• HOME
 • »
 • NEWS
 • »
 • buzz
 • »
 • Uber | ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടു; ഊബർ ഓടിച്ച് കുടുംബം പോറ്റി യുവതി; വൈറൽ കുറിപ്പ്

Uber | ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടു; ഊബർ ഓടിച്ച് കുടുംബം പോറ്റി യുവതി; വൈറൽ കുറിപ്പ്

മൗതുഷി ബസു എന്ന കൊൽക്കത്ത സ്വദേശി ഊബർ ബൈക്ക് ഓടിച്ചാണ് ഈ പ്രതിസന്ധിയെ അതിജീവിച്ചത്.

 • Share this:
  കോവിഡ് മഹാമാരി പലരെയും പല രീതിയിലാണ് ബാധിച്ചത്. പലർക്കും ജോലി നഷ്ടപ്പെട്ടു. ചിലരുടെയൊക്കെ ശമ്പളം വെട്ടിക്കുറച്ചു. ചിലരൊക്കെ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സ്വയം തൊഴിലുകൾ ചെയ്യാൻ ആരംഭിച്ചു. ചിലർ ഇപ്പോഴും ഒരു ജോലി കണ്ടെത്താനുള്ള ഓട്ടത്തിലാണ്. മൗതുഷി ബസു (Moutushi Basu) എന്ന കൊൽക്കത്ത സ്വദേശി ഊബർ ബൈക്ക് ഓടിച്ചാണ് ഈ പ്രതിസന്ധിയെ അതിജീവിച്ചത്. രണബീർ ഭട്ടാചാര്യ എന്ന വ്യക്തിയാണ് തന്റെ ലിങ്ക്ഡ്ഇൻ (LinkedIn) പ്രൊഫൈലിൽ യുവതിയെക്കുറിച്ച് പോസ്റ്റ് ചെയ്തത്. മൗതുഷിക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു പോസ്റ്റ്.

  ''ഇന്ന് ഞാൻ നഗരത്തിലൂടെ യാത്ര ചെയ്യാൻ ഊബർ മോട്ടോ (Uber Moto) ടൂ വീലർ ബുക്ക് ചെയ്തപ്പോളാണ് മൗതുഷി ബസുവിനെ കണ്ടുമുട്ടിയത്. കൊൽക്കത്തക്കടുത്തുള്ള സബർബൻ ഏരിയയിലെ ബരുയിപൂരിലാണ് അവൾ താമസിക്കുന്നത്. ലോക്ക്ഡൗണിനു മുൻപ്, പാനസോണിക് കമ്പനിയിലാണ് മൗതുഷി ജോലി ചെയ്തിരുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ അവൾക്കും കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. ഇന്ന് ചെറിയ മഴ പെയ്തിരുന്നു. എന്നിട്ടും അവൾ ഒരു പൈസ പോലും അധികമായി ചോദിച്ചില്ല. ദീദി, മഴക്കാലത്ത് കൊൽക്കത്തയിലെ ഈ റോഡുകളിലൂടെ ടൂ വീലർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം എങ്ങനെയാണെന്ന് അവരോടു ഞാൻ ചോദിച്ചു. കുടുംബം നയിക്കാൻ എനിക്കിപ്പോൾ മറ്റ് മാർഗമില്ലെന്നാണ് മൗതുഷി മറുപടി പറഞ്ഞത്. എല്ലാ അനു​ഗ്രഹവും അവളുടെ കൂടെയുണ്ടാകട്ടെ'', രണബീർ ഭട്ടാചാര്യ കുറിച്ചു.

  Also Read- Teenage Pregnancy | രാജ്യത്ത് ​ഗർഭിണികളാകുന്ന കൗമാര പ്രായക്കാരുടെ എണ്ണത്തിൽ നേരിയ കുറവെന്ന് സർവേ

  പോസ്റ്റ് വായിക്കുന്നവരിൽ പലരും മൗതുഷിക്കു പുറമേ, ഈ സംഭവം പുറംലോകത്തെ അറിയിച്ചതിന് രൺബീറിനെയും പ്രശംസിക്കുന്നുണ്ട്. പലരും മൗതുഷിയെ സഹായിക്കാൻ അവളെക്കുറിച്ച് കൂടുത‍ൽ വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പോസ്റ്റിന് ഇതിനോടകം 2,000 ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. 500 ഓളം ഉപയോക്താക്കൾ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

  കോവിഡ് 19 ബാധിച്ച് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മൂലം 27 മില്യൺ ചെറുപ്പക്കാർക്ക് ജോലി നഷ്ടമായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയാണ് (CMIE) ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 20 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്കാണ് ജോലി നഷ്ടമായത്. 2020 ഏപ്രിലിൽ മാത്രമാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമായത്. 2019 - 2020 കാലഘട്ടത്തിൽ 34.2 മില്യൺ യുവജനങ്ങൾ ആയിരുന്നു തൊഴിൽമേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ, 2020 ഏപ്രിൽ ആയപ്പോഴേക്കും അവരുടെ എണ്ണം 20.9 മില്യൺ ആയി കുറഞ്ഞതായും CMIE റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രണ്ട് വർഷം മുമ്പ് മാർച്ച് 24നാണ് നമ്മുടെ അന്ന് വരെയുണ്ടായിരുന്ന ജീവിതരീതിയെ മുഴുവൻ മാറ്റിമറിച്ച് കൊണ്ട് രാജ്യത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി ആദ്യമായി ലോക്ക‍്‍ഡൗൺ പ്രഖ്യാപിച്ചത്. നീണ്ട അടച്ചിടൽ സാധാരണ ജനങ്ങളുടെ ജീവിതത്തെ മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് ബാധിച്ചത്.
  Published by:Rajesh V
  First published: