• HOME
  • »
  • NEWS
  • »
  • buzz
  • »
  • Online Fraud | ഓൺലൈൻ വൈൻ തട്ടിപ്പ്; യുവതിയ്ക്ക് നഷ്ടമായത് 4.8 ലക്ഷം രൂപ

Online Fraud | ഓൺലൈൻ വൈൻ തട്ടിപ്പ്; യുവതിയ്ക്ക് നഷ്ടമായത് 4.8 ലക്ഷം രൂപ

ഓൺലൈൻ വഴി വൈൻ ഓർഡർ ചെയ്യാൻ ശ്രമിച്ച യുവതിക്കാണ് പണം നഷ്ടമായത്

  • Share this:
    ഓൺലൈനിൽ വൈൻ (Wine) ഓർഡർ (Order) ചെയ്ത യുവതിയ്ക്ക് അക്കൗണ്ടിൽ (Account) നിന്ന് നഷ്ടമായത് 4.80 ലക്ഷം രൂപ. ഒരു സ്വകാര്യ കമ്പനിയിൽ (Company) ജോലി ചെയ്യുന്ന യുവതി ഭർത്താവിനൊപ്പമാണ് മുംബൈയിൽ (Mumbai) താമസിക്കുന്നത്. ഏപ്രിൽ 4ന് യുവതിയുടെ സഹോദരി അവരെ കാണാൻ വീട്ടിലെത്തി. ഇതിനെ തുടർന്ന് വൈൻ ഓർഡർ ചെയ്യാൻ യുവതി തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതോടെ അക്കൌണ്ടിൽ നിന്ന് 4.80 ലക്ഷം രൂപയും നഷ്ടമായി.

    തുടർന്ന് ഏപ്രിൽ 5ന് യുവതിയുടെ പരാതിയിൽ പവായ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എഫ്‌ഐആറിൽ വിശദീകരിച്ചിരിക്കുന്ന വിവരം അനുസരിച്ച് യുവതി ഓൺലൈനിൽ അടുത്തുള്ള വൈൻ ഷോപ്പുകൾ ഗൂഗിൾ ചെയ്തു. പവായിലെ ഓം സായ് ബിയർ ഷോപ്പാണ് സേർച്ച് ചെയ്തപ്പോൾ കണ്ടെത്തിയത്. ഇവിടേയ്ക്ക് വിളിച്ച യുവതിയുടെ കോൾ ഒരാൾ എടുത്തു. ക്യാഷ് ഓൺ ഡെലിവറി സേവനം ലഭ്യമല്ലെന്നും ഓൺലൈനായി പണം അടയ്ക്കണമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. തുടർന്ന് ഗൂഗിൾ പേ വഴി യുവതി 650 രൂപ അടച്ചു. എന്നാൽ തട്ടിപ്പുകാരൻ പിന്നീട് യുവതിയെ വിളിച്ച് 30 രൂപ അധികമായി നൽകിയെന്ന് പറഞ്ഞു. ഇവിടെയാണ് തട്ടിപ്പിന്റെ തുടക്കം.

    അധികമായി നൽകിയ 30 രൂപ തിരികെ ലഭിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ അയാൾ യുവതിയോട് പറഞ്ഞു. യുവതി ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് 19,991 രൂപ ഡെബിറ്റ് ചെയ്തു. ഉടൻ തന്നെ യുവതി തട്ടിപ്പുകാരനെ വിളിച്ചു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും പണം തിരികെ ലഭിക്കുമെന്നും പറഞ്ഞു. സ്കാൻ ചെയ്യാൻ ഇയാൾ മറ്റൊരു ക്യുആർ കോഡും അയച്ചു. ഇത്തവണ യുവതിയുടെ അക്കൗണ്ടിൽ നിന്ന് 96,108 രൂപ ഡെബിറ്റ് ചെയ്തു. ഇത്തരത്തിൽ തുടരെ തുടരെ പല തവണകളായി ആകെ 4.80 ലക്ഷം രൂപ അക്കൌണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു.

    ഇതുപോലുള്ള ഓൺലൈൻ തട്ടിപ്പുകൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, 400 രൂപയ്ക്ക് ഒരു ബർത്ത് ഡേ കേക്ക് ഓൺലൈനിൽ ഓർഡർ ചെയ്യാൻ ശ്രമിച്ച 31 കാരനായ മുംബൈ സ്വദേശിയായ ഡോക്ടറുടെ അക്കൌണ്ടിൽ നിന്ന് 53,000 രൂപ നഷ്ടപ്പെട്ടിരുന്നു. ബേക്കറിയില ജീവനക്കാരൻ എന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ പണം തട്ടിയെടുത്തത്. ഗുഡ്ഗാവിലെ ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടറിന് ഗൂഗിളിൽ നിന്നാണ് മെർവാൻ ബേക്കറി ഷോപ്പിന്റേതെന്ന വ്യാജേന തട്ടിപ്പുകാരന്റെ കോൺടാക്റ്റ് നമ്പർ കിട്ടിയത്.

    ഫോണിൽ ഒരു മിസ്ഡ് കോൾ ലഭിച്ചതിന് ശേഷം അഹമ്മദാബാദിലെ ഒരു വ്യവസായിക്ക് 46 ലക്ഷം രൂപ നഷ്ടമായതും വാർത്തയായിരുന്നു. ഓൺലൈൻ തട്ടിപ്പിന്റെ പുതിയ പതിപ്പാണ് ഈ മിസ്ഡ് കാൾ തട്ടിപ്പ്. അഹമ്മദാബാദിലെ സാറ്റലൈറ്റ് എക്‌സ്‌റ്റൻഷനിലെ താമസക്കാരനായ വ്യവസായിയുടെ ഫോണിലേക്ക് മിസ്ഡ് കോൾ നൽകിയ ശേഷം തട്ടിപ്പുകാർ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ചോർത്തുകയും പണം അപഹരിക്കുകയും ചെയ്യുകയായിരുന്നു.
    Published by:Rajesh V
    First published: