HOME » NEWS » Buzz » WOMAN CLAIMS THAT SHE GOT PREGNANT FROM A GUST OF WIND

കാറ്റടിച്ചത് കാരണം ഗർഭിണിയായി; അപൂർവ വാദം ഉന്നയിച്ചു കൊണ്ട് യുവതി രംഗത്ത്

താൻ ഗർഭം ധരിച്ചതിനെക്കുറിച്ചും പ്രസവിച്ചതിനെക്കുറിച്ചും വിചിത്ര വാദം ഉന്നയിച്ച് 25കാരി

News18 Malayalam | news18-malayalam
Updated: February 17, 2021, 1:48 PM IST
കാറ്റടിച്ചത് കാരണം ഗർഭിണിയായി; അപൂർവ വാദം ഉന്നയിച്ചു കൊണ്ട് യുവതി രംഗത്ത്
അവകാശവാദം ഉന്നയിച്ച യുവതി
  • Share this:
ഗർഭധാരണത്തെ കുറിച്ച് വളരെ വിചിത്രമായ വാദങ്ങൾ പലരും ഉന്നയിക്കാറുണ്ട്. ഗർഭിണിയാന്നെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച സംഭവവും മറ്റും കേരളത്തിൽ നിന്ന് തന്നെ വർത്തയായിട്ടുണ്ട്. മറ്റു ചിലരാകട്ടെ, ഗർഭം ഉണ്ടായ വിവരം തന്നെ അറിയുന്നത് പ്രസവം അടുക്കുമ്പോഴാണ്. വയറിൽ കുഞ്ഞ് വളരുന്നതായോ ഗർഭം ധരിച്ചതായോ തോന്നാറുപോലുമില്ല ഇവർക്ക്.

ഗർഭം ഉണ്ടെന്ന് വരുത്തിത്തീർത്ത് തട്ടിപ്പുകൾ നടത്തുന്നതും നമ്മുടെ നാട്ടിൽ വിരളമല്ല. ഗർഭിണി ചമഞ്ഞ് വയറു പോലെ എന്തെങ്കിലും വച്ച് കെട്ടി അതിനുള്ളിൽ വിലപിടിപ്പുള്ള വസ്തുക്കൾ കടത്തുന്ന സംഭവങ്ങൾ പലയിടത്തും ഉണ്ടായിട്ടുണ്ട്.

ബോളിവുഡ് സിനിമയിൽ ഗർഭിണിയാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പ്രതികാരം വീട്ടുന്ന സ്ത്രീയെയാണ് 'കഹാനിയിൽ' കണ്ടത്. വിദ്യ ബാലൻ അവതരിപ്പിച്ച കഥാപാത്രമാണിത്. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തുന്ന തരം വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

താൻ കാറ്റ് വീശിയപ്പോഴാണ് ഗര്ഭിണിയായെന്നാണ് ഇവിടെ ഒരു യുവതിയുടെ വാദം. വീട്ടിലെ സ്വീകരണ മുറിയിൽ ഇരിക്കുകയായിരുന്നു യുവതി. താൻ പ്രാർത്ഥന കഴിഞ്ഞ് കമിഴ്ന്നു കിടക്കുകയായിരുന്നു. പെട്ടെന്ന് വീടിനെ തഴുകി ശക്തിയായി കാറ്റടിച്ചു. കാറ്റ് യോനിയിലൂടെ ഉള്ളിൽ പ്രവേശിച്ചു. 15 നിമിഷങ്ങൾക്കുള്ളിൽ വയറിൽ വേദന അനുഭവപ്പെട്ടു. വേദന കടുക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ച സ്ത്രീ, അവിടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു അത്രേ.

തെക്കൻ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ സിൻജോർ പട്ടണത്തിലാണ് ഈ അപൂർവ വാദം ഉന്നയിച്ച യുവതിയുള്ളത്. സിതി സൈന എന്നാണ് ഇവരുടെ പേര്.

സംഭവം അറിഞ്ഞതും അടുത്തുള്ള ജനപ്രതിനിധികൾ ഇവരുടെ വീട് സന്ദർശിച്ചു. ഒരാഴ്ച മുൻപ് ഇവർ ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയതായി സ്ഥിരീകരിച്ചു. കുഞ്ഞിന് 2.9 കിലോ തൂക്കമുണ്ട്. സുഖപ്രസവമായിരുന്നു.

ഒരുപക്ഷേ പ്രസവ വേദന വരുന്നത്‌ വരെ താൻ ഗർഭിണിയാണെന്ന് അറിയാത്ത അവസ്ഥയിലാവും യുവതി ജീവിച്ചത് എന്ന് ആരോഗ്യപ്രവർത്തകർ അനുമാനിക്കുന്നു. ക്രിപ്റ്റിക് പ്രെഗ്നൻസി എന്നാണ് ഇതിനു പറയുന്നത്. യുവതി ഉന്നയിച്ച പോലുള്ള വാദങ്ങൾ ജനങ്ങൾക്കിടയിൽ പരക്കുന്നത് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും ആരോഗ്യ വിഭാഗം പറയുന്നു.

ഗർഭാവസ്ഥയിൽ 'വിരൽ മുദ്ര' കാണിച്ച കുഞ്ഞ്

കുഞ്ഞ് വയറ്റിൽ കിടന്ന് ഇടതടവില്ലാതെ ചവിട്ടുന്നത് പതിവായതോടെ അതെന്തിനാണെന്ന് അറിയാനുള്ള ചെക്കപ്പിലാണ് നടുവിരൽ ഉയർത്തിയ കുഞ്ഞിന്റെ സ്കാൻ ചിത്രം ലഭിച്ചത്. 4D അൾട്രാസൗണ്ട് സ്കാൻ ആണ് നടത്തിയത്. ഇംഗ്ലണ്ടിലെ ചെൽസിയ എന്ന യുവതിയും പങ്കാളി അഡ്രിയാൻ വിറ്റുമാണ് ഈ അപൂർവ കാഴ്ച കണ്ടത്. കണ്ട പാടെ തന്നെ ഒരു നിലവിളിയായിരുന്നു ചെൽസിയയുടെ ആദ്യ പ്രതികരണം. പിന്നെയവർ സ്തബ്ധയായി പോയി.

Also read: അൾട്രാ സൗണ്ട് സ്കാനിൽ കുഞ്ഞിന്റെ വിരൽ മുദ്ര; സ്തബ്ധയായി അമ്മ

ദുരന്തങ്ങളുടെ പെരുമഴ പെയ്ത 2020 നോട് കുഞ്ഞ് സഹികെട്ട് തന്റെ പ്രതികരണം അറിയിച്ചതാവും എന്നാണ് അമ്മ പറയുന്നത്. പിറക്കാനിരിക്കുന്ന മകൾ കണ്ണടച്ച് പിടിച്ചാണ് വയറിനുള്ളിൽ കിടന്ന് നടുവിരൽ മുദ്ര കാട്ടിയത്

Summary: Woman alleges that she got pregnant from a gust of air and delivered baby soon after
Published by: user_57
First published: February 17, 2021, 1:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories