• HOME
  • »
  • NEWS
  • »
  • buzz
  • »
  • Luxurious House | യുകെയിലെ 3.7 കോടി രൂപയുടെ ആഢംബരവീട് വെറും 277 രൂപയ്ക്ക് സ്വന്തമാക്കാം; പക്ഷേ ഒരു ട്വിസ്റ്റുണ്ട്!

Luxurious House | യുകെയിലെ 3.7 കോടി രൂപയുടെ ആഢംബരവീട് വെറും 277 രൂപയ്ക്ക് സ്വന്തമാക്കാം; പക്ഷേ ഒരു ട്വിസ്റ്റുണ്ട്!

യുകെയിലുള്ള നാല് ബെഡ്റൂം അടങ്ങിയ ഈ വീടിന് യഥാർഥത്തിൽ 4 ലക്ഷം പൌണ്ട് അഥവാ 3.7 കോടി രൂപ വില വരും

  • Share this:
നിങ്ങൾ ആഢംബര വീടുകൾ ഇഷ്ടപ്പെടുന്നയാളാണോ? എന്നാൽ നിങ്ങളെ ത്രില്ലടിപ്പിക്കുന്ന ഒരു വാർത്തയിതാ! വെറും മൂന്ന് പൌണ്ടിന് (ഏകദേശം 277 രൂപ) നിങ്ങൾക്ക് ഒരു ആഢംബര വീട് സ്വന്തമാക്കാം. യുകെയിലുള്ള നാല് ബെഡ്റൂം അടങ്ങിയ ഈ വീടിന് യഥാർഥത്തിൽ 4 ലക്ഷം പൌണ്ട് അഥവാ 3.7 കോടി രൂപ വില വരും. ജേസൺ, വിൽ എന്നീ സഹോദരങ്ങൾ ചേർന്ന് ഡാനിയൽ ട്വെൻഫോർ വഴി നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെയാണ് ഒരു ഭാഗ്യശാലിക്ക് ഈ വമ്പൻ നേട്ടം സ്വന്തമാവാൻ പോവുന്നത്.

Also read: രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മിസ് അർജന്റീനയും മിസ് പ്യൂർട്ടോ റിക്കോയും വിവാഹിതരായി

ഭാഗ്യക്കുറി വഴി ലഭിക്കുന്ന വീട് ലഭിക്കുന്നയാൾക്ക് അവിടെ താമസിക്കുകയോ അല്ലെങ്കിൽ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യാം. യുകെയിലെ കെന്റിലുള്ള മെഡ്‌വേയിലാണ് മനോഹരമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. മൂന്ന് ഫ്ലോറുകളിലായുള്ള ഈ വീടിന് നാല് വലിയ ബെഡ് റൂമുകളാണ് ഉള്ളത്. എല്ലാ സൌകര്യമുള്ള ഒരു അടുക്കളയും ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് റൂമുമൊക്കെ വീട്ടിലുണ്ട്. മനോഹരമായ ഒരു സ്വീകരണമുറിയും ഭംഗിയായി ഒരുക്കിയിട്ടുള്ള പൂന്തോട്ടവും ഇവിടെയുണ്ട്.

മൊത്തത്തിൽ ഫർണിഷ് ചെയ്തിട്ടില്ലെങ്കിലും വലിയ കുടുംബത്തിന് താമസിക്കാനുള്ളതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. വീട് മുഴുവൻ ഭംഗിയായി അലങ്കരിച്ചിട്ടുണ്ടെന്നത് മാത്രമല്ല, എല്ലാ സൌകര്യവുമുള്ള ഒരു അടുപ്പും ഇപ്പോൾ തന്നെ വീട്ടിലുണ്ട്. വളരെ വിശാലമായ വലിയ ലിവിങ് റൂമാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് വലിയ സോഫ സെറ്റുകൾ ഇവിടെ ഇടാൻ സാധിക്കും. എത്ര അതിഥികൾ വന്നാലും ഒരു കുഴപ്പവുമില്ലാതെ സ്വീകരിക്കാൻ പറ്റുമെന്ന് അർഥം.

പൂർണ്ണമായി സജ്ജീകരിച്ച അടുക്കളയാണ് വീട്ടിലുള്ളത്. പണികളെല്ലാം ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. കുറേ പേ‍‍ർക്ക് ഒരുമിച്ച് നിന്ന് പണികളെടുക്കാനും സാധിക്കും. വലിയ ജാലകങ്ങൾ ഉള്ളത് കൊണ്ട് നല്ല വായുസഞ്ചാരമുണ്ടാവും. നല്ല ഗുണമേൻമയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഫ്ലോറിങ് ചെയ്തിട്ടുള്ളത്. ഒരു കുടുംബത്തിന് പുതുതായി താമസം തുടങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ വളരെ നല്ലൊരു ഇടമായിരിക്കും ഇതെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

എല്ലാ സൌകര്യങ്ങളും ഒത്തിണങ്ങിയ ഒരു സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത് തന്നെ മാർക്കറ്റും സൂപ്പർ മാർക്കറ്റുകളുമെല്ലാം തന്നെയുണ്ട്. ചാത്തം റെയിൽവേ സ്റ്റേഷന് വളരെ അടുത്തായതിനാൽ എവിടേക്കും പോവാനും വരുന്നതിനും സൌകര്യമുണ്ട്. ഇവിടെ നിന്ന് ലണ്ടനിലേക്കും സെൻട്രൽ ലണ്ടനിലേക്കുമൊക്കെ തീവണ്ടി പോവുന്നുണ്ട്. ഒരു മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് ലണ്ടൻ നരഗത്തിലെത്താം.

നവംബർ 4 വരെയാണ് ഈ ഭാഗ്യനറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. ട്വെൻഫോർ സഹോദരങ്ങളാണ് ഈ നറുക്കെടുപ്പ് നടത്തുന്നത്. യുകെയിലെ ബ്രിസ്റ്റോൾ സിറ്റി സെന്ററിൽ 500,000 പൗണ്ട് വിലമതിക്കുന്ന മൂന്ന് അപ്പാർട്ടുമെന്റുകൾ ഈ രീതിയിൽ ഇവ‍ർ നേരത്തെ ഭാഗ്യശാലികൾക്ക് കൈമാറിയിരുന്നു. വീട് ലഭിക്കുന്നവർക്ക് അവിടെ താമസിക്കാനും വാടകയ്ക്ക് നൽകാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവും. വാടകയ്ക്ക് നൽകിയാൽ പ്രതിമാസം 2,000 പൗണ്ട് വരെ അല്ലെങ്കിൽ 1,86, 515 രൂപ വരെ ലഭിക്കുമെന്നാണ് ഏകദേശ കണക്ക്.
Published by:user_57
First published: