• HOME
  • »
  • NEWS
  • »
  • buzz
  • »
  • VIRAL | സെയിൽസ്മാന്റെ കണ്ണ് വെട്ടിച്ച് ധരിച്ചത് 8 ജീൻസുകൾ; യുവതി പിടിയിൽ

VIRAL | സെയിൽസ്മാന്റെ കണ്ണ് വെട്ടിച്ച് ധരിച്ചത് 8 ജീൻസുകൾ; യുവതി പിടിയിൽ

ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി

News18

News18

  • Share this:
    ജീന്‍സ് മോഷണത്തിനിടെ യുവതി പിടിയില്‍. വെനസ്വേലയിലാണ് സംഭവം. ഒന്നിനു മുകളിൽ ഒന്നായി എട്ടു ജീന്‍സുകള്‍ ധരിച്ച് കടയില്‍ നിന്നും മുങ്ങാനായിരുന്നു യുവതിയുടെ ശ്രമം. എന്നാൽ സംശയം തോന്നിയ കടയിലെ ജീവനക്കാർ യുവതിയെ പിടികൂടി.

    കടയിൽ നിന്നും ധൃതി പിടിച്ച് പുറത്തു പോകാൻ യുവതി ശ്രമിച്ചതാണ് വിനയായത്. ഇതേത്തുടർന്ന് സംശയം തോന്നിയ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ജീൻസ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഇവരെ പിന്നീട് ശുചിമുറിയില്‍ എത്തിച്ച് ജീന്‍സുകള്‍ ഒരോന്നായി ഊരി വാങ്ങുകയായിരുന്നു. ഇതിനിടെ സുരക്ഷാ ജീവനക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

    First published: