HOME » NEWS » Buzz » WOMAN CLAIMS SHE HAS FALLEN FOR AN ALIEN AFTER BEING ABDUCTED BY A UFO

അന്യഗ്രഹ ജീവി തട്ടിക്കൊണ്ടുപോയി, പിന്നാലെ പ്രണയം മൊട്ടിട്ടു; അവകാശവാദവുമായി യുവതി

ഭൂമിയിലെ പുരുഷന്മാരെയൊന്നും താത്പര്യമില്ലെന്നും വല്ല അന്യഗ്രഹജീവിയും തട്ടിക്കൊണ്ടുപോയാൽ മതിയെന്നും പറഞ്ഞതിന് പിന്നാലെയാണ് അന്യഗ്രഹ ജീവികൾ എത്തിയതെന്ന് യുവതി

News18 Malayalam | news18-malayalam
Updated: July 6, 2021, 12:32 PM IST
അന്യഗ്രഹ ജീവി തട്ടിക്കൊണ്ടുപോയി, പിന്നാലെ പ്രണയം മൊട്ടിട്ടു; അവകാശവാദവുമായി യുവതി
Image: Instagram
  • Share this:
ഭൂമിക്ക് അപ്പുറമുള്ള കാര്യങ്ങൾ എന്നും മനുഷ്യന് കൗതുകമുള്ളതാണ്. ഭൂമിക്ക് പുറത്ത് മറ്റു ചില ഗ്രഹങ്ങളിൽ ചില ജീവികളുണ്ടെന്നും അവ ഇടയ്ക്ക് ഭൂമിയിൽ സന്ദർശനം നടത്താറുണ്ടെന്നുമെല്ലാം നിറംപിടിപ്പിച്ച നിരവധി കഥകൾ കേട്ട് വളർന്നവരാണ് നാമെല്ലാം. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വാർത്തകൾ ഇന്നും നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അന്യഗ്രഹജീവികൾ ഉണ്ട് എന്നതിന് കൃത്യമായ തെളിവുകൾ ഒന്നും ലഭ്യവുമല്ല.

അടുത്തിടെയാണ് യുകെ സ്വദേശിയായ അമ്പതുകാരി അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി എന്ന അവകാശവാദവുമായി രംഗത്തെത്തിയത്. വെസ്റ്റ് യോർക്ക്ഷൈറിലെ ബ്രാഡ്ഫോർഡ് സ്വദേശിയായ പൗലയാണ് 50 തവണയിലധികമായി അജ്ഞാതജീവികളുമായി ഇടപഴകേണ്ട സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അത് തെളിയിക്കാൻ തന്റെ ശരീരത്തിൽ അടയാളങ്ങൾ ഉണ്ടെന്നും അവകാശപ്പെടുന്നത്. പോരാത്തതിന്അവരുടെ വാഹനത്തിൽ കയറിയിട്ടുണ്ടെന്നും ഭൂമിയിൽ പുറത്തിറങ്ങുന്നതിന് മുമ്പ് ടച്ച് സ്‌ക്രീൻ ഡിവൈസുകൾ അതിൽ കണ്ടിട്ടുണ്ടെന്നും പൗല പറയുന്നതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ ശരീരത്തിലെ ചില മുറിപ്പാടുകളുടെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. അജ്ഞാതജീവികളുമായി ഉണ്ടായ ഏറ്റുമുട്ടലിന് ശേഷമാണ് അവ ഉണ്ടായതെന്നും അവർ അവകാശപ്പെടുന്നു. കൂടാതെ അജ്ഞാതജീവികളുടെരൂപം സൂചിപ്പിക്കുന്ന ഒരു ചിത്രവും അവർ വരയ്ക്കുകയുണ്ടായി.

ഇപ്പോഴിതാ സമാനമായ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ലണ്ടനിൽ നിന്ന് തന്നെയുള്ള മറ്റൊരു യുവതി. മുപ്പത് വയസ്സുള്ള അബീ ബെല എന്ന സ്ത്രീയാണ് അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്ന വാദവുമായി എത്തിയിരിക്കുന്നത്.

ഭൂമിയിലെ പുരുഷന്മാരെയൊന്നും തനിക്ക് താത്പര്യമില്ലെന്നും വല്ല അന്യഗ്രഹജീവിയും തട്ടിക്കൊണ്ടുപോയാൽ മതിയെന്നും തമാശയ്ക്ക് പറഞ്ഞിരുന്നതായി ബ്രിട്ടനിലെ നടിയായ അബീ പറയുന്നു. ഇതിനു ശേഷമാണ് അബിയെ തേടി അന്യഗ്രഹ ജീവികൾ എത്തിയതെന്നാണ് വാദം.

അന്യഗ്രഹജീവികളെ കുറിച്ചുള്ള പരാമർശത്തിന് ശേഷം സ്ഥിരമായി സ്വപ്നങ്ങളിൽ വെള്ള വെളിച്ചം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഒരു രാത്രി സ്വപ്നത്തിൽ 'പതിവ് സ്ഥലത്ത് കാത്തിരിക്കൂ' എന്നൊരു അശരീരി കേട്ടുവെന്ന് അബീ പറയുന്നു.

You may also like:ജീവനക്കാരന് ശമ്പളം നൽകിയത് നാണയങ്ങളായി; ചിത്രങ്ങൾ വൈറലായതോടെ കമ്പനിയ്ക്ക് പ്രവർത്തനാനുമതി നഷ്ടമായി

അടുത്ത ദിവസം വൈകുന്നേരം മുറിയുടെ തുറന്ന ജനാലയ്ക്കരികിൽ ഇരിക്കുമ്പോഴാണ് തന്നെ തേടി അന്യജീവിയുടെ പേടകം എത്തിയതെന്നാണ് യുവതി പറയുന്നത്. 'ജനാലയ്ക്കരികിൽ നിന്ന് ആകാശത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. മെല്ലെ ഒന്നു മയങ്ങിപ്പോയി. പിന്നെ കാണുന്നത് ഒരു വലിയ പേടകം ജനലിന് പുറത്ത് വന്നു നിൽക്കുന്നതാണ്. കടുത്ത പച്ച നിറത്തിലുള്ള പ്രകാശമാണ് കണ്ടത്. വൈകാതെ തന്നെ പേടകത്തിൽ കയറ്റി പറന്നു'. അബീയുടെ വാക്കുകൾ.

മനുഷ്യനോട് സാദൃശ്യമുള്ള എന്നാൽ മെലിഞ്ഞ് ഉയരത്തിലുള്ള അഞ്ച് അന്യഗ്രഹ ജീവികളാണ് പേടകത്തിൽ ഉണ്ടായിരുന്നതെന്നാണ് അബീ പറയുന്നത്. എന്തിന് പറയുന്നു, ഇവയിൽ ഒരാളുമായി അബീ പ്രണയത്തിലാകുകയും ചെയ്തുവത്രേ!

അന്യഗ്രഹത്തിലേക്ക് തന്നെ ഒപ്പം കൊണ്ടുപോകണമെങ്കിൽ അതിന് തന്റെ സമ്മതം വേണമെന്നാണ് അന്യഗ്രഹ ജീവി ആവശ്യപ്പെട്ടത്. എന്നാൽ, ഇനിയൊരു മടങ്ങി വരവ് ഉണ്ടാകുമോ എന്ന് സംശയമുള്ളതിനാൽ താൻ അനുവദിച്ചില്ലെന്നും അബീ പറയുന്നു. ആൻഡ്രോമീഡ ഗാലക്സിയിൽ നിന്നാണ് അന്യഗ്രഹജീവികൾ എത്തിയതെന്നും അബീ പറയുന്നുണ്ട്.

ഇരുപത് മിനുട്ടോളം ആൻഡ്രോമീഡയിൽ അബീയ്ക്കൊപ്പം ചുറ്റിക്കറങ്ങിയ പേടകം തിരികെ സുരക്ഷിതയായി വീട്ടിലെത്തിച്ചെന്നും ഇവർ അവകാശപ്പെടുന്നു.

അന്യഗ്രഹത്തിലുള്ള തന്റെ കാമുകൻ വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് അബീ. ആൻഡ്രോമീഡയിലേക്ക് തന്നെ ഇനിയും കൊണ്ടുപോകുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നും യുവതി പറയുന്നു. ഇൻസ്റ്റഗ്രാമിൽ അന്യഗ്രഹ ജീവിയുടെ കളിപ്പാട്ടത്തിനൊപ്പമുള്ള ചിത്രങ്ങളും യുവതി പങ്കുവെച്ചിട്ടുണ്ട്.

തന്റെ പുതിയ കാമുകൻ എന്ന് വിശേഷണത്തോടെയാണ് കളിപ്പാട്ടത്തിനൊപ്പമുള്ള ചിത്രം അബീ നൽകിയിരിക്കുന്നത്.
Published by: Naseeba TC
First published: July 6, 2021, 12:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories