD ELEPHANT EATS HELMET VIDEO GOES VIRAL

viral video| നാട്ടിലിറങ്ങിയ കാട്ടാന ഭക്ഷണമാണെന്ന് കരുതി കഴിച്ചത് ഹെൽമെറ്റ്

ബൈക്കിനടുത്തു നിന്ന് ഹെൽമെറ്റ് വായിലിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു നീങ്ങുന്ന ആനയെ വീഡിയോയിൽ കാണാം

News18 Malayalam | news18-malayalam
Updated: June 11, 2021, 10:05 AM IST
viral video| നാട്ടിലിറങ്ങിയ കാട്ടാന ഭക്ഷണമാണെന്ന് കരുതി കഴിച്ചത് ഹെൽമെറ്റ്
Screengrab
  • Share this:
ഗുവാഹത്തി: നാട്ടിലിറങ്ങിയ കാട്ടാന മുന്നിൽ കണ്ട ബൈക്കിൽ നിന്നും ഹെൽമെറ്റ് എടുത്തു കഴിച്ചു. ഗുവാഹത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണമാണെന്ന് കരുതിയാണ് കാട്ടാന ഹെൽമെറ്റെടുത്ത് വായിലിട്ടത്.

ഗുവാഹത്തിയിലെ സതഗോൺ ആർമി ക്യാമ്പിനടുത്താണ് കാട്ടാന ഇറങ്ങിയത്. ആർമി ക്യാമ്പിൽ പാർക്ക് ചെയ്ത ബൈക്കിന് സമീപം എത്തിയ ആന റിയർ വ്യൂ മിററിൽ തൂക്കിയിട്ടിരുന്ന ഹെൽമെറ്റ് തുമ്പിക്കൈ കൊണ്ട് എടുത്ത് നേരേ വായിലേക്കിട്ടു.



ബൈക്കിനടുത്തു നിന്ന് ഹെൽമെറ്റ് വായിലിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു നീങ്ങുന്ന ആനയെ വീഡിയോയിൽ കാണാം. ഇതിനിടയിൽ തന്റെ ഹെൽമെറ്റ് പോയെന്നും ഇനി താനെങ്ങനെ പോകുമെന്നും ബൈക്കിന്റെ ഉടമ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

ബൈക്കിന്റെ ഉടമ തന്നെയാണ് വീഡിയോ റെക്കോർഡ് ചെയ്തതും.  നിരവധി പേരാണ് ഇതിനകം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ അഭിപ്രായങ്ങളും വീഡിയോ സംബന്ധിച്ച് സോഷ്യൽമീഡിയയിൽ പലരും പങ്കുവെക്കുന്നുണ്ട്. ഹെൽമെറ്റ് കഴിക്കേണ്ടി വന്ന ആനയുടെ ആരോഗ്യത്തെ കുറിച്ച് പലരും ആശങ്ക പങ്കുവെക്കുന്നുണ്ട്. ബൈക്കിന് കേടുപാടുകളുണ്ടാക്കാതെ ഹെൽമെറ്റ് മാത്രം എടുത്ത പ്രവർത്തിയാണ് സോഷ്യൽമീഡിയയിൽ മറ്റു ചിലരെ അത്ഭുതപ്പെടുത്തുന്നത്.

ഈ പ്രദേശത്ത് ഭക്ഷണം തേടി കാട്ടാനകൾ ഇറങ്ങുന്നത് പതിവാണെന്നാണ് റിപ്പോർട്ട്.

വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കരടിയ്ക്ക് രക്ഷകനായത് ലൈൻമാൻ; താഴെയിറക്കിയത് ഇങ്ങനെ

അമേരിക്കയിലെ അരിസോണയിൽ കരടി വൈദ്യുതി പോസ്റ്റിൽ കുടുങ്ങി. തെക്കൻ അരിസോണ നഗരമായ വിൽകോക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂട്ടിലിറ്റി കമ്പനിയായ സൾഫർ സ്പ്രിംഗ്സ് വാലി ഇലക്ട്രിക് കോപ്പറേറ്റീവിന്റെ പോസ്റ്റിലാണ് തിങ്കളാഴ്ച രാവിലെ കരടി കുടുങ്ങിയതായി കണ്ടെത്തിയത്. പോസ്റ്റിന് മുകളിൽ വൈദ്യുതി ലൈനുകൾക്കിടയിൽ അനങ്ങാനാകാതെ കുടുങ്ങി കിടക്കുകയായിരുന്നു കരടി. വെർണർ ന്യൂബാവർ എന്ന ലൈൻമാനാണ് കരടിയെ രക്ഷിച്ചത്.

ഇദ്ദേഹം ഉടൻ തന്നെ പ്രദേശത്തെ വൈദ്യുതി പ്രവർത്തനരഹിതമാക്കുകയും 8 അടി (2മീറ്റർ) നീളമുള്ള ഫൈബർ ഗ്ലാസ് വടി ഉപയോഗിച്ച് കരടിയെ താഴേയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി അദ്ദേഹം കരടിയോട് സംസാരിക്കാൻ പോലും ശ്രമിച്ചു. എന്നാൽ കാര്യങ്ങൾ കരടിയ്ക്ക് പിടികിട്ടിയോ എന്നറിയില്ലെങ്കിലും ന്യൂബാവർ ഉയർത്തി നൽകിയ വടിയിലൂടെ കരടി താഴേക്കിറങ്ങി മരുഭൂമിയിലേക്ക് ഓടി രക്ഷപ്പെട്ടു.
Published by: Naseeba TC
First published: June 11, 2021, 10:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories