നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | എൽഇഡി സാരി ധരിച്ച് ദീപാവലി ആഘോഷിക്കുന്ന യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Viral Video | എൽഇഡി സാരി ധരിച്ച് ദീപാവലി ആഘോഷിക്കുന്ന യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    ദീപാവലി ആഘോഷങ്ങള്‍ അടുത്തിരിക്കെ വീഡിയോ വീണ്ടും വൈറലായി മാറുകയായിരുന്നു

    News18

    News18

    • Share this:
      വെളിച്ചത്തിന്റെ ഉത്സവമാണ് ദീപാവലി (Diwali). രാജ്യമെമ്പാടും വളരെ ആഘോഷത്തോടെയാണ് ദീപാവലിയെ വരവേല്‍ക്കുന്നത്. ഈ ദിവസം ആളുകള്‍ വീടുകളില്‍ ധാരാളം വിളക്കുകള്‍ കൊളുത്തി പ്രകാശം പരത്തി ആഘോഷിക്കുന്നു. ലക്ഷ്മി ദേവിയുടെ ദിവസമായാണ് ഈ ദിനത്തെ വിശ്വാസികള്‍ കണക്കാക്കുന്നത്. വീടുകളില്‍ മാത്രമല്ല ഇത്തരത്തില്‍ ദീപാവലി ആഘോഷിക്കുന്നത്. പരിസര പ്രദേശങ്ങളിലും അപ്പാര്‍ട്ട്‌മെന്റുകളിലും ദീപങ്ങളും, ദിയകളും, എല്‍ഇഡി ബള്‍ബുകളും, വിളക്കുകളും തെളിയിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്‍ഇഡി ലൈറ്റുകള്‍ (Led Light) കൊണ്ടുള്ള സാരി (Saree) ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലാകുന്നത്.

      എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് അലംകൃതമായ വെള്ള നിറത്തിലുള്ള സാരിയാണ് അവര്‍ ധരിച്ചിരിക്കുന്നത്. റോയല്‍ ബ്ലൂ ബ്ലൗസും അതിന് ചേരുന്ന നീല നിറത്തിലുള്ള ആഭരണങ്ങളുമാണ് അവര്‍ സാരിയ്‌ക്കൊപ്പം ധരിച്ചിരിക്കുന്നത്. 2020 ലാണ് ഈ വീഡിയോ ക്ലിപ്പ് ആദ്യമായി പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ ദീപാവലി ആഘോഷങ്ങള്‍ അടുത്തിരിക്കെ വീഡിയോ വീണ്ടും വൈറലായി മാറുകയായിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച ഉടനെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

      ഈ വീഡിയോ കാണുമ്പോള്‍, 'സാരാ സമാനാ ഹസീനേ കോ ദിവാനാ' എന്ന ഗാനത്തില്‍ അമിതാഭ് ബച്ചന്‍ ധരിച്ചിരുന്ന എല്‍ഇഡി ലൈറ്റുകളുള്ള വസ്ത്രത്തെയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഓര്‍മ്മിച്ചെടുക്കുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് എല്ലാവരും ദീപാവലിയ്ക്ക് ധരിക്കുന്ന സാരികളെക്കുറിച്ചുള്ള വിശേഷമാണ് ഒരാള്‍ ചോദിച്ചത്. അമിതാഭ് ബച്ചന്റെ ആ ഗാനത്തിനു ശേഷം ഇത്തരത്തിലുള്ള ഒരു വസ്ത്രം കണ്ടിട്ടില്ലെന്നും അവർപറയുന്നു. പല തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്.



      ഇന്ന് അഞ്ച് ദിവസത്തെ ആഘോഷത്തിന്റെ തുടക്കമെന്നോണം ജനങ്ങള്‍ ധന്‍തേരാസ് ആഘോഷിക്കുകയാണ്. ഭായി ദൂജ് എന്ന വേളയിലാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നത്. ഉത്തരേന്ത്യയിലാണ് ഈ ദിനങ്ങള്‍ വിശേഷമായി കൊണ്ടാടുന്നത്. ഈ വര്‍ഷം ദീപാവലി ആഘോഷങ്ങള്‍ അവസാനിക്കുന്നത് നവംബര്‍ 6 നാണ്. എന്നാല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി ദീപാവലി ആഘോഷിക്കുന്നത് നവംബര്‍ നാലാം തിയതിയാണ്. ഹിന്ദു വിശ്വാസപ്രകാരം ചാന്ദ്രമാസമായ കാര്‍ത്തികയിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷങ്ങള്‍ ആരംഭിക്കുക.



      രാവണനെതിരായ ശ്രീരാമന്റെ വിജയവും നീണ്ട 14 വര്‍ഷ കാലത്തെ വനവാസത്തിന് ശേഷം ശ്രീരാമ ഭഗവാന്‍ പത്‌നിയായ സീതാ ദേവിയ്‌ക്കൊപ്പം അയോധ്യയിലേക്ക് മടങ്ങുന്നതുമായ പുരാണകഥകളുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷം. ദീപാവലി ദിനത്തില്‍ ലക്ഷ്മീദേവി ഭൂമിയിലേക്ക് വരികയും വീടുതോറും സന്ദർശിക്കുകയും ചെയ്യുമെന്നാണ്വിശ്വാസം. ദീപാവലി ദിനത്തില്‍ ആളുകള്‍ ലക്ഷ്മി ദേവിയെ സന്തോഷത്തിനും ഐശ്വര്യത്തിനും ഭൗതിക സുഖങ്ങള്‍ക്കും വേണ്ടി പ്രത്യേകം ആരാധിക്കുന്നു. ഈ ദിവസം സ്വീകരിക്കുന്ന നടപടികള്‍, ദാനധര്‍മ്മങ്ങള്‍, ആരാധന എന്നീ കാര്യങ്ങള്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നുവെന്നാണ് വിശ്വാസം.
      Published by:Jayesh Krishnan
      First published:
      )}