നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കൃത്രിമപ്പല്ല് മോഷ്ടിച്ചു: യുഎസിൽ സ്ത്രീ അറസ്റ്റിൽ

  കൃത്രിമപ്പല്ല് മോഷ്ടിച്ചു: യുഎസിൽ സ്ത്രീ അറസ്റ്റിൽ

  #whereismyteeth (എന്റെ പല്ലെവിടെ?) എന്ന ഹാഷ് ടാഗും സോഷ്യൽ മീഡിയയിൽ വൈറലായി.

  teeth

  teeth

  • News18
  • Last Updated :
  • Share this:
   വാഷിംഗ്ടൺ: കൃത്രിമപ്പല്ല് മോഷ്ടിച്ച് ഉപയോഗിച്ച സ്ത്രീ അറസ്റ്റിൽ. യുഎസിലെ ജെന്നിംഗ്സ് സ്വദേശി ജോൺ ചിൽഡേർസ് എന്ന സ്ത്രീയാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്. ജൂലൈ 22 നാണ് കൃത്രിമപ്പല്ല് മോഷണം പോയെന്ന പരാതിയുമായി ഒരു സ്ത്രീ പൊലീസിനെ സമീപിക്കുന്നത്. ജോൺ തന്നെയാണ് തന്റെ പല്ല് മോഷ്ടിച്ചതെന്നും അവർ അത് ഉപയോഗിക്കുന്നത് കണ്ടെന്നും ഇവർ പരാതിയിൽ പറഞ്ഞിരുന്നു.

   കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസിന് അധിക സമയം ഒന്നും വേണ്ടി വന്നില്ല.. പരാതി ലഭിച്ച അതേദിവസം തന്നെ കൃത്രിമപ്പല്ല് ധരിച്ച ജോണ്‍, ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നു. അത് ജോണിന്റെ പല്ലുകൾ അല്ലെന്നും മോഷ്ടിച്ചതാകാമെന്നും  അപ്പോൾ തന്നെ ഉദ്യോഗസ്ഥന് മനസിലായിരുന്നുവെന്നും ജെന്നിംഗ്സ് കൺ‌ട്രി ഷെരീഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.

   Also Read-രണ്ട് പഴത്തിന് 442 രൂപ: ആഢംബര ഹോട്ടലിന് 25000 രൂപ പിഴ

   രണ്ട് ദിവസത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ ജോണിനെ കണ്ടെത്തി. പരാതിക്കാരിയുടെ പേരെഴുതിയ തൊണ്ടിമുതലും ഇവരിൽ നിന്ന് പിടിച്ചെടുത്തു. മോഷണക്കുറ്റത്തിന് ജോണിനെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

   അതേസമയം വിചിത്രമായ ഈ മോഷണ വിവരം പുറത്ത് വന്നയുടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ആളുകളാണ് ഇത് ഷെയർ ചെയ്തത്. #whereismyteeth (എന്റെ പല്ലെവിടെ?) എന്ന ഹാഷ് ടാഗും സോഷ്യൽ മീഡിയയിൽ വൈറലായി.

   First published:
   )}