• HOME
  • »
  • NEWS
  • »
  • buzz
  • »
  • കോണിപ്പടിക്ക് താഴെ ചീങ്കണ്ണിയെ കണ്ട് പൊലീസിനെ  വിളിച്ച് യുവതി; ഭയപ്പാട് ചിരിക്ക് വഴിമാറിയത് ഇങ്ങനെ

കോണിപ്പടിക്ക് താഴെ ചീങ്കണ്ണിയെ കണ്ട് പൊലീസിനെ  വിളിച്ച് യുവതി; ഭയപ്പാട് ചിരിക്ക് വഴിമാറിയത് ഇങ്ങനെ

താന്‍ കോണിപ്പടിക്ക് മുകളില്‍ കുടുങ്ങിയിരിക്കുകയാണെന്നും താഴെ ചീങ്കണ്ണിയുണ്ടെന്നും ഇവര്‍ അറിയിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി.

Credits; Twitter/Jason Doucette

Credits; Twitter/Jason Doucette

  • Share this:
    വീടിനകത്ത് ചീങ്കണ്ണി എത്തും എന്ന് ആരും പ്രതീക്ഷിക്കുന്നുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് താമസിക്കുന്ന കെട്ടിടത്തിനകത്തെ കോണിപ്പടിക്ക് താഴെയായി ചീങ്കണ്ണിയെ കണ്ടതോടെ കനേഡിയന്‍ വനിത ഉടന്‍ പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചതോടെ ഭയപ്പെട്ട നിമിഷങ്ങള്‍ ചിരിക്ക് വഴിമാറുകയും ചെയ്തു.

    ജാസണ്‍ ഡൊസുറ്റേ എന്ന കമ്മ്യൂണിറ്റി പൊലീസ് ഓഫീസറാണ് രസകരമായ സംഭവം ട്വിറ്ററില്‍ കുറിച്ചത്. കൃത്രിമമായി നിര്‍മ്മിച്ചെടുത്ത ചീങ്കണ്ണിയുടെ രൂപം കണ്ട് ജീവനുള്ളതാണ് എന്ന് തെറ്റിധരിച്ചാണ് യുവതി പൊലീസിനെ വിവരം അറിയിച്ചത്. കെട്ടിടത്തിലുള്ളവരെ ഭയപ്പെടുത്താനായി ആരോ കോണിപ്പടിക്ക് താഴെ രൂപം വെച്ചതാണ് എന്നാണ് കരുതുന്നത്. കോണിപ്പടി ഇറങ്ങി വരുന്നതിനിടെയാണ് യുവതി ഒറിജനലിനെ വെല്ലുന്ന ചീങ്കണ്ണിയുടെ രൂപത്തെ കണ്ടത്. ഉടന്‍ തന്നെ ഭയപ്പെട്ട് മുറിയില്‍ എത്തിയ ശേഷം സഹായത്തിനായി ഇവര്‍ പൊലീസിനെ വിളിക്കുകയും ചെയ്തു.

    ''രാവിലെ ഏഴ് മണിയോടെയാണ് ചീങ്കണ്ണിയെ മുഖാമുഖം കണ്ടെന്ന് അറിയിച്ച് ഭയപ്പാടോടെ യുവതി അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പറിലേക്ക് വിളിച്ചത്. താന്‍ കോണിപ്പടിക്ക് മുകളില്‍ കുടുങ്ങിയിരിക്കുകയാണെന്നും താഴെ ചീങ്കണ്ണിയുണ്ടെന്നും ഇവര്‍ അറിയിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ ചീങ്കണ്ണി അല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു,'' ജാസണ്‍ ഡൊസുറ്റേയുടെ ട്വീറ്റില്‍ പറയുന്നു. സ്വര്‍ണ നിറത്തിലുള്ള ചീങ്കണ്ണിയുടെ രൂപവും ഇദ്ദേഹം ട്വീറ്റിന് ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

    ജൂലെ 22ന് പങ്കുവെച്ച ട്വീറ്റിന് വലിയ പ്രതികരണമാണ് ട്വിറ്ററില്‍ ലഭിക്കുന്നത്. സംഭവം ഏറെ ചിരിപ്പിച്ചെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരമൊരു തെറ്റിധാരണ ഉണ്ടാകാന്‍ കാരണം എന്തെന്ന സംശയം ഉന്നയിച്ചവരും ഏറെയായിരുന്നു. ചീങ്കണ്ണിയുടെ രൂപത്തിന് സ്വര്‍ണ്ണ നിറമാണെന്നും അതിനാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ യഥാര്‍ത്ഥ ചീങ്കണ്ണിയല്ല ഇത് എന്ന് മനസിലാക്കാവുന്നത് ആണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇത് ഒരു തമാശയായി തോന്നുന്നില്ല എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. യുവതിയെ കുറ്റപ്പെടുത്താന്‍ ആകില്ല എന്നും ഒറ്റ നോട്ടത്തില്‍ ഇത്തരമൊരു രൂപത്തെ കാണുമ്പോള്‍ യഥാര്‍ത്ഥ ചീങ്കണ്ണിയായി തന്നെ തെറ്റി ധരിക്കും എന്നും അഭിപ്രായം ഉയര്‍ന്നു.



    അടുത്തിടെ അമേരിക്കയിലെ ഫ്‌ലോറിഡയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഗ്യാരേജിന് അകത്ത് ചീങ്കണ്ണിയുണ്ടെന്ന് അറിയിച്ചാണ് യുവതി പൊലീസിന് ഫോണ്‍ ചെയ്തത്. ഉടന്‍ സ്ഥലത്ത് എത്തിയ പൊലീസിന്റെ പരിശോധനയില്‍ കുളത്തില്‍ നീന്താനുപയോഗിക്കുന്ന ചീങ്കണ്ണിയുടെ രൂപമുള്ള പോണ്ട് ഫ്‌ലോട്ടര്‍ ആണ് ഇതെന്ന് കണ്ടത്തി. പോള്‍ക്ക് കൗണ്ടി ഷെരീഫ് ഇക്കാര്യം ട്വിറ്ററലും പങ്കുവെച്ചിരുന്നു.

    അമേരിക്കയില്‍ പലയിടങ്ങളിലും മിക്കപ്പോഴും അപ്രതീക്ഷിത അതിഥികളായി ചീങ്കണ്ണികള്‍ എത്താറുണ്ട്. വളര്‍ത്തു നായ്ക്കളെയും മറ്റും ചീങ്കണ്ണി പിടികൂടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

    അടുത്തിടെ ഫ്‌ലോറിഡയില്‍ പള്ളിക്ക് സമീപം എത്തിയ ചീങ്കണ്ണിയെ അകത്തേക്ക് ക്ഷണിച്ച് വൈദികന്റെ വീഡിയോ വൈറലായിരുന്നു. ലെഹി ഏക്കര്‍ പ്രദേശത്തുള്ള വിക്ടര്‍ പള്ളിയിലെ വൈദികനായ ഡാനിയല്‍ ഗ്രിഗറിയാണ് അപ്രതീക്ഷിത അതിഥിയെ പള്ളിക്കകത്തേക്ക് സ്വാഗതം ചെയ്തത്. ചീങ്കണ്ണിക്ക് ഒരു വിസിറ്റിംഗ് കാര്‍ഡ് കൊടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.
    Published by:Sarath Mohanan
    First published: