നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • മൂന്നു കോടി രൂപയുടെ വൈൻ കുപ്പി മോഷണം പോയി; ദമ്പതികൾക്കായി പോലീസ് തിരച്ചിൽ

    മൂന്നു കോടി രൂപയുടെ വൈൻ കുപ്പി മോഷണം പോയി; ദമ്പതികൾക്കായി പോലീസ് തിരച്ചിൽ

    Wine bottle worth Rs 3 crores stolen | ഭക്ഷണം വിളമ്പാനായി ജീവനക്കാർ അടുക്കളയിലേക്ക് പോയപ്പോൾ ആണ് മോഷണം നടന്നതെന്ന് ഹോട്ടൽ ഉടമ ജോസ്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ചില വൈനുകൾ (wine) വളരെ ചെലവേറിയതാണെന്ന് വൈൻ കുടിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് അറിയാം. പഴകിയ വീഞ്ഞിന് വില കൂടുമെന്ന് പറയപ്പെടുന്നു. വിലകൂടിയ വൈനുകളുടെ (expensive wine) ശേഖരം സ്വന്തമാക്കാനും പലരും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ വില കൂടിയ വീഞ്ഞിനും ആവശ്യക്കാരേറെയാണ്. സാമ്പത്തികമുള്ളവർ അത് വാങ്ങുമ്പോൾ, അതിനു സാധിക്കാത്ത ചിലർ വളഞ്ഞ വഴി ശ്രമിച്ചാൽ ഉണ്ടാവുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

      അടുത്തിടെ സ്പെയിനിൽ അത്തരത്തിലുള്ള ഒരു സംഭവമുണ്ടായി. ഒരു ദമ്പതികൾ പ്രശസ്ത ഹോട്ടലായ 'ആട്രിയോയിൽ' നിന്ന് വളരെ വിലയേറിയ വൈൻ കുപ്പികൾ മോഷ്‌ടിച്ചു.

      ഭക്ഷണത്തിനും സേവനങ്ങൾക്കും പേരുകേട്ട ഹോട്ടൽ, വിലകൂടിയ വൈനുകളുടെ ശേഖരത്തിന് കൂടുതൽ പ്രസിദ്ധമാണ്. അടുത്തിടെ ഇവിടെ നിന്ന് 45 കുപ്പി വൈൻ മോഷണം പോയിരുന്നു. ഈ കുപ്പികളിൽ ചിലത് 19-ാം നൂറ്റാണ്ടിലേതാണ്. എന്നാൽ ഒരു കുപ്പി വില കൂടിയതിനാൽ മോഷണത്തെ തുടർന്ന് ഹോട്ടലിന് കനത്ത നഷ്ടം നേരിടേണ്ടി വന്നു.

      1806-ലെ ചാറ്റോ ഡി വൈക്വെം എന്ന് പേരിട്ടിരിക്കുന്ന വീഞ്ഞിന്റെ വില മൂന്ന് കോടിയിലധികം രൂപയായിരുന്നു. ഫ്രാൻസിലെ ഒരു പ്രത്യേക വൈൻ നിർമ്മാതാവാണ് ഈ വൈൻ നിർമ്മിച്ചത്. ഇത് ഹോട്ടലായ ആട്രിയോയുടെ പ്രത്യേക ഓഫറുകളിൽ ഒന്നായിരുന്നു.



      ഇംഗ്ലീഷ് സംസാരിക്കുന്ന ദമ്പതികളാണ് മോഷണത്തിന് പിന്നിലെന്ന് ഹോട്ടൽ ഉടമ ജോസ് പോളോ ആരോപിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച്, ദമ്പതികൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുകയും ഭക്ഷണം കഴിക്കാൻ മിഷേലിൻ എന്ന ഹോട്ടൽ റെസ്റ്റോറന്റിലേക്ക് വരികയും ചെയ്തു. ഇവർക്ക് ഭക്ഷണം വിളമ്പാനായി ജീവനക്കാർ അടുക്കളയിലേക്ക് പോയപ്പോൾ ഇയാൾ വൈൻ കുപ്പികൾ സൂക്ഷിച്ചിരിക്കുന്ന നിലവറയിലേക്ക് പതുക്കെ കയറി അവിടെ നിന്ന് കുപ്പികൾ മോഷ്ടിച്ചു. ഹോട്ടൽ ജീവനക്കാർ അതിഥികളെ പരിചരിക്കുന്നതിനാൽ സുരക്ഷാ ക്യാമറകൾ ആരും ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് രണ്ടുപേരും കടന്നുകളഞ്ഞു.

      ഇവർ പോയശേഷമാണ് കവർച്ച നടന്ന വിവരം ആളുകൾ അറിയുന്നത്. ഇരുവരും പ്രൊഫഷണൽ മോഷ്‌ടാക്കളാണെന്നു സംശയിക്കുന്നതായി ഹോട്ടലുടമ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

      Summary: A couple stole extremely expensive bottles of wine from a famous Hotel 'Atrio'. As much as the hotel is known for its food and services, it is more famous for its collection of costly wines. Recently, around 45 bottles of wine were stolen from this place. But one of the bottles was so costly that the hotel had to face heavy losses following the theft. The wine named Chateau d’Yquem of 1806’s cost was worth more than Rs 3 crore
      Published by:user_57
      First published:
      )}