ഗർഭപാത്രമില്ലാതെ ജനിച്ച യുവതി പൂർണ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. യൂട്ടയിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. കഴിഞ്ഞ മാർച്ചിലാണ് അമൻഡ എന്ന 32കാരി അമ്മയായത്. വിവാഹ മോചിതയായ അമൻഡയ്ക്ക് അമ്മയാകുക എന്നത് തന്റെ സ്വപ്നമായിരുന്നു. നിർഭാഗ്യവശാൽ ജന്മനാ അമൻഡയ്ക്ക് ഗർഭപാത്രമുണ്ടായിരുന്നില്ല. എന്നാൽ അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഗർഭാശയ മാറ്റിവെക്കൽ(ട്രാൻസ്പ്ലാന്റേഷൻ) നടത്തിയാണ് കുഞ്ഞിന് ജന്മം നൽകിയത്.
സുഹൃത്താണ് അമൻഡയോട് ഈ രീതി പരീക്ഷിക്കാൻ നിർദ്ദേശിച്ചത്. ഇതിനായി സുഹൃത്തുക്കളും അമ്മയും അമൻഡയ്ക്കൊപ്പം നിന്നു. എന്നാൽ ഈ സമയം തന്നെ അമൻഡയുടെ അമ്മയ്ക്ക് അണ്ഡാശയ ക്യാൻസർ കണ്ടെത്തി. തുടർന്ന് അമ്മയുടെ ഗർഭപാത്രമാണ് അമൻഡയുടെ ശരീരത്തിൽ തുന്നിച്ചേർത്തത്. ഗർഭപാത്രം മാറ്റിവയ്ക്കൽ വിജയകരമായി നടത്തിയതോടെ അടുത്തത് ഒരു കുഞ്ഞിനായുള്ള ശ്രമങ്ങളായിരുന്നു.
ശസ്ത്രക്രിയയെ തുടർന്ന്, ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) പ്രക്രിയയിലൂടെ ഗർഭം ധരിച്ചു. അതുവഴി 6 പൗണ്ട് 11ഔൺസ് (ഏകദേശം മൂന്ന് കിലോ) തൂക്കമുള്ള പെൺകുഞ്ഞിനാണ് അമൻഡ ജന്മം നൽകിയത്. ഗ്രേസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
16 വയസ്സായിട്ടും ആർത്തവമാകാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമൻഡയ്ക്ക് ഗർഭപാത്രമില്ലെന്ന വിവരം അമൻഡയും കുടുംബവും അറിയുന്നത്.
Also Read-
'കൊള്ളാവുന്ന ഒരു ഓഫിസറെ അയയ്ക്കാന്‍ പറഞ്ഞിട്ട് ലേഡി ഓഫീസറെയാണോ അയച്ചിരിക്കുന്നത്?' ഷെര്‍ണി അനുഭവംഉദരത്തിൽ ഇരട്ട കുഞ്ഞുങ്ങൾ വളരവെ മൂന്നാമതൊരു കുഞ്ഞിനെ കൂടി ഗർഭം ധരിച്ച യുവതിയുടെ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ആദ്യത്തെ ഇരട്ടകളും മൂന്നാമത്തെ കുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം 10 മുതൽ 11 ദിവസമാണ്. ടിക് ടോകിൽ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് യുവതി വ്യക്തമാക്കിയത്. യുവതിയുടെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇത്തരം സംഭവങ്ങൾ വളരെ അപൂർവമാണെന്ന് ഡോക്ടർമാർ പറയുന്നു. ഐവിഎഫ് ചികിത്സയ്ക്കു വിധേയയായ യുവതിയാണ് മൂന്നു കുഞ്ഞുങ്ങളെ ദിവസങ്ങളുടെ വ്യത്യാസത്തിൽ ഗർഭം ധരിച്ചത്. സ്കാനിങ്ങിലാണ് ഇക്കാര്യം വ്യക്തമായത്.
താൻ കാറ്റ് വീശിയപ്പോഴാണ് ഗർഭിണിയായതെന്ന അവകാശവാദവുമായി മറ്റൊരു യുവതി അടുത്തിടെ രംഗത്തെത്തിയിരുന്നു. വീട്ടിലെ സ്വീകരണ മുറിയിൽ ഇരിക്കുകയായിരുന്നു യുവതി. താൻ പ്രാർത്ഥന കഴിഞ്ഞ് കമിഴ്ന്നു കിടക്കുകയായിരുന്നു. പെട്ടെന്ന് വീടിനെ തഴുകി ശക്തിയായി കാറ്റടിച്ചു. കാറ്റ് യോനിയിലൂടെ ഉള്ളിൽ പ്രവേശിച്ചു. 15 നിമിഷങ്ങൾക്കുള്ളിൽ വയറിൽ വേദന അനുഭവപ്പെട്ടു. വേദന കടുക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച സ്ത്രീ, അവിടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു അത്രേ.
ഗർഭധാരണത്തെ കുറിച്ച് വളരെ വിചിത്രമായ വാദങ്ങൾ പലരും ഉന്നയിക്കാറുണ്ട്. ഗർഭിണിയാന്നെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച സംഭവവും മറ്റും കേരളത്തിൽ നിന്ന് തന്നെ വർത്തയായിട്ടുണ്ട്. മറ്റു ചിലരാകട്ടെ, ഗർഭം ഉണ്ടായ വിവരം തന്നെ അറിയുന്നത് പ്രസവം അടുക്കുമ്പോഴാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.