നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Monetary fraud | ജോലി ലഭിക്കാൻ മന്ത്രവാദം; യുവതിയിൽ നിന്നും 38 ലക്ഷം രൂപ തട്ടിച്ച് 'ഓൺലൈൻ മന്ത്രവാദി'

    Monetary fraud | ജോലി ലഭിക്കാൻ മന്ത്രവാദം; യുവതിയിൽ നിന്നും 38 ലക്ഷം രൂപ തട്ടിച്ച് 'ഓൺലൈൻ മന്ത്രവാദി'

    ഒടുവിൽ 'ഓൺലൈൻ മന്ത്രവാദിയെ' തപ്പിയിറങ്ങിയ യുവതി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന കാര്യമാണ് അറിയേണ്ടിവന്നത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      10 വർഷമായി ജോലിയില്ലാതെ ജോലി അന്വേഷിക്കുന്ന മുംബൈയിൽ നിന്നുള്ള 45കാരിയായ സ്ത്രീയോട് ആൾദൈവം (godman) ചമഞ്ഞ വ്യക്തി പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് 38 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്. ഓൺലൈനിൽ 'ഹവൻ' (online havan) നടത്തിയാൽ തന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് പ്രതി യുവതിയോട് പറഞ്ഞു. ഇക്കാലമത്രയും ഒരു ജോലി ലഭിക്കാൻ ആഗ്രഹിച്ച സ്ത്രീ, തന്റെ എല്ലാ ആഭരണങ്ങളും സമ്പാദ്യവും തട്ടിപ്പുകാരന് നൽകി, 'ഓൺലൈൻ ഹവൻ' തന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കരുതി.

      മുംബൈയിലെ ബോറിവലി വെസ്റ്റ് ഏരിയയിൽ പ്രായമായ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന സ്ത്രീ വളരെക്കാലമായി തൊഴിൽ രഹിതയായിരുന്നുവെന്ന് എംഎച്ച്ബി കോളനിയിലെ പോലീസ് പറഞ്ഞു. 2018 ൽ ടിവിയിൽ ഒരു പരസ്യം കണ്ടപ്പോൾ, ഒരു ആൾദൈവം ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഹവൻ നടത്തിപ്പുകൊണ്ട് പരിഹരിക്കുമെന്ന് അവകാശപ്പെട്ടു.

      പരസ്യത്തിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് ആ മനുഷ്യനോട് തന്നെ സഹായിക്കാൻ അവർ അഭ്യർത്ഥിച്ചു. 4 വർഷത്തിനിടെ, തന്നെ സഹായിക്കാൻ 'ഹവൻ' ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അയാൾക്ക് അവർ 38 ലക്ഷം രൂപ നൽകി. ആ മനുഷ്യൻ അവരിൽ നിന്ന് തുടർച്ചയായി 'ഫീസ്' വാങ്ങിക്കൊണ്ടിരുന്നു.

      ഇത്രയും കാലം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതെ വന്നപ്പോൾ, നവംബർ 27 ന് ആ സ്ത്രീ അയോധ്യയിലേക്ക് യാത്ര ചെയ്തത്, നൽകിയ സ്ഥലത്ത് ഇത്തരത്തിൽ 'ഓൺലൈൻ ഹവൻ' നടത്തിയ ഒരു 'ദൈവം' ഇല്ലെന്ന് കണ്ടെത്തി. മുംബൈയിൽ തിരിച്ചെത്തിയ യുവതി പോലീസിൽ പരാതി നൽകി.



      അജ്ഞാതനായ ഒരാളെ തിരയുകയാണെന്നും കുറ്റവാളിയെ പിടിക്കാൻ എന്തെങ്കിലും തെളിവുകൾക്കായി വെബ്‌സൈറ്റുകൾ സ്കാൻ ചെയ്യുകയാണെന്നും എംഎച്ച്ബി കോളനിയിൽ നിന്നുള്ള ഒരു പോലീസ് പറഞ്ഞു.

      ഒരു ജോലിയോ മറ്റെന്തെങ്കിലുമോ ആഗ്രഹിക്കുന്ന ആളുകൾ നേരിടുന്ന അവസരം മുതലെടുത്ത് അത്തരം വഞ്ചകർ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ തട്ടിയെടുക്കുന്ന ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഒരു വെബ്സൈറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിച്ച പൂനെ യുവതിയെ ഓൺലൈൻ തട്ടിപ്പുകാർ 60,000 രൂപ കബളിപ്പിച്ചതായി റിപ്പോർട്ട് ഉണ്ടായിട്ടുണ്ട്. മാതാപിതാക്കളുടെ വിവാഹവാർഷികത്തിന് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഓൺലൈനിൽ ഒരു നല്ല റെസ്റ്റോറന്റ് തിരയാൻ ശ്രമിക്കുന്നതിനിടെയാണ് 46 കാരിയായ യുവതിക്ക് പണം നഷ്ടപ്പെട്ടത്.

      പുതിയ വർക്ക് ഫ്രം ഹോം സംവിധാനത്തിനിടയിൽ, ഓൺലൈനിൽ ജോലി കണ്ടെത്താൻ ശ്രമിക്കുന്ന ആളുകളെയും തട്ടിപ്പുകാർ മുതലെടുക്കുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലെ ബോറിവാലി പ്രദേശത്തെ ഒരു വീട്ടമ്മയ്ക്ക് നേരത്തെ സൈബർ തട്ടിപ്പിൽ 2.33 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ആമസോണിൽ വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ അയച്ച സന്ദേശത്തിന് അവർ ഇരയായി മാറുകയായിരുന്നു.

      Summary: Mumbai woman was duped of Rs 38 lakhs after being promised of a job by self-claimed godman who could not traced
      Published by:user_57
      First published: