Missing | വിവാഹവാർഷിക ദിനത്തിൽ കാണാതായ യുവതിയെ തിരയാൻ ഒരു കോടി രൂപ; ഒടുവിൽ ട്വിസ്റ്റ്
Missing | വിവാഹവാർഷിക ദിനത്തിൽ കാണാതായ യുവതിയെ തിരയാൻ ഒരു കോടി രൂപ; ഒടുവിൽ ട്വിസ്റ്റ്
രവിയോടൊപ്പം താന്‍ സ്വമേധയാ ഇറങ്ങിപ്പോയതാണെന്നും ഒരു കാരണവശാലും തന്നെ കണ്ടെത്താന്‍ ശ്രമിക്കരുതെന്നും യുവതി പിതാവിന് സന്ദേശമയച്ചു
പ്രതീകാത്മക ചിത്രം
Last Updated :
Share this:
വിശാഖപട്ടണം: ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് കാമുകനൊപ്പം (paramour) ഒളിച്ചോടി യുവതി. കാമുകനായ രവിയോടൊപ്പമാണ് സായ് പ്രിയങ്ക (Sai Priyanka) എന്ന യുവതി ഒളിച്ചോടിയത്. ഇവർ ബാംഗ്ലൂരിലെത്തി (Bangalore) വിവാഹിതരായി. ആന്ധ്രാപ്രദേശിലെ (Andhra Pradesh ) വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നിന്ന് വിവാഹവാര്‍ഷിക ദിനമായ ജൂലൈ 25-നാണ് സായ് പ്രിയങ്ക കാമുകന് രവിക്കൊപ്പം ഒളിച്ചോടിയത്. വാട്സ്ആപ്പ് വോയ്സ് മെസേജായി രവിയെ വിവാഹം കഴിച്ച വിവരം യുവതി തന്റെ പിതാവിനെ അറിയിച്ചു.
രവിയോടൊപ്പം താന്‍ സ്വമേധയാ ഇറങ്ങിപ്പോയതാണെന്നും ഒരു കാരണവശാലും തന്നെ കണ്ടെത്താന്‍ ശ്രമിക്കരുതെന്നുമാണ് സായ് പ്രിയങ്ക പിതാവിനോട് വോയ്സ് മെസേജിലൂടെ പറഞ്ഞത്.
'അച്ഛാ, സായിയാണ് സംസാരിക്കുന്നത്. ഞാന്‍ ജീവനോടെയുണ്ട്. ഞാന്‍ രവിയുടെ കൂടെയാണ്. രവി എന്നെ അവന്റെ കൂടെ ഇറങ്ങിച്ചെല്ലാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും പൂര്‍ണ്ണമനസ്സോടെയാണ് പോയത്. ഞങ്ങള്‍ വിവാഹിതരായി. ദൈവത്തെ ഓര്‍ത്ത്, ഞാന്‍ അച്ഛനോട് അപേക്ഷിക്കുകയാണ്. ദയവായി എന്നെ കണ്ടെത്താന്‍ ശ്രമിക്കരുത്. ഇനിയും ഓടാനുള്ള ശക്തി എനിക്കില്ല. ജീവിതമായാലും മരണമായാലും ഇനിയുള്ള എന്റെ ജീവിതം മുഴുവന്‍ ഞാന്‍ രവിയുടെ കൂടെയാണ് ചെലവഴിക്കുക. ദയവായി ഞങ്ങളെ കണ്ടെത്താന്‍ ശ്രമിക്കരുത്. എന്റെ വാക്കുകള്‍ കേള്‍ക്കാതിരുന്നാൽ ആത്മഹത്യയിലൂടെ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കും. ഞങ്ങളുടെ വിവാഹത്തില്‍ രവിയുടെ മാതാപിതാക്കള്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. ദയവു ചെയ്ത് അവരെ ഉപദ്രവിക്കരുത്'', സായ് പ്രിയങ്ക തന്റെ പിതാവിന് അയച്ച വോയിസ് മെസേജിൽ പറയുന്നു.
രണ്ട് വര്‍ഷം മുമ്പാണ് സായ് പ്രിയ ശ്രീനിവാസിനെ വിവാഹം കഴിച്ചത്. ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ശ്രീനിവാസ്. വിശാഖപട്ടണത്ത് എന്‍എഡിക്ക് സമീപമുള്ള കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു സായ് പ്രിയ.
ജൂലൈ 25 ന് വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ശ്രീനിവാസും ഭാര്യ സായ് പ്രിയയും വിശാഖപട്ടണത്തെ ആര്‍കെ ബീച്ചിലേക്ക് പോയത്. എന്നാല്‍ സായി പ്രിയ മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പോലെ ഭര്‍ത്താവിനെ കബളിപ്പിച്ച് കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സായി പ്രിയയെ കാണാതായ കേസില്‍ ശ്രീനിവാസിനെയാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ സായി പ്രിയ തന്റെ ഭര്‍ത്താവിനെ വിദഗ്ധമായി പറ്റിക്കുകയായിരുന്നുവെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.
അതേസമയം, ഭാര്യ സായ് പ്രിയങ്ക കടലിലെ ഒഴുക്കിൽ പെട്ടെന്ന് ശ്രീനിവാസ് ആദ്യം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്തുന്നതിനായി നാവികസേന, കോസ്റ്റ് ഗാര്‍ഡ്, ജിവിഎംസി, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തിങ്കളാഴ്ച മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. യുവതിക്കു വേണ്ടിയുള്ള അന്വേഷണത്തില്‍ ഒരു കോടി രൂപ ചിലവായതായി അധികൃതര്‍ പറഞ്ഞു.
Summary: Woman elopes with paramour on her wedding anniversary. Police spent Rs one crore for launching a search for her
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.