HOME » NEWS » Buzz » WOMAN CATCHES HUGE SNAKE WITH BAREHANDS IN VIETNAM AND HAIR RAISING VIDEO GOES VIRAL GH

കൈകൾ കൊണ്ട് കൂളായി പാമ്പിനെ പിടിച്ച് യുവതി; ചങ്കിടിച്ചത് കണ്ടു നിന്നവർക്ക്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

യൂട്യൂബിൽ നിരവധി ആളുകൾ ഈ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. യുവതിയുടെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ട് ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

News18 Malayalam | Trending Desk
Updated: June 4, 2021, 3:55 PM IST
കൈകൾ കൊണ്ട് കൂളായി പാമ്പിനെ പിടിച്ച് യുവതി; ചങ്കിടിച്ചത് കണ്ടു നിന്നവർക്ക്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
Image Credits: YouTube/ViralHog
  • Share this:
നിങ്ങൾ ഒരു ലോലഹൃദയനോ പാമ്പുകളെ പേടിയുള്ള ആളോ ആണെങ്കിൽ, നിർഭയയായ ഒരു യുവതി തന്റെ കൈകളാൽ ഒരു വലിയ പാമ്പിനെ പിടിക്കുന്ന ഈ വീഡിയോ കാണുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കുന്നത് നല്ലതാണ്. വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്ത് 83 കിലോമീറ്റർ അകലെയുള്ള വിയറ്റ് ട്രി എന്ന ഗ്രാമത്തിൽ വെച്ച് മെയ് 21-നാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തത്. വീഡിയോ ലൈസൻസർ വൈറൽഹോഗ് നൽകുന്ന വിവരങ്ങൾ പ്രകാരം, തെരുവിൽ ഒരു സ്ത്രീ വലിയൊരു പാമ്പിനെ പിടിക്കാൻ തുനിയുന്നത് യാദൃശ്ചികമായി കണ്ട ആളുകൾ അപകടകരമായ ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഈ വീഡിയോയിൽ പിങ്ക് ഹെൽമറ്റ് ധരിച്ച യുവതി റോഡരികിൽ നിന്നുകൊണ്ട് വലിയൊരു പാമ്പുമായി മൽപ്പിടിത്തത്തിൽ ഏർപ്പെടുന്നത് കാണാം. പാമ്പിന്റെ കഴുത്തിൽ പിടിച്ചാണ് യുവതി അതിനെ തന്റെ വരുതിയിലാക്കാൻ ശ്രമിക്കുന്നത്. അവരുടെ കൈപ്പിടിയിൽ നിന്ന് രക്ഷപെടാനായി പാമ്പ് വല്ലാതെ കിടന്നു പുളയുമ്പോൾ അവർ ഒന്ന് പുറകിലേക്ക് മാറി നിൽക്കുന്നു. എത്ര ശ്രമിച്ചിട്ടും രക്ഷപെടാൻ കഴിയുന്നില്ലെന്ന് കണ്ട് പാമ്പ് യുവതിയുടെ കൈകൾ വരിഞ്ഞു മുറുക്കാൻ ശ്രമിക്കുന്നു. അപ്പോഴേക്കും ആ സ്ത്രീ പാമ്പിന്റെ കഴുത്തിൽ നിന്ന് പിടി അയച്ച് വായയുടെ അടുത്തേക്ക് മാറ്റിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതി പാമ്പിന്റെ തല കൈപ്പിടിയിൽ ഒതുക്കുകയും രണ്ട് കൈകൾ കൊണ്ടും അമർത്തിപ്പിടിക്കുകയും ചെയ്യുന്നതോടെ പാമ്പ് നിയന്ത്രണത്തിലാകുന്നു. പിന്നെ നിസഹായതയോടെ ശരീരം വിറപ്പിക്കുന്ന പാമ്പിനെയാണ് നമുക്ക് ദൃശ്യങ്ങളിൽ കാണാനാവുക. തുടർന്ന് യുവതി പാമ്പിന്റെ ശരീരം മുഴുവനായി തന്റെ വലതുകൈ കൊണ്ട് പിടിക്കുന്നു, നിസഹായനായ പാമ്പാകട്ടെ അവരുടെ അരയ്ക്ക് ചുറ്റുമായി ചുരുണ്ട് കിടക്കുന്നു. ഒരു കാറിൽ ഇരുന്നുകൊണ്ട് വീഡിയോ ഷൂട്ട് ചെയ്യുന്നവരുടെ സമീപത്ത് നിന്ന് പാമ്പുമായി ആ സ്ത്രീ നടന്നകലുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

സ്വന്തം ഭാര്യ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ; ഞെട്ടി വിറച്ച് ഭർത്താവ്

യൂട്യൂബിൽ നിരവധി ആളുകൾ ഈ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. യുവതിയുടെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ട് ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. തനിക്ക് പാമ്പുകളെ ഒരുപാട് ഇഷ്ടമാണെന്നും ഒരിക്കലെങ്കിലും ഇതുപോലെ പാമ്പിനെ പിടിക്കാൻ കഴിയണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആ യുവതിയുടെയത്ര ധൈര്യം ഇല്ലാത്തതിനാൽ ചെയ്യാൻ കഴിയില്ലെന്നും ഒരു യൂട്യൂബ് ഉപയോക്താവ് കമന്റായി കുറിച്ചു.

ലോക്ക്ഡൗണിനിടെ തെരുവ് നായ്ക്കൾക്കും ഭക്ഷണം; സഹജീവികളോട് കരുതലുമായി രണ്ട് കശ്മീരി പെൺകുട്ടികൾ

എന്നാൽ, ഈ പ്രദേശത്ത് കഴിയുന്ന സാധാരണ ജനങ്ങൾക്ക് ഈ രീതിയിൽ നിസാരമായി പാമ്പിനെ പിടിക്കുന്നത് അസാധാരണമായ കാഴ്ചയൊന്നും ആയിരിക്കില്ല. വിയറ്റ്നാമിലെ പാമ്പ് ഗ്രാമം എന്നറിയപ്പെടുന്ന ലെ മാറ്റിസിലെത്താൻ ഇവിടെ നിന്ന് ഒരു മണിക്കൂർ മാത്രം യാത്ര ചെയ്താൽ മതി. പാമ്പ് പിടിത്തത്തിനും പാമ്പിന്റെ മാസം സംസ്കരിക്കുന്നതിനും പേരുകേട്ട സ്ഥലമാണ് ഇത്. പാമ്പ് കൊണ്ടുള്ള വിഭവങ്ങൾ ഹനോയിയിലെ റെസ്റ്റോറന്റുകളിൽ സർവസാധാരണമാണ്. മൂർഖൻ പാമ്പ് മുതൽ ചെറിയ പാമ്പുകൾ വളരെ വിവിധതരം പാമ്പുകൾ അവരുടെ ഭക്ഷണ മെനുകളിൽ ഇടം പിടിക്കാറുണ്ട്. ലോകത്തെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണപ്രിയർക്ക് ഈ സ്ഥലത്തെ ഭക്ഷണരീതികളിൽ അൽപ്പം സാഹസം കണ്ടെത്താൻ കഴിയുമെങ്കിലും ഇവിടത്തെ പ്രാദേശിക ജനതയെ അപേക്ഷിച്ച് പാമ്പുകൾ അവരുടെ ദൈനംദിന ഭക്ഷണരീതിയുടെ ഭാഗമാണ്.

Keywords: Snake, Snake Catching, Vietnam, Viral Video, Young Woman, പാമ്പ്, പാമ്പുപിടിത്തം, വിയറ്റ്നാം, വൈറൽ വീഡിയോ, യുവതി
Published by: Joys Joy
First published: June 4, 2021, 3:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories