നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു സ്ത്രീ; തെളിവായി ശരീരത്തിലെ അടയാളങ്ങൾ

  അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു സ്ത്രീ; തെളിവായി ശരീരത്തിലെ അടയാളങ്ങൾ

  വെസ്റ്റ് യോർക്ക്ഷൈറിലെ ബ്രാഡ്ഫോർഡ് സ്വദേശിയായ പൗലയാണ് 50 തവണയിലധികമായി അജ്ഞാതജീവികളുമായി ബന്ധപ്പെടേണ്ട സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അത് തെളിയിക്കാൻ തന്റെ ശരീരത്തിൽ അടയാളങ്ങൾ ഉണ്ടെന്നും അവകാശപ്പെടുന്നത്.

  പൗല

  പൗല

  • Share this:
   "ഞാൻ ഒരു പറക്കും തളിക കണ്ടു", "എന്നെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി" എന്നു തുടങ്ങി അജ്ഞാതമായ പറക്കുന്ന വസ്തുക്കളെക്കുറിച്ചും അന്യഗ്രഹ ജീവികളെക്കുറിച്ചും നിരവധി അവകാശവാദങ്ങൾ ഇന്റർനെറ്റ് മുഴുവൻ പ്രചരിക്കാറുണ്ട്. ഇത്തരം വിഷയങ്ങൾക്ക് വേണ്ടി മാത്രം പ്രത്യേക വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും ഫോറങ്ങളുമൊക്കെ നിലവിലുണ്ട്. എന്നാൽ, അന്യഗ്രഹജീവികളുടെ അസ്തിത്വം സൂചിപ്പിക്കുന്ന തെളിവുകൾ മുന്നോട്ടു കൊണ്ടുവരാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

   നിരവധി ആളുകൾ ഇത്തരം അവകാശവാദങ്ങൾ വിശ്വസിക്കുന്നു. എന്നാൽ മറ്റൊരു വിഭാഗം ഇത് തട്ടിപ്പുംകബളിപ്പിക്കലുമാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു. അജ്ഞാതരായ ജീവികൾ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ കഴിഞ്ഞ ഏതാനും ദശകങ്ങളായി അന്യഗ്രഹ ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളുടെയും ശാസ്ത്ര കൽപ്പിത സിനിമകളുടെയും പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിചിത്രങ്ങളായഇത്തരം സിദ്ധാന്തങ്ങൾ ലോകത്തെ ദശലക്ഷക്കണക്കിന് വായനക്കാരിലും ഗവേഷകരിലും അന്യഗ്രഹജീവികളെക്കുറിച്ചുള്ള കൗതുകവും താത്പര്യവും വർദ്ധിപ്പിച്ചിട്ടുമുണ്ട്.

   Also Read തെരുവ് നായയെ പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ സഹായിച്ചു; കൈയ്യടി നേടി പൊലീസുകാര൯

   അടുത്തിടെ അജ്ഞാതജീവികൾ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സമാനമായ ഒരു അവകാശവാദം യു കെയിലെ 50 വയസുകാരിയായ ഒരു സ്ത്രീ ഉന്നയിച്ചിരുന്നു. വെസ്റ്റ് യോർക്ക്ഷൈറിലെ ബ്രാഡ്ഫോർഡ് സ്വദേശിയായ പൗലയാണ് 50 തവണയിലധികമായി അജ്ഞാതജീവികളുമായി ബന്ധപ്പെടേണ്ട സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അത് തെളിയിക്കാൻ തന്റെ ശരീരത്തിൽ അടയാളങ്ങൾ ഉണ്ടെന്നും അവകാശപ്പെടുന്നത്. പോരാത്തതിന്അവരുടെ വാഹനത്തിൽ കയറിയിട്ടുണ്ടെന്നും ഭൂമിയിൽ പുറത്തിറങ്ങുന്നതിന് മുമ്പ് ടച്ച് സ്‌ക്രീൻ ഡിവൈസുകൾ അതിൽ കണ്ടിട്ടുണ്ടെന്നും പൗല പറയുന്നതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

   Also Read പ്രൗഢഗംഭീരമായ ചടങ്ങിൽ മുയൽ ദമ്പതികളുടെ വിവാഹം; വീഡിയോ വൈറൽ

   "ടച്ച് സ്‌ക്രീൻ ഡിവൈസുകൾ അവ ഭൂമിയിൽ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അജ്ഞാത ജീവികളുടെവാഹനത്തിലായിരുന്നപ്പോൾ അവർ എനിക്ക് നമുക്ക് പരിചിതമല്ലാത്ത പല സാങ്കേതികവിദ്യകളും കാണിച്ചു തന്നു. അവർ എനിക്ക് ആദിമമായകാഴ്ചകളുടെ ഒരു സ്ലൈഡ് ഷോയും കാണിച്ചു തന്നിരുന്നു. അതിൽ മനോഹരമായ ഒരു നദി കറുത്തുപോവുകയും നീലാകാശം രക്തത്തിന്റെ ചുവപ്പ് നിറമായിത്തീരുകയും ചെയ്യുന്നുണ്ട്. പിന്നീടാണ് മനുഷ്യന്റെ അത്യാഗ്രഹം മൂലം ഭൂമി നശിച്ചു പോകുന്നതിനെക്കുറിച്ചുള്ള ഒരു സിനിമയാണ് അതെന്ന് ഞാൻ തിരിച്ചറിഞ്ഞത്", അവർ പറയുന്നു.

   Also Read പൊട്ടിച്ചൊഴിച്ച മുട്ടയ്ക്കുള്ളിൽ ഒരു കോഴിക്കുഞ്ഞ്; യുവതി പങ്കുവച്ച വീഡിയോ വൈറലാകുന്നു

   തന്റെ ശരീരത്തിലെ ചില മുറിപ്പാടുകളുടെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. അജ്ഞാതജീവികളുമായി ഉണ്ടായ ഏറ്റുമുട്ടലിന് ശേഷമാണ് അവ ഉണ്ടായതെന്നും അവർ അവകാശപ്പെടുന്നു. കൂടാതെ അജ്ഞാതജീവികളുടെരൂപം സൂചിപ്പിക്കുന്ന ഒരു ചിത്രവും അവർ വരയ്ക്കുകയുണ്ടായി. "52 അസാധാരണ സംഭവങ്ങളാണ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. ചില സമയങ്ങളിൽ എനിക്ക് പോലും ഈ അനുഭവങ്ങൾ വിശ്വസിക്കാൻ കഴിയാറില്ല. അതുകൊണ്ട് മറ്റുള്ളവർ എന്നെയോ ഈ കഥകളോ വിശ്വസിച്ചില്ലെങ്കിൽ ഞാൻ അതിൽ അത്ഭുതപ്പെടില്ല", പൗലകൂട്ടിച്ചേർക്കുന്നു. ആളുകൾ ഇതൊക്കെ തന്റെ വിഭ്രാന്തിയാണ് എന്ന് കരുതുമെന്നത് കൊണ്ടാണ് അജ്ഞാതജീവികളുമായുണ്ടായ ഈ അനുഭവങ്ങളെക്കുറിച്ച് ജീവിതത്തിന്റെ ഭൂരിഭാഗവും മിണ്ടാതിരുന്നതെന്നും പൗല പറയുന്നു. ഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന പൗലതന്റേതിന് സമാനമായ അനുഭവങ്ങൾ ആയിരക്കണക്കിന് ആളുകൾക്ക് ഉണ്ടായിട്ടുണ്ടെന്നും അവകാശപ്പെടുന്നു.
   Published by:Aneesh Anirudhan
   First published:
   )}