പാര്‍വതിയുടെ(Goddess Parvati) അവതാരമാണെന്നും കൈലാസത്തില്‍ വസിക്കുന്ന ശിവനെ(Sivan) വിവാഹം കഴിക്കണമെന്നും ആവശ്യവുമായി യുവതി നിരോധിത മേഖലയില്‍. ഇന്ത്യ-ചൈനാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നാഭിധാങ്ങിലെ നിരോധിത മേഖലയിലാണ് യുവതി നില്‍ക്കുന്നത്. കൈലാസത്തില്‍ വസിക്കുന്ന ശിവനെ വിവാഹം കഴിക്കാതെ ഒഴിഞ്ഞുപോകില്ലെന്നാണ് യുവതിയുടെ വാദം.
ലഖ്നൗവില്‍ നിന്നുള്ള ഹര്‍മീന്ദര്‍ കൗര്‍ എന്ന യുവതിയാണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കുന്നതായി പൊലീസ് പറയുന്നു. കാര്യം പറഞ്ഞു മനസിലാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും യുവതി മേഖലയില്‍ നിന്ന് മാറാന്‍ തയ്യാറായില്ല.
മറ്റൊരു സംഘത്തെ സ്ഥാലത്തേക്ക് അയക്കുമെന്നും യുവതി മേഖലയില്‍ മാറ്റുമെന്നും പിത്തോരഗഡ് എസ്പി ലോകേന്ദ്ര സിങ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഞ്ചില്‍ നിന്നും ഗുഞ്ചിലേക്ക് പോകാന്‍ 15 ദിവസത്തെ അനുമിത യുവതിയ്ക്ക് ലഭിച്ചിരുന്നു. അമ്മയ്ക്കൊപ്പമായിരുന്നു ഇവര്‍ എത്തിയിരുന്നത്. മെയ് 15ന് കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ സ്ഥലം വിടാന്‍ യുവതി തയ്യറായില്ല.
മെഡിക്കല്‍ സംഘം അടങ്ങുന്ന 12 പേര് അടങ്ങുന്ന സംഘത്തെ അയച്ച് യുവതിയെ നീക്കാനാണ് പൊലീസ് പദ്ധതി. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും അദികൃതര്‍ പറയുന്നു.
Fish | പുഴയില്‍ നിന്നും ചാടിയ മത്സ്യം ചൂണ്ടയിടാന്‍ ഇരുന്നയാളുടെ തൊണ്ടയില്‍ കുടുങ്ങി
പുഴയില്‍ നിന്ന് ചായി മത്സ്യം ചൂണ്ടയിടാന്‍ ഇരുന്നയാളുടെ തൊണ്ടയില്‍ കുടുങ്ങി. തായ്ലന്ഡിലാണ് സംഭവം. മെയ് 22ന് തായ്ലന്ഡിലെ ഫത്താലൂങ് പ്രവിശ്യയിലാണ് വിചിത്രസംഭവം. തൊണ്ടയില്‍ കുടുങ്ങിയ മീന്‍ ശ്വാസനളത്തിലേക്ക് നീങ്ങിയതോടെ ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അഞ്ച് ഇഞ്ചോളം നീളമുള്ള അനാബസ് ഇനത്തില്‍പ്പെട്ട മത്സ്യമായിരുന്നു തൊണ്ടയില്‍ കുടുങ്ങിയത്.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. പിന്നീട് ശസ്ത്രക്രിയ നടത്തി മത്സ്യത്തെ പുറത്തെടുക്കുകയായിരുന്നു. ഇത്തരത്തിലൊരു കേസ് ആശുപത്രിയുടെ ചരിത്രത്തില്‍ ഇതാദ്യമാണെന്ന് അധികൃതര്‍ പറയുന്നു.
തൊണ്ടയില്‍ നിന്നും പുറത്തേക്കു കടക്കാനായി മത്സ്യം ശ്രമിച്ചതോടെയാണ് ഇയാള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ശസ്ത്രക്രിയ വിജയകരമാണെന്നും രോഗി അപകടനില തരണം ചെയ്തെന്നും അധികൃതര്‍ വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.