കുതറിയോടാന്‍ ശ്രമിക്കുന്ന സിംഹത്തെ (lion) കൈയിലെടുത്ത് കുവൈത്തിലെ നിരത്തിലൂടെ നീങ്ങുന്ന ഒരു യുവതിയുടെ (woman) ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്(viral). കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. സബാഹിയ പ്രദേശത്താണ് സംഭവം.
സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസകേന്ദ്രത്തില്‍ നിന്നും സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പോലീസ് വ്യക്തമാക്കി.
hate when this happens pic.twitter.com/laYa0FtSsI
— Dylan Burns🕊️🏳️🌈 (@DylanBurns1776) January 3, 2022
വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ കുറ്റകരമാണ്. എങ്കിലും ഒട്ടേറെ പേര് അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നുണ്ട്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവച്ച് പിടിച്ച് മൃഗശാല അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. നാല് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Cat | ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കണം; ഗര്‍ഭിണി പൂച്ചകള്‍ക്ക് 'വളകാപ്പ്' നടത്തി ദമ്പതികള്‍
കോയമ്പത്തൂര്‍: ഗര്‍ഭിണി പൂച്ചകള്‍ക്ക് 'വളകാപ്പ്' നടത്തി ദമ്പതികള്‍. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കാന്‍ വേണ്ടിയാണ് വളകാപ്പ് ചടങ്ങ് നടത്തിയത്. സായിബാബ കോളനി വെങ്കിട്ടപുരത്തെ ഉമാമഹേശ്വര്‍, ശുഭ മഹേശ്വര് ദമ്പതികളാണ് ഗര്‍ഭിണി പൂച്ചകള്‍ക്കായി വളകാപ്പ് ചടങ്ങ് നടത്തിയത്.
പേര്‍ഷ്യന്‍ പൂച്ചകളായ ഐരിഷിന്റെയും ഷീരയുടെയും വളകാപ്പ് ചടങ്ങാണ് ആഘോഷപൂര്‍വം നടത്തിയത്. ഐരിഷിന് 14 മാസവും ഷീരയ്ക്ക് ഒന്‍പത് മാസവുമാണ് പ്രായം. ഐരിഷ് 35 ദിവസവും ഷീര 50 ദിവസവും ഗര്‍ഭിണികളാണ്. 71 ദിവസത്തോളമാണ് ഗര്‍ഭകാലം.
ഗര്‍ഭിണികള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കനായി നടത്തുന്ന ചടങ്ങില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോഷകാഹാരങ്ങള്‍ നല്കി വളയണിയിക്കും. ഇതുപോലെ പൂച്ചകളെ അലങ്കരിച്ച് മധുരം നല്കി വളയണിയിച്ചായിരുന്നു ചടങ്ങ് നടത്തിയത്.
Also read: Peanut Debt | 10 വർഷം മുമ്പ് വാങ്ങിയ 'കടലയുടെ' കടം വീട്ടാൻ യുഎസിൽ നിന്ന് ഇന്ത്യയിലെത്തി സഹോദരങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kuwait, Lion, Viral video, Woman