HOME » NEWS » Buzz » WOMAN BREAKS STEREOTYPES BY RIDING HORSE IN SAREE VIRAL VIDEO GH

സാരിയുടുത്ത് കുതിരപ്പുറത്ത് സവാരി; ഇന്‍റർനെറ്റിൽ വൈറലായി മൊണാലിസ

ഭർത്താവ് ബദ്രി നാരായൺ ബദ്രയുടെ യൂട്യൂബ് ചാനലിലാണ് ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തിട്ടുള്ളത്.

News18 Malayalam | Trending Desk
Updated: June 9, 2021, 1:19 PM IST
സാരിയുടുത്ത് കുതിരപ്പുറത്ത് സവാരി; ഇന്‍റർനെറ്റിൽ വൈറലായി മൊണാലിസ
Image credit: YouTube
  • Share this:
സാരി അണിഞ്ഞ് കൊണ്ട് ചെയ്യാൻ കഴിയുന്നതും കഴിയാത്തുമായ കാര്യങ്ങൾ ഉണ്ടെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഇത്തരം ധാരണകൾ എല്ലാം തെറ്റാണെന്ന് കാണിക്കുകയാണ് ഒഡീഷയിലെ ജഹൽ ഗ്രാമത്തിൽ നിന്നുള്ള മൊണാലിസ എന്ന യുവതി. സാധാരണ ഗതിയിൽ വീട്ടമ്മമാർ ചെയ്യാത്ത പല കാര്യങ്ങളും സാരി അണിഞ്ഞാണ് മൊണാലിസ ചെയ്ത് കാണിക്കുന്നത്. ഏറ്റവും പുതുതായി കുതിരപ്പുറത്ത് സാരിയുടുത്ത് യാത്ര ചെയ്യുന്ന വീഡിയോ ആണ് ഇവർ യൂട്യൂബിൽ പങ്കു വച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് വീഡിയോക്ക് ലഭിക്കുന്നത്.  മൂന്ന് മിനിട്ട് ദൈർഖ്യമുള്ള വീഡിയോയിൽ നീല സാരിയുടുത്ത് കുതിരപ്പുറത്ത് ആസ്വദിച്ച് യാത്ര ചെയ്യുന്ന മൊണാലിസയെ കാണാനാകും. ആയിര കണക്കിന് ആളുകൾ കണ്ട വീഡിയോക്ക് നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Also Read-Viral Video| മുപ്പത്തിയേഴാം തവണ വരനായി; സാക്ഷിയാകാൻ 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും

ഭർത്താവ് ബദ്രി നാരായൺ ബദ്രയുടെ യൂട്യൂബ് ചാനലിലാണ് ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തിട്ടുള്ളത്.  ഏതാണ്ട് 2.28 മില്യൺ ഫോളോവേഴ്സുള്ള ചാനലിൽ മൊണാലിസയുടെ വിവിധ പ്രകടനങ്ങളുടെ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. സാരിയുടുത്ത് ബുള്ളറ്റ്, ട്രക്ക്, വോൾവോ ബസ് എന്നിവ മൊണാലിസ  ഓടിച്ചിട്ടുണ്ട്. ഇവയുടെ വീഡോയോകളും യൂട്യൂബ് ചാനലിലുണ്ട്.

യൂട്യൂബിലെ തന്റെ ജനപ്രീതിക്ക് ഭർത്താവിനോടാണ് കടപ്പെട്ടിരിക്കുന്നത് എന്നത് മൊണാലിസ പറയുന്നു. യൂട്യൂബ് എന്ന മാധ്യമം തനിക്ക് പരിചയപ്പെടുത്തി തന്നതും വ്യത്യസ്ഥങ്ങളായ വീഡിയോ ചെയ്യാനുളള പ്രചോദനം നൽകിയതും ഭർത്താവാണെന്ന് മൊണാലിസ വിശദീകരിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറും, സാമൂഹ്യ പ്രവർത്തകനുമായ ഭർത്താവ് ബദ്രിയാണ് ഓരോ വീഡിയോക്ക് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. യൂ ട്യൂബിലെ ഈ ജനപ്രീതി മികച്ച വരുമാനം നേടാനും മൊണാലിസയെ സഹായിക്കുന്നു. മാസം ഒന്നര ലക്ഷം രൂപയോളമാണ് വീഡിയോ അപ്ലോഡ് ചെയ്യുന്നതിലൂടെ മൊണാലിസ നേടുന്നത്. 2016 ൽ ആരംഭിച്ച യൂട്യബ് ചാനൽ ഇതിനോടകം 2.28 മില്യൺ സബ്സ്ക്രൈബർമാരെ സ്വന്തമാക്കി.

Youtube Video


യൂ ട്യൂബിന് പുറത്ത് മറ്റ് സോഷ്യൽ മീഡിയകളിലും മൊണാലിസയുടെ വീഡിയോകൾ വൈറലാകാറുണ്ട്. സാരിയുടുത്ത് വോൾവോ ബസ് ഓടിക്കുന്ന ഇവരുടെ വീഡിയോ ഐഎഎസ് ഓഫീസറായ അവിനാശ് ശരൺ അടുത്തിടെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ വിഡിയോക്ക് ലഭിച്ചത്. 75,000 ആളുകൾ കണ്ട ദൃശ്യത്തിന് 8,000 ത്തിൽ അധികം ലൈക്കുകളും ലഭിച്ചു. മൊണാലിസക്ക് അഭിനന്ദനം അറിയിച്ച പലരും സാരിയുമായി ബന്ധപ്പെട്ടുള്ള ധാരണകളെ പൊളിക്കുന്നതാണ് വീഡിയോ എന്നും അഭിപ്രായപ്പെട്ടു.

വ്യത്യസ്ഥമായ വീഡിയോകൾ ചെയ്യുന്നതോടൊപ്പം ഒരു മൃഗ സ്നേഹി കൂടിയാണ് മൊണാലിസ. പലപ്പോഴും ഗ്രാമത്തിലെ കുരങ്ങുകൾക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം നൽകുന്ന വീഡിയോകളും മൊണാലിസ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. പ്രകൃതി സ്നേഹിയായ യുവതിയാണ് മൊണാലിസ എന്നാണ് നാട്ടുകാരും പറയുന്നത്. കൂടുതൽ സമയവും വളർത്തുമൃഗങ്ങൾക്കും മറ്റും ഒപ്പം ഇവർ സമയം ചെലവഴിക്കുന്നു. ചെറിയ കാടു പോലെയാണ് ഇവരുടെ വീടെന്ന് തോന്നാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
Published by: Asha Sulfiker
First published: June 9, 2021, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories