• HOME
  • »
  • NEWS
  • »
  • buzz
  • »
  • കാട്ടിൽ‌ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞത് കരടിയുടെ 400 സെൽഫികൾ

കാട്ടിൽ‌ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞത് കരടിയുടെ 400 സെൽഫികൾ

ക്യാമറയിൽ പതിഞ്ഞ 580 ചിത്രങ്ങളിൽ 400 എണ്ണവും കരടിയുടെ സെൽഫികളാണ്.

  • Share this:

    കാട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞത് 400 സെൽഫികൾ. അമേരിക്കയിലെ കൊളറാഡോയിലുള്ള ഒരു വന്യജീവി സങ്കേതത്തിലാണ് സംഭവം. ക്യാമറയിൽ പതിഞ്ഞ 580 ചിത്രങ്ങളിൽ 400 എണ്ണവും കരടിയുടെ സെൽഫികളാണ്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വന്യ ജീവി സങ്കേതം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

    46,000 ഏക്കറുള്ള വന്യജീവി സങ്കേതത്തിൽ ഒമ്പത് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറയുടെ മുന്നിൽ ചലനങ്ങൾ കണ്ടു തുടങ്ങിയാൽ ചിത്രങ്ങളെടുത്ത് തുടങ്ങും. രാത്രിയിലും തെളിച്ചമുള്ള ചിത്രങ്ങളെടുക്കാൻ കഴിയുന്ന ക്യാമറകളാണ് ഇവ.

    ഇതിൽ ഒരു ക്യാമറ കണ്ടെത്തിയ കരടിയാണ് സെൽഫി ചിത്രങ്ങൾ എടുത്തുകൂട്ടിയത്. ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ ഭൂരിഭാഗവും കരടിയുടെ ക്ലോസപ്പുകളാണ്.

    Published by:Jayesh Krishnan
    First published: