നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‍മരിച്ച ഒളിംപിക് താരത്തിന്റെ ബീജം ശേഖരിച്ചു; മാസങ്ങൾക്ക് ശേഷം കൃത്രിമ ബീജസങ്കലനത്തിലൂടെ ​ഗർഭം ധരിച്ച് യുവതി

  ‍മരിച്ച ഒളിംപിക് താരത്തിന്റെ ബീജം ശേഖരിച്ചു; മാസങ്ങൾക്ക് ശേഷം കൃത്രിമ ബീജസങ്കലനത്തിലൂടെ ​ഗർഭം ധരിച്ച് യുവതി

  അന്തരിച്ച ഓസ്ട്രേലിയൻ സ്നോബോർഡ് ഇതിഹാസം അലക്സ് പുള്ളിന്റെ ജീവിത പങ്കാളിയായ എലിഡി വ്ലഗാണ് ഇക്കാര്യം അറിയിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തങ്ങളുടെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ലോകത്തോട് പങ്കുവച്ച് അന്തരിച്ച ഓസ്ട്രേലിയൻ സ്നോബോർഡ് ഇതിഹാസം അലക്സ് പുള്ളിന്റെ ജീവിത പങ്കാളിയായ എലിഡി വ്ലഗ്. അന്തരിച്ച കാമുകന്റെ മരണശേഷം ബീജം ശേഖരിച്ച് കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ​ഗർഭിണിയായത് എന്ന് എലിഡി വ്ലഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

   അലക്സ് പുള്ളിൻ 2020 ജൂലൈയിലാണ് മുങ്ങി മരിച്ചത്. ഗോൾഡ് കോസ്റ്റിൽ സർഫിങ്ങിനിടെയാണ് അദ്ദേഹം മരിച്ചത്. ബോധരഹിതനായ അദ്ദേഹത്തെ ലൈഫ് ​ഗാർഡുകൾ കരയിലെത്തിച്ചെങ്കിലും ഉടൻ തന്നെ മരിക്കുകയായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 32 വയസ്സ് മാത്രമായിരുന്നു പ്രായം.

   തന്റെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലെ ഫോളോവേഴ്സുമായി എലിഡി വ്ല​ഗ് ഷെയർ ചെയ്തു. വെളുത്ത വസ്ത്രം ധരിച്ച് എടുത്ത ചിത്രങ്ങളാണ് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. എല്ലാ ഫോട്ടോകളിലും വ്ലഗ് തന്റെ വയറിൽ സ്നേഹത്തോടെ പിടിച്ചിരിക്കുന്നു. സൂര്യപ്രകാശം നല്ലൊരു പശ്ചാത്തലം ഒരുക്കുന്ന ഫോട്ടോകളിൽ ഒരു ഓപൺ ​ഗാർഡനിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അവരുടെ ഒരു ചിത്രത്തിന്റെ പോസ്റ്റിൽ ഹൃദയസ്പർശിയായ ഒരു അടിക്കുറിപ്പും ചേർത്തു, “നിങ്ങളുടെ ബോയ്ഫ്രണ്ടിന് പകരം നിങ്ങളുടെ നായയുമായി പ്രെ​ഗ്നൻസി ഷൂട്ട് ചെയ്യുമ്പോൾ.. എല്ലാ വികാരങ്ങളും”. പോസ്റ്റിന് താഴെ നിരവധി ഫോളോവേഴ്സാണ് അവർക്ക് പിന്തുണയുമായി എത്തിയത്. ചിലർ എലിഡിയോടുള്ള സ്നേഹം പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലർ ഈ വാർത്ത തങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചുവെന്ന് കമന്റിലൂടെ അറിയിച്ചു.
   View this post on Instagram


   A post shared by El Pullin (@ellidy_)


   ഒക്ടോബറിൽ തന്റെ പ്രസവം നടക്കുമെന്ന് സന്തോഷവതിയായ എലിഡി വ്ല​ഗ് പറഞ്ഞു. മറ്റൊരു പോസ്റ്റിൽ, താനും അന്തരിച്ച ബോയ് ഫ്രണ്ട് അലക്സ് പുള്ളിനും കുറച്ചുകാലമായി ഒരു കുഞ്ഞിനായി ആ​ഗ്രഹിച്ചിരുന്നു എന്നും ഇപ്പോൾ അത് സംഭവിച്ചതിൽ അതിയായ സന്തോഷം തോന്നുന്നുവെന്നും അവർ പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഇതെന്നും തന്റെ ജീവിതത്തിൽ മറ്റൊന്നിനോടും ഇത്ര ആവേശം തോന്നിയിട്ടില്ലെന്നും അവർ എഴുതി. അവരുടെ പോസ്റ്റിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: “നിന്റെ അച്ഛനും ഞാനും വർഷങ്ങളായി നിന്നെ സ്വപ്നം കാണുന്നു കുഞ്ഞേ. ഇതിനിടെ ഹൃദയം നുറുക്കുന്ന ഒരു ട്വിസ്റ്റ് ഉണ്ടായെങ്കിലും, ആ പ്രതിഭാസത്തിന്റെ ഒരു ഭാഗത്തെ ഈ ലോകത്തേക്ക് തിരികെ സ്വാഗതം ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു!”.
   View this post on Instagram


   A post shared by El Pullin (@ellidy_)


   7 ന്യൂസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, മരിച്ചു പോയ അലക്സ് പുള്ളിന്റെ ബീജം വീണ്ടെടുക്കുന്നതിനായി എങ്ങനെ എത്തിച്ചേർന്നു എന്ന് അവർ വിശദീകരിക്കുന്നു. ക്വീൻസ്‌ലാന്റിലെ നിയമം അനുസരിച്ച് ഒരു വ്യക്തി മരിച്ചാൽ 36 മണിക്കൂറിനുള്ളിൽ ശരീരത്തിൽ നിന്ന് ബീജം ശേഖരിക്കാം. ഇതനുസരിച്ചാണ് മരിച്ച അലക്സ് പുള്ളിന്റെ ശരീരത്തിൽ നിന്നും ബീജം ശേഖരിച്ച് കൃത്രിമ ബീജസങ്കലനത്തിലൂടെ ​ഗർഭധാരണം നടത്തിയതെന്ന് അവർ പറഞ്ഞു.

   2014ൽ റഷ്യയിലെ സോച്ചിയിൽ നടന്ന വിന്റർ ഒളിംപിക്സിൽ ആസ്ട്രേലിയയുടെ പതാക വാഹകൻ അലക്സ് പുള്ളിനായിരുന്നു. മൂന്ന് വിന്റർ ഒളിംപിക്സുകളിൽ പങ്കെടുത്ത അലക്സ് പുള്ളിൻ ലോക ചാംപ്യൻഷിപ്പ് പദവി നിലനിർത്തിയ ആദ്യ ആസ്ട്രേലിയൻ വിന്റർ സ്പോർട്സ് അത്ലറ്റ് കൂടിയാണ്.
   Published by:Rajesh V
   First published:
   )}