നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • റോഡിൽ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുകൾ തീർത്ത് യുവതി; വീഡിയോ വൈറൽ

  റോഡിൽ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുകൾ തീർത്ത് യുവതി; വീഡിയോ വൈറൽ

  റോഡിൽ നിന്നുകൊണ്ട് അടിപൊളി പാട്ടിനു ചുവടു വയ്ക്കുന്ന വീട്ടമ്മ. വീഡിയോ വൈറൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   സോഷ്യൽ മീഡിയ എന്നാൽ രസകരമായ വീഡിയോകളുടെ ഇടം കൂടിയാണ്. വലിയ സ്റ്റേജുകളും ഷോകളും ഒന്നും ഇല്ലാതെ തന്നെ സ്വന്തം കഴിവും ഒരു മൊബൈൽ ഫോൺ ക്യാമറയും കൂടി ഉണ്ടെങ്കിൽ ആബാല വൃദ്ധം ജനങ്ങൾക്കും തങ്ങളുടെ കലാപ്രകടനങ്ങൾ എവിടെയും അവതരിപ്പിക്കാൻ വേദിയുണ്ടാവും, കാണാൻ കാണികളായി സോഷ്യൽ മീഡിയ ഉപയോക്താക്കളും. അത്തരത്തില് വിഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് നമുക്ക് കാണാൻ സാധിക്കും.

   അത്തരമൊരു വിഡിയോയിൽ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് ഒരു വീട്ടമ്മ. റോഡിൽ നിന്നുകൊണ്ട് അടിപൊളി പാട്ടിനു ചുവടു വയ്ക്കുന്നു വീഡിയോ ആണ് ഇവർ പോസ്റ്റ് ചെയ്തിട്ടുള്ളത്.

   ബംഗാളിൽ നിന്നുള്ള വീട്ടമ്മയായ തുമുൽ ആണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. കൂലി നമ്പർ വൺ എന്ന സിനിമയിലെ ഗാനത്തിനാണ് ഇവർ ചുവടുകൾ തീർത്തത്.

   സാരി ചുറ്റി, നെറ്റിയിൽ സിന്ദൂരം ചാർത്തിയ വീട്ടമ്മയെയാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. മെയ് മാസത്തിൽ പുറത്തിറങ്ങിയ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു. വീഡിയോ ചുവടെ കാണാം.   Also read: അവിഹിതത്തെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ കാണെക്കാണെ? എന്‍.എസ്. മാധവന്‍

   സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കാണെക്കാണെ. വലിയ പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസായി സോണി ലിവിലൂടെയാണ് റിലീസായത്.

   സമൂഹത്തിലെ വളരെ പ്രസക്തമായ ഒരു വിഷയത്തെ വേറിട്ട ശൈലിയിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതേ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനായ എന്‍.എസ് മാധവന്‍.

   കാണെക്കാണെ എന്ന ചിത്രം അവിഹിതത്തെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരവും അദ്ദേഹം തന്നെ പങ്കുവെച്ചിട്ടുണ്ട്. ഉത്തരം സങ്കീര്‍ണമാണ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

   എന്‍.എസ് മാധവന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. 'വിലയിരുത്തുവാനും കമന്റ് ചെയ്യുവാനും എളുപ്പമാണ്, അല്ലേ? ' എന്നായിരുന്നു ഒരു വ്യക്തി പ്രതികരിച്ചത്. ഇതിന് എന്‍.എസ് മാധവന്‍ നല്‍കിയ മറുപടി 'ഞാന്‍ കമന്റ് ചെയ്തതല്ല, ആശ്ചര്യപ്പെടുകയായിരുന്നു' എന്നാണ്.
   Published by:user_57
   First published:
   )}