സിംഹത്തിന് മുഖാമുഖം നിന്ന് നൃത്തം; മൃഗശാലയുടെ മതിൽ ചാടിയ യുവതിയുടെ വീഡിയോ വൈറൽ

മൃഗശാലയിലെ സന്ദർശകരിലൊരാളെടുത്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

news18-malayalam
Updated: October 3, 2019, 9:21 AM IST
സിംഹത്തിന് മുഖാമുഖം നിന്ന് നൃത്തം; മൃഗശാലയുടെ മതിൽ ചാടിയ യുവതിയുടെ വീഡിയോ വൈറൽ
മൃഗശാലയിലെ സന്ദർശകരിലൊരാളെടുത്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
  • Share this:
ന്യൂയോർക്ക് : മൃഗശാലയിൽ കൂടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന മൃഗങ്ങളെ തൊട്ടടുത്ത് കാണാനുള്ള മോഹം ചിലർക്കെങ്കിലും ഉണ്ടാകാതിരിക്കില്ല. അത്തരക്കാർ ജീവൻ പണയം വെച്ചും അതിന് ശ്രമിക്കും.

അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മൃഗശാലയിലെ മതിൽ ചാടിക്കടന്ന് സിംഹത്തിനടുത്തെത്തി സിംഹത്തെ കൈയ്യും കലാശവും കാണിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

also read:ദൃക്സാക്ഷികളില്ല; കോണ്ടം പായ്ക്കറ്റും ബീഡിയും തെളിവായി; മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിലായത് ഇങ്ങനെ

ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിലാണ് സംഭവം ഉണ്ടായത്. അതേസമയം സ്ത്രീ തൊട്ടടുത്തു നിന്ന് ആംഗ്യ വിക്ഷേപങ്ങൾ നടത്തിയിട്ടും സിംഹം അവരെ ഒന്നും ചെയ്യാതെ മാറി നിന്നത് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുകയാണ്. മൃഗശാലയിലെ സന്ദർശകരിലൊരാളെടുത്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

 
യുവതിയുടെ പേര് വ്യക്തമല്ല. മതിൽച്ചാടിക്കടന്ന സിംഹത്തിന് തൊട്ടടുത്തെത്തിയ ഇവർ ചില ആംഗ്യങ്ങൾ കാണിക്കുന്നത് വീഡിയോയിൽ കാണാം. യുവതിയുടെ പ്രവൃത്തി വിശ്വസിക്കാനാവുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ കണ്ട ചിലരുടെ പ്രതികരണം. സ്വന്തം ജീവൻ ഇത്തരത്തിൽ പണയംവെച്ച യുവതി ഒരു വിഡ്ഢിയാണെന്നാണ് മറ്റുചിലർ പറയുന്നത്.

യുവതിയുടെ പ്രവൃത്തി ഗുരുതരമായ വീഴ്ചയാണെന്നും മരണം വരെ സംബവിക്കുമായിരുന്നുവെന്നും മൃഗശാല അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
First published: October 3, 2019, 8:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading