കോവിഡിനെതിരായ (Covid 19) പോരാട്ടത്തിന്‍റെ ഭാഗമായി ലോകരാജ്യങ്ങളിലെല്ലാം വാക്സിനേഷൻ (Vaccination) നടപടികൾ പുരോഗമിക്കുകയാണ്. ശക്തമായ ബോധവത്കരണത്തിനൊടുവിലും വാക്സിൻ സ്വീകരിക്കാൻ മടിച്ചു നിൽക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് വിവിധ സർക്കാരുകൾ വാക്സിനെടുക്കുന്നവർക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. സൗജന്യ ഗെയിം ടിക്കറ്റുകള്‍, ബിയര്‍, ഭക്ഷണ സാധനങ്ങള്‍, ലോട്ടറി ടിക്കറ്റുകള്‍ എന്നിവയൊക്കെയാണ് സമ്മാനങ്ങളായി നൽകുന്നത്. അടുത്തിടെ ഓസ്ട്രേലിയയിൽ (Australia) വാക്സിനെടുത്തതിനെ തുടർന്ന് ഒരു യുവതി വളരെ വേഗം കോടീശ്വരിയായി മാറി. ജോവാന്‍ ഷു എന്ന യുവതിയാണ് വാക്സിനെടുത്തതിനെ തുടർന്ന് കോടീശ്വരിയായത്.
വാക്സിനൊപ്പം അധികൃതർ സമ്മാനിച്ച ദ മില്യണ്‍ ഡോളര്‍ വാക്സ് അലയന്‍സ് ലോട്ടറിയുടെ പ്രധാന സമ്മാന ജേതാവായതോടെയാണ് ജോവാൻ ഷു കോടീശ്വരിയായി മാറിയത്. സമ്മാനത്തുകയായി അവള്‍ക്ക് ലഭിച്ചത് 7.4 കോടി രൂപയാണ്. ഓസ്‌ട്രേലിയക്കാരെ വാക്‌സിനെടുപ്പിക്കാനുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ദ മില്യണ്‍ ഡോളര്‍ വാക്സ് അലയന്‍സ് ലോട്ടറി അവതരിപ്പിച്ചത്. മില്യണ്‍ ഡോളര്‍ വാക്സ് അലയന്‍സെന്ന ആ പദ്ധതിയ്ക്ക് ഓസ്ട്രേലിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്ന് ദശലക്ഷത്തോളം പേര്‍ ഭാഗ്യ നറുക്കെടുപ്പിനായി തങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒടുവില്‍, 25 കാരിയായ ജോവാനെ തേടിയാണ് 7.4 കോടി രൂപയുടെ ഭാഗ്യം എത്തിയത്.
ഏതായാലും കോടീശ്വരിയായി മാറിയതോടെ ഈ ചൈനീസ് വംശജയ്ക്ക് വലിയ പദ്ധതികളാണ് മനസിലുള്ളത്. ചൈനീസ് പുതുവര്‍ഷത്തിന് തന്റെ കുടുംബത്തെ ചൈനയില്‍ നിന്ന് ബിസിനസ് ക്ലാസ് ടിക്കറ്റിൽ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവണമെന്നാണ് ജോവാന്‍റെ ആഗ്രഹം. കൂടാതെ, അതിര്‍ത്തികള്‍ തുറന്നാല്‍ ചൈനീസ് പുതുവര്‍ഷത്തില്‍ അവരെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. കുടുംബത്തിന് സമ്മാനങ്ങള്‍ വാങ്ങി നല്‍കാനും, ബാക്കി പണം എന്തിലെങ്കിലും നിക്ഷേപിക്കുകയും ചെയ്യുമെന്ന് ജോവാൻ പറഞ്ഞു. സഹായം ആവശ്യമുള്ളവരെ സഹായിക്കാനും അവർക്ക് താല്പര്യമുണ്ട്. അതേസമയം, ജോവാന് മാത്രമല്ല സമ്മാനം ലഭിച്ചത്. മില്യണ്‍ ഡോളര്‍ വാക്സ് സംരംഭം $1,000 രൂപയുടെ 100 ഗിഫ്റ്റ് കാര്‍ഡുകളും ആളുകള്‍ക്ക് സമ്മാനമായി ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് ചികിത്സയ്ക്ക് അംഗീകരിച്ച മോൾനുപിരാവിർ ഗുളികയുടെ പ്രത്യേകതകളെന്ത്?യു കെയിലെ (UK) മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (MHRA) കോവിഡിനെതിരായ മോൾനുപിരാവിർ (Molnupiravir) എന്ന ആന്റിവൈറല്‍ ഗുളികയ്ക്ക് (Antiviral Drug) വ്യാഴാഴ്ച അംഗീകാരം നല്‍കി. കോവിഡ് 19 പരിശോധനാഫലം പോസിറ്റീവ് ആയാല്‍, രോഗലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മോള്‍നുപിരാവിര്‍ ഉപയോഗിക്കാൻ എംഎച്ച്ആര്‍എ ശുപാര്‍ശ ചെയ്യുന്നു. ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയെ അടിസ്ഥാനമാക്കി, അണുബാധയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മോള്‍നുപിരാവിര്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും എംഎച്ച്ആര്‍എ പറഞ്ഞു. യു കെ റെഗുലേറ്ററും ഗവണ്‍മെന്റിന്റെ സ്വതന്ത്ര വിദഗ്ധ ശാസ്ത്ര ഉപദേശക സമിതിയായ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ മെഡിസിന്‍സും ചേര്‍ന്ന് മരുന്നിന്റെ സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവയെക്കുറിച്ച് നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയതെന്ന് എംഎച്ച്ആര്‍എ അറിയിച്ചു.
യുഎസ് ആസ്ഥാനമായുള്ള മെര്‍ക് ആന്‍ഡ് കമ്പനി ഇന്‍കും റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്‌സും സംയുക്തമായാണ് മോള്‍നുപിരാവിർ ആന്റിവൈറൽ ഗുളിക വികസിപ്പിച്ചത്. ഇതോടെ, ഈ മരുന്ന് ഔദ്യോഗികമായിശുപാര്‍ശ ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുകെ മാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.