ഇരുചക്ര വാഹനത്തിൽ ലിഫ്റ്റ് കൊടുത്ത കൗമാരക്കാരൻ അശ്ലീലം പറഞ്ഞ അനുഭവം നൽകിയ ഞെട്ടലുമായി യുവതി ഫേസ്ബുക്കിൽ. കൊച്ചി വൈറ്റില ഭാഗത്തു നിന്നും സ്കൂൾ യൂണിഫോമിൽ ബാഗുമായി പോകവേ തന്നോട് ലിഫ്റ്റ് ചോദിച്ച ഒരാൺകുട്ടിയിൽ നിന്നുമാണ് മോശം ചോദ്യം നേരിടേണ്ടി വന്നതെന്ന് അപർണ എന്ന യുവതി പറയുന്നു.
സാധാരണ ഗതിയിൽ ഒരു സ്ത്രീയോട് ലിഫ്റ്റ് ചോദിക്കുമ്പോൾ തോന്നാറുള്ള യാതൊരുവിധ സങ്കോചവും ഇവരുടെ മുഖത്തുണ്ടായില്ല എന്ന് അപർണ. സഹയാത്രികനായ കുട്ടിയോട് സ്കൂൾ വിശേഷവും മറ്റും അപർണ തിരക്കി. എന്നാൽ കുറച്ചു ദൂരം പോയതും വളരെ മോശമായ, അശ്ലീലം നിറഞ്ഞ ചോദ്യം നേരിടേണ്ടി വന്നു എന്ന് ഇവർ പറയുന്നു. പറഞ്ഞ കാര്യവും സംഭവവും ചുവടെയുള്ള വീഡിയോയിൽ.
സ്കൂൾ വിദ്യാർത്ഥികളായ, ചെറുപ്രായത്തിലെ കുട്ടികളുടെ മനസ്സിൽ ഇങ്ങനെ ഒരു വികല ഭാവന ഉണ്ടാവാനും, അവർ മുതിർന്ന ഒരാളോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാനുമുണ്ടായ സാഹചര്യം എന്തെന്ന് ആശ്ചര്യപ്പെടുകയാണ് യുവതി.
ഇത് ഇവർ വളർന്നു വരുന്ന സാഹചര്യമാണോ, അതോ അത്തരം ചിന്താഗതികൾ നേരിടാൻ അവരെ പ്രാപ്തരാക്കാത്തതാണോ തുടങ്ങിയ ചോദ്യങ്ങളും അപർണ ഉയർത്തുന്നു.
ഒട്ടേറെപ്പേരാണ് വീഡിയോയ്ക്കു പ്രതികരിച്ചിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sex education, Viral video