• HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്റ്റേഷന്‍ ഗാർഡ് സമയോചിതമായി ഇടപെട്ടു ; റെയില്‍വെ ക്രോസ് മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്ത്രീ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്റ്റേഷന്‍ ഗാർഡ് സമയോചിതമായി ഇടപെട്ടു ; റെയില്‍വെ ക്രോസ് മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്ത്രീ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ക്ലിപ്പിൽ, ഒരു സ്ത്രീ മറുവശത്തുള്ള പ്ലാറ്റ്‌ഫോമിലെത്താൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് കാണാം.

  • Last Updated :
  • Share this:
    ഉത്തർപ്രദേശിലെ ഷിക്കോഹാബാദ് റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ യുവതി രക്ഷപ്പെട്ടു. ഒരു ട്രെയിൻ സ്റ്റേഷൻ കടക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഒരു റെയിൽവേ ജീവനക്കാരൻ അവളെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിഴച്ചാണ് അവളെ കൃത്യസമയത്ത് രക്ഷിച്ചത്. റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

    ക്ലിപ്പിൽ, ഒരു സ്ത്രീ മറുവശത്തുള്ള പ്ലാറ്റ്‌ഫോമിലെത്താൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് കാണാം. അവർ തന്റെ ബാഗ് പ്ലാറ്റ്‌ഫോമിലേക്ക് വയ്ക്കുന്നു, പക്ഷേ പ്ലാറ്റ്ഫോമിന് മുകളിലേക്ക് കയറാൻ പ്രയാസപ്പെടുന്നു. പെട്ടന്നാണ് ഒരു ട്രെയിൻ സ്റ്റേഷനിലേക്ക് വരികയാണെന്ന് അവർക്ക് മനസ്സിലാകുന്നത്. ഉടനവർ സഹായത്തിനായി നിലവിളിച്ചു.

    ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ഇതുകണ്ട് സ്ത്രീയുടെ അടുത്തേക്ക് ഓടിയെത്തി. അയാള്‍ വേഗം അവരുടെ കൈ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചു. പ്ലാറ്റ്‌ഫോമിൽ കയറി നിമിഷങ്ങൾക്കകം ട്രെയിൻ വേഗതയിൽ അവരെ കടന്നുപോയി.





    വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, റെയിൽവേ ട്രാക്കിൽ കുടുങ്ങിയ സ്ത്രീയെ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കോൺസ്റ്റബിൾ ശിവ്‌ലാൽ മീണയും ഒരു റെയിൽവേ ജീവനക്കാരനുമാണ് കണ്ടത്. അവരെ രക്ഷിക്കാൻ ഇരുവരും ഓടി. കൃത്യസമയത്ത് തന്നെ എത്താനും അവരെ വലിച്ചു മുകളില്ർ കയറ്റാനും ജീവനക്കാരന് കഴിഞ്ഞു.

    ഈ ക്ലിപ്പ് ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അലേർട്ട് സ്റ്റാഫിന്റെ സമയോചിതമായ ഇടപെടലിന് പലരും പ്രശംസിച്ചു.
    Published by:Amal Surendran
    First published: