• HOME
 • »
 • NEWS
 • »
 • buzz
 • »
 • WOMAN CALLS PREIST TO BLESS THE HOUSE AFTER SAW THE GHOST ON CCTV AR

സിസിടിവിയിൽ പ്രേതത്തെ കണ്ടു; ഒഴിപ്പിക്കാൻ വീട്ടമ്മ വീട് വെഞ്ചരിപ്പിച്ചു

വീടിന് പുറത്ത് പുന്തോട്ടത്തിനടുത്താണ്, അര മിനിട്ട് ദൈര്‍ഘ്യം വരുന്ന സിസിടിവി ദൃശ്യത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധമുള്ള ഒരു രൂപം പ്രത്യക്ഷപ്പെട്ടത്

ghost_CCTV

ghost_CCTV

 • Share this:
  നിങ്ങളുടെ വീട്ടില്‍ സി സി ടി വി ഇന്‍സ്റ്റാള്‍ ചെയ്യുകയും അതില്‍ കള്ളനു പകരം ഒരു പ്രേതം കുടുങ്ങുകയും ചെയ്താല്‍ നിങ്ങള്‍ എന്ത് ചെയ്യും? പുതിയ മലയാളം സിനിമയുടെ കഥയല്ലിത്. സ്‌കോട്ട്‌ലാന്‍ഡിലെ ഒരു വീട്ടില്‍ നടന്ന സംഭവമാണ്. ഗ്ലാസ്‌ഗ്ലോയിലെ ബാരോഫീല്‍ഡിലുള്ള മാക്‌സിന്‍ ഹഗ്‌സ് എന്ന സ്ത്രീയാണ് വീടിന് പുറത്തു സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ പതിഞ്ഞ അവ്യക്ത രൂപത്തെ കണ്ട് ഭയപ്പെട്ട് വീട് വെഞ്ചരിപ്പിച്ചത്.

  തന്റെ വീടിന് പുറത്ത് പുന്തോട്ടത്തിനടുത്താണ്, അര മിനിട്ട് ദൈര്‍ഘ്യം വരുന്ന സിസിടിവി ദൃശ്യത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധമുള്ള ഒരു രൂപം പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ട് ഭയന്നു പോയ ഈ അമ്മ പള്ളിയില്‍ നിന്ന് വൈദികനെ വരുത്തി വീട് വെഞ്ചരിക്കുകയായിരുന്നു.

  Also Read- VIRAL VIDEO: വധു വിവാഹ ചടങ്ങിനിടെ കബഡി കളിച്ചു; വരണമാല്യമര്‍പ്പിക്കാന്‍ പാടുപെട്ട് വരന്‍

  കുട്ടികള്‍ കളിക്കുന്ന സമയത്ത് ഈ ദൃശ്യം ഹഗ്‌സ് പല തവണ കണ്ടിരുന്നു. തുടര്‍ന്നാണ് അവര്‍ അത് തന്റെ സഹോദരിയെ വിളിച്ച് അറിയിച്ചത്. അവരുടെ സഹോദരിയായ നിക്കി മല്‍ഹെറോണ്‍ ആണ് പ്രസ്തുത സിസിടിവി ദൃശ്യം ഫേസ്ബുക്കില്‍ പങ്കു വെച്ചത്. തിരിച്ചറിയാന്‍ സാധിക്കാത്ത ഈ രൂപം വീടിന് മുന്നില്‍ ഇടത്തോട്ടും വലത്തോട്ടും നീങ്ങുകയും വീടിന് അടുത്ത് നിര്‍ത്തി ഇട്ടിരുന്ന കാരവാനിന്റെ അടുത്തെത്തി അപ്രത്യക്ഷമാവുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കും.

  ആറും, പന്ത്രണ്ടും വയസ്സുള്ള മക്കളുമൊത്ത് തന്റെ പങ്കാളിക്ക് ഒപ്പമാണ് ഹഗ്‌സ് താമസിക്കുന്നത്. ക്യാമറയില്‍ പതിഞ്ഞ നിഴലു പോലെയുള്ള ഈ രൂപം കണ്ട് തന്റെ പങ്കാളി ആകെ ഭയന്ന് ഇരിക്കുകയാണന്ന് അവര്‍ ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ജൂലായ് 20 ചെവ്വാഴ്ചയാണ്, ഇവര്‍ പള്ളിയില്‍ അറിയിക്കുകയും, വൈദികനെ കൊണ്ട് വീട് വെഞ്ചരിപ്പിക്കുകയും ചെയ്തത്.

  അതേസമയം, ഈ ദൃശ്യങ്ങള്‍ കണ്ടിട്ടും തന്റെ പങ്കാളിയുടെ മകന്‍ തീര്‍ത്തും ശാന്തനായാണ് കാണപ്പെട്ടതെന്നും അവര്‍ പറയുന്നു. 12 വയസ്സുള്ള മകന്‍ ആഷ്ടന്‍ തന്റെ രക്ഷകര്‍ത്താക്കളില്‍ നിന്നും തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കിയിരുന്നു. കൂടാതെ ആ സാഹചര്യം അവര്‍ നന്നായി തന്നെ കൈകാര്യം ചെയ്യുകയും ചെയ്തു. തങ്ങള്‍ വൈദികനെ വിളിച്ചിട്ടുണ്ടെന്നും, വൈകാതെ അദ്ദേഹം എത്തുമെന്നും പേടിക്കണ്ടതായുള്ള യാതൊരു അവസ്ഥയും നിലവിലില്ല എന്നും ഹഗ്‌സ് അവനെ ധരിപ്പിച്ചിരുന്നു.

  Also Read-‘വർക്ക് ഫ്രം ഹോം’: വിവാഹ ദിവസവും ജോലി ചെയ്ത് വരൻ, വധുവിന്റെ പ്രതികരണമിങ്ങനെ!

  നിക്കി മെല്‍ഹറോണ്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വീഡിയോയുടെ കമന്റ് സെക്ഷന്‍ പല വിധ കമന്റുകളാല്‍ നിറയുകയാണ്. കാര്യത്തെ നിസ്സാരമാക്കി കൊണ്ടും, അത്ഭുതം പങ്ക് വെച്ചു കൊണ്ടും, അത് എന്താണ് എന്ന് ചോദിച്ചു കൊണ്ടും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, മറ്റ് ചിലര്‍ ബാധ ഒഴിപ്പിക്കാന്‍ ആളെ വിളിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്താണങ്കിലും എല്ലാവരും ഒന്നും ഈ അതീന്ദ്ര്യ പ്രതിഭാസം എന്ന വാദത്തില്‍ വിശ്വസിച്ചിട്ടില്ല. മറ്റൊരാള്‍ പറയുന്നത് അത് ഔട്ട് ഓഫ് ഫോക്കസ് ലെന്‍സിലൂടെ കടന്നു പോയ ഒരു ഉറുമ്പ് ആണന്നാണ്.
  Published by:Anuraj GR
  First published:
  )}