നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മറ്റുള്ള നായ്ക്കള്‍ വില്ലിയെ കണ്ടു പഠിക്കണം! ഭക്ഷണമേശയില്‍ പെരുമാറ്റ മര്യാദകള്‍ പിന്തുടരുന്ന നായയുടെ വീഡിയോ

  മറ്റുള്ള നായ്ക്കള്‍ വില്ലിയെ കണ്ടു പഠിക്കണം! ഭക്ഷണമേശയില്‍ പെരുമാറ്റ മര്യാദകള്‍ പിന്തുടരുന്ന നായയുടെ വീഡിയോ

  ഓസ്‌ട്രേലിയൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വില്ലി എന്ന നായയാണ് മേശപ്പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്‌

  • Share this:
   പട്ടിയെ വീട്ടുകാവലിനായാണ് വളർത്തുന്നത് എന്ന് നൂറ്റാണ്ടുകളായി പലരും കരുതിപ്പോരുന്നുണ്ട്. എന്നാൽ മൃഗങ്ങളോടുള്ള സ്നേഹത്തിന്റെ പുറത്തും ഇവയെ വളർത്തുന്നവരും ചുരുക്കമല്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടായിരിക്കുന്നത് ഒരു അനുഗ്രഹമായി തന്നെ കരുതാം. ചില ഉടമകൾ അവരുടെ പൂച്ചകളെയും നായ്ക്കളെയും തന്റെ സ്വന്തം കുട്ടികളായാണ് കരുതുന്നത്. അതിനനുസരിച്ച് അവരെ പരിഗണിക്കുകയും കുട്ടികളെ എന്ന പോലെ പെരുമാറ്റ വട്ടങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. അവരുടെ വളർത്തുമൃഗങ്ങൾ മറ്റുള്ളവർക്ക് മുന്നിലും അവരോടൊപ്പമുള്ള സമയങ്ങളിലും പഠിപ്പിച്ചതിനനുസരിച്ച് ശരിയായി പെരുമാറുന്നത് തീർച്ചയായും അവർക്ക് അഭിമാന നിമിഷം തന്നെയാകും. അത്തരത്തിൽ ഒരു നായ തന്റെ പെരുമാറ്റങ്ങളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഈ വളർത്തു പട്ടി വളരെ നന്നായിത്തന്നെയാണ് പെരുമാറുന്നതെന്ന കാര്യം എല്ലാവരെയും ആകർഷിക്കുക തന്നെ ചെയ്തു. ടിക് ടോക്കിലൂടെ ഈ നായയുടെ ഒരു ചെറിയ വീഡിയോ വൈറലാകുകയാണ്.

   ഓസ്‌ട്രേലിയൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വില്ലി എന്ന നായയാണ് മേശപ്പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതും, അതിന് മുമ്പ് അവൻ തന്റെ ഉടമയ്ക്കായി കാത്തിരിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുന്നത്. ഇത് കൊണ്ട് തീരുന്നില്ല, വില്ലിയാണ് ആദ്യം ഭക്ഷണം കഴിച്ച് തീരുന്നതെങ്കിൽ പോലും, തന്റെ ഉടമ ഭക്ഷണം കഴിച്ച് തീരുന്നത് വരെ വില്ലി ക്ഷമയോടെ കാത്തിരിക്കും. തുടർന്ന്, രണ്ടുപേരുടെയും ഭക്ഷണത്തിന് ശേഷം വില്ലി അവന്റെ കാലുകൾ ഉയർത്തിക്കൊണ്ട് ഉടമയ്ക്ക് നന്ദി പറയുന്നു, അതിന് ശേഷമാണ് ഇവൻ മേശയിൽ നിന്നും ഇറങ്ങിപ്പോവുന്നത്. സാധാരണയായി, നായ്ക്കൾ അവരുടെ മുൻപിൽ ഭക്ഷണം എത്തുമ്പോൾ തന്നെ മറ്റൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു തുടങ്ങുകയാണ് പതിവ്. എന്നാൽ വില്ലിയുടെ ഉടമയോടുള്ള പെരുമാറ്റം ഇന്റർനെറ്റിൽ അവനെ പ്രശസ്തനാക്കിയിരിക്കുകയാണ്.

   വില്ലിയുടെ ഉടമ ടിക് ടോക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഏകദേശം 4.7 ലക്ഷം ആളുകളാണ് കണ്ടതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ കണ്ടവരെല്ലാം തന്നെ വില്ലിയുടെ ആരാധകരായി മാറിയിരിക്കുകയാണ്.

   ഭക്ഷണത്തിന് മുൻപ് ഉടമസ്ഥൻ വില്ലിയോട് “നമുക്ക് പ്രാർത്ഥിക്കാം. പ്രിയപ്പെട്ട സ്വർഗ്ഗീയ പിതാവേ, അമ്മ ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ഈ അത്ഭുതകരമായ ഭക്ഷണത്തിന് നന്ദി. യേശുവിന്റെ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ,” എന്നു പറഞ്ഞു കൊണ്ട് പ്രാത്ഥിയ്ക്കുന്നത് വീഡീയോയിൽ നിന്ന് കേൾക്കാമെന്ന് മിററിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ പ്രാർത്ഥന തീരുന്നത് വരെ നായ നായ ഭക്ഷണത്തിൽ തൊടുന്നില്ല. പ്രാർത്ഥനയ്ക്ക് ശേഷം മാത്രമാണ് നായ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത്. നിരവധി പേർ വീഡിയോയുടെ കമന്റ് വിഭാഗത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മറ്റാരും ഭക്ഷിച്ച് തുടങ്ങുന്നതിനുമുമ്പ് തന്റെ നായ ഭക്ഷണം പൂർത്തിയാക്കുന്നുവെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. അതേ സമയം മറ്റൊരു ഉപയോക്താവ് പറഞ്ഞത്, നായ തന്റെ മക്കളേക്കാൾ നന്നായി പെരുമാറുന്നുവെന്ന് എന്നാണ്.
   Published by:Karthika M
   First published:
   )}