News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 4, 2021, 4:54 PM IST
ബേസ്മെന്റിൽ നിന്ന് ആദ്യ വീഡിയോ എടുത്തതിനുശേഷം നിമിഷങ്ങൾക്കകം അവിടെ നിന്നും മൂളൽ പോലെ ഒരു ശബ്ദമുണ്ടായതായി മറ്റൊരു വീഡിയോയിലൂടെ യുവതി പറയുന്നു.
സ്വന്തം വീടിന്റെ മുക്കും മൂലയൂം സുപരിചിതമാണെന്ന തോന്നൽ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അങ്ങനെ കരുതാന്‍ വരട്ടെ. ടിക്ക് ടോക്കിൽ വൈറലായിരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ നിങ്ങളുടെ ധാരണകളെല്ലാം തെറ്റും. സ്വന്തം വീടിന്റെ അകളത്തിൽ വിരിച്ചിരുന്ന കാര്‍പ്പറ്റിന് താഴെ ഒളിഞ്ഞിരിക്കുന്ന വിചിത്ര അറ യുവതി കണ്ടെത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ നിമിഷം വരെ സ്വന്തം വീട്ടിനുള്ളിൽ ഇങ്ങനെയൊരു അറയുള്ളതായി തനിക്ക് യാതൊരു ധാരാണയുമില്ലായിരുന്നു എന്നാണ് അവര്‍ വീഡിയോയിൽ പറയുന്നത്. യൂവതി തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും.
പുതിയത് ഇടാനായി നിലത്തെ പഴയ കാർപ്പറ്റ് മാറ്റുന്നിടത്താണ് വിചിത്ര സംഭവങ്ങളുടെ തുടക്കം. കാർപ്പറ്റ് മാറ്റുന്നതിന് വേണ്ടി പൊക്കിയപ്പോൾ താഴെ തറയിൽ ഒരു ട്രാപ്ഡോറിന്റെ ഹാൻഡിൽ കണ്ടെത്തി. ഈ ഹാന്‍ഡിൽ മുകളിലേക്ക് തുറന്നപ്പോൾ താഴേയ്ക്ക് നീളുന്ന ഗോവണി തന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു എന്നും യുവതി വീഡിയോയിൽ വിശദീകരിക്കുന്നു.
Also Read-
'പോണോഗ്രഫി'; ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി
'വീടിന്റെ തറയിലെ പരവതാനി മാറ്റുമ്പോള്‍ നിങ്ങള്‍ ഇതുവരെ കാണാത്ത ഒരു വിചിത്ര അറ പ്രത്യക്ഷപ്പെട്ടാല്‍' എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ആഴ്ച്ച സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയ്ക്ക് ഇതിനോടകം 4.5 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു കഴിഞ്ഞു. അനേകം പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭവമെന്തായാലും ഒരൊറ്റ വീഡിയോയിലൂടെ യുവതിയും വീടും വൈറലായി കഴിഞ്ഞു!
'പല പ്രേത സിനിമകളും ആരംഭിക്കുന്നത് ഇങ്ങനെയാണ്, ഗോവണി വഴി താഴേക്ക് ഇറങ്ങരുതായിരുന്നു, സാഹസത്തിന് മുതിർന്ന് സമാധാനം നഷ്ടപ്പെടുത്തരുത്' എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതെല്ലാം വീഡിയോക്ക് വേണ്ടി പ്ലാന്‍ ചെയ്തതാണെന്നും ഇവര്‍ അറിഞ്ഞുകൊണ്ട് രസത്തിന് വേണ്ടി ചെയ്യുന്നതാണെന്നും വാദിക്കുന്ന കമന്റുകളും കാണാം.
ബേസ്മെന്റിൽ നിന്ന് ആദ്യ വീഡിയോ എടുത്തതിനുശേഷം നിമിഷങ്ങൾക്കകം അവിടെ നിന്നും മൂളൽ പോലെ ഒരു ശബ്ദമുണ്ടായതായി മറ്റൊരു വീഡിയോയിലൂടെ യുവതി പറയുന്നു. താൻ ബേസ്മെന്റിലേക്ക് പോകാൻ പോകുന്നില്ലെന്നും എന്നാൽ അസ്വസ്ഥമായ ശബ്ദങ്ങൾ കാരണം അവൾ ഭയപ്പെടുന്നുവെന്നുമാണ് ഇവർ പറയുന്നത്.
Published by:
Asha Sulfiker
First published:
March 4, 2021, 4:54 PM IST