• HOME
 • »
 • NEWS
 • »
 • buzz
 • »
 • WINSTON CHURCHILLS 1929 LETTER ABOUT QUITTING POLITICS TO BE AUCTIONED NAV

വിൻസ്റ്റൺ ചർച്ചിലിന്റെ 1929 ലെ കത്ത് ലേലത്തിന്; വിൽക്കുന്നത് രാഷ്ട്രീയം വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന് വെളിപ്പെടുത്തിയ കത്ത്

പാര്‍ലമെന്റിലെ ഒരു അംഗം ആകുന്നതിന് പകരം, ‘കൂടുതല്‍ സന്തോഷകരവും ലാഭകരവുമായ’ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതായിരിക്കും നല്ലത് എന്നും അദ്ദേഹം കത്തിൽ എഴുതിയിട്ടുണ്ട്.

Image: Reuters

Image: Reuters

 • Share this:
  ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന സര്‍ വിൻസ്റ്റൺ ചര്‍ച്ചില്‍ തന്റെ സുഹൃത്തിനെഴുതിയ കത്ത് അടുത്ത ആഴ്ച ലണ്ടനില്‍ ലേലത്തിന് വെയ്ക്കുന്നു. ഇദ്ദേഹം 1929 ൽ എഴുതിയ കത്തിൽ ബ്രിട്ടന്റെ ഹൗസ് ഓഫ് കോമണ്‍സ് തന്റെ ‘തീയേറ്റര്‍’ ആയിരുന്നു എന്ന് അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ടൈപ്പ്റൈറ്ററില്‍ ടൈപ്പ് ചെയ്ത കത്ത് അദ്ദേഹം തന്റെ സുഹൃത്തായ സര്‍ ഫെഡറിക്ക് പോണ്‍സണ്‍ബിയ്ക്കാണ് എഴുതിയിരിക്കുന്നത്. കത്തില്‍ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ പങ്കുവെയ്ക്കുന്നുണ്ട്. അന്നത്തെ ഭാവി യുദ്ധകാല പ്രധാനമന്ത്രി അല്ലെങ്കിൽ പാര്‍ലമെന്റിലെ ഒരു അംഗം ആകുന്നതിന് പകരം, ‘കൂടുതല്‍ സന്തോഷകരവും ലാഭകരവുമായ’ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതായിരിക്കും നല്ലത് എന്നും അദ്ദേഹം കത്തിൽ എഴുതിയിട്ടുണ്ട്.

  കത്തെഴുതുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ്, അതായത് 1929 മേയിൽ, ഒരു തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് തങ്ങളുടെ അധികാരം നഷ്ടപ്പെടുകയും, ലേബര്‍ ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ചര്‍ച്ചില്‍, എപ്പിംഗ് പാര്‍ലമെന്റ് മണ്ഡലത്തിലെ അംഗത്തിനായുള്ള, തന്റെ സീറ്റ് നിലനിര്‍ത്തി.

  “ചര്‍ച്ചില്‍ തന്റെ അടുത്ത നീക്കങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു,” ബോന്‍ഹാംസ് ലേല കമ്പനിയുടെ ബുക്ക് ആന്‍ഡ് മനുസ്‌ക്രിപ്റ്റ്‌സിന്റെ അധികാരിയായ മാത്യൂ ഹേലി പറയുന്നു.

  “അദ്ദേഹം മനോഹരമായ ഒരു ഒഴിവുകാലം കുടുംബത്തിനോടൊപ്പം ചെലവഴിക്കുന്നതിനായി അമേരിക്കയിലേക്ക് ഒരു വിനോദ സഞ്ചാരത്തിന് ഒരുങ്ങുകയായിരുന്നു. അതിനെ കുറിച്ച് അദ്ദേഹം തന്റെ അടുത്ത സുഹൃത്തായ പോണ്‍സണ്‍ബിയ്ക്ക് എഴുതുകയും ചെയ്തു. ‘ഹൗസ് ഓഫ് കോമണ്‍സ് എന്നും എന്റെ തീയേറ്റര്‍ ആണ്,’ അതുകൊണ്ട് തന്നെ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ചില്ല.”

  1940 ൽ പ്രധാനമന്ത്രി പദത്തിലെത്തും മുൻപ് അദ്ദേഹം ഇന്ത്യയിൽ നിന്നും അഡോൾഫ് ഹിറ്റ്ലറുടെ ജർമ്മനിയിൽ നിന്നും ഭീഷണികൾ നേരിടുകയും മറ്റ് പല പ്രശ്നങ്ങളും നേരിടുകയും ചെയ്തിരുന്നു. എങ്കിൽ പോലും പല ചരിത്രകാരന്മാരും 1929 നും 1939 നും ഇടയിലുള്ള കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത് ചർച്ചിലിന്റെ “വന്യമായ വർഷങ്ങൾ” എന്നാണ്.

  1929 ആഗസ്റ്റ് 8 നായിരുന്നു അദ്ദേഹം ഈ കത്ത് എഴുതിയത്. അന്ന് അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടക്കുന്ന സമയത്ത് അദ്ദേഹം പാർലമെന്റിൽ നടന്ന ഒരു ചർച്ചയെത്തുടർന്ന് ഇങ്ങനെ പറയുകയുണ്ടായി, “ഞാൻ ഹൗസിൽ ഏതാണ്ട് ഒറ്റയ്ക്കായിത്തീർന്നു എന്ന് വ്യക്തമായിക്കഴിഞ്ഞു.”

  “ഹൗസ് ഓഫ് കോമൺസ് എന്നുമെന്റെ തിയേറ്ററായിരുന്നുവെന്ന് നിങ്ങൾ ഓർക്കണം, എനിക്ക് അവിടെ ഫലപ്രദമായ ഒരു രംഗം അവതരിപ്പിക്കാൻ കഴിയുന്നില്ല എങ്കിൽ, അരോചകമായ രാഷ്ട്രീയത്തിലെ തിരച്ചിൽ മതിയാക്കി പുറത്ത് കിടക്കുന്ന കൂടുതൽ ആനന്ദകരവും ലാഭകരവുമായ തൊഴിലുകൾ തേടിയിറങ്ങാൻ സമയമായി എന്നാണ് അതിന്റെ അർത്ഥം," ചർച്ചിൽ എഴുതി.

  ഒരു ദിവസത്തിന് ശേഷം, എംപ്രെസ് ഓഫ് ഓസ്‌ട്രേലിയ ലൈനർ എന്ന കപ്പലിൽ ക്യൂബെക്കിൽ എത്തി. അവിടെ നിന്നും ചർച്ചിൽ അമേരിക്കയിൽ എത്തുന്നതിന് മുമ്പ് കാനഡയിലുടനീളം തീരങ്ങളിൽ നിന്നും തീരങ്ങളിലേക്ക് യാത്ര ചെയ്തു. അവിടെ അദ്ദേഹം ചാർളി ചാപ്ലിൻ, പ്രമുഖ പത്രാധിപരായിരുന്ന വില്യം റാൻഡോൾഫ് ഹേർസ്റ്റ് എന്നിവർക്കൊപ്പം വിരുന്ന് കഴിച്ചു.

  “ഫ്രിറ്റ്സ്” എന്നായിരുന്നു പോൺസൺബി അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം വിക്ടോറിയ രാജ്ഞിയുടെ കൊട്ടാരത്തിലെ സേവകനും, എഡ്വേർഡ് ഏഴാമന്റെയും ജോർജ്ജ് അഞ്ചാമന്റെയും ജോയിന്റ് പ്രൈവറ്റ് സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  സെപ്റ്റംബർ 15 ന് ബോൺഹാമിൽ നടക്കുന്ന ഒരു ലേലത്തിൽ ഈ കത്ത് അവതരിപ്പിക്കപ്പെടും. 4,000 മുതൽ 6,000 പൗണ്ട് വരെയാണ് കത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
  Published by:Naveen
  First published:
  )}