HOME » NEWS » Buzz » WOMAN FACED FELONY EMBEZZLEMENT CHARGES FOR NOT RETURNING A VHS TAPE SHE RENTED IN 1999 MM

20 വർഷം മുമ്പ് വാടകക്ക് എടുത്ത സിനിമാ കാസറ്റ് തിരിച്ചു നൽകിയില്ല, യുവതിക്ക് കിട്ടിയ ‘മുട്ടൻ പണി’ കാണാം

20 വർഷം മുമ്പ് വാടകക്ക് എടുത്ത സിനിമാ കാസറ്റ് തിരിച്ചു നൽകാത്തതിനെ തുടർന്ന് യുവതിക്കെതിരെ ചുമത്തിയത് കൊടിയ മോഷണക്കുറ്റം

News18 Malayalam | news18-malayalam
Updated: April 27, 2021, 9:29 PM IST
20 വർഷം മുമ്പ് വാടകക്ക് എടുത്ത സിനിമാ കാസറ്റ് തിരിച്ചു നൽകിയില്ല, യുവതിക്ക് കിട്ടിയ ‘മുട്ടൻ പണി’ കാണാം
(പ്രതീകാത്മക ചിത്രം)
  • Share this:
20 വർഷം മുമ്പ് വാടകക്ക് എടുത്ത സിനിമാ കാസറ്റ് തിരിച്ചു നൽകാത്തതിനെ തുടർന്ന് അമേരിക്കയിൽ യുവതിക്കെതിരെ ചുമത്തിയത് കൊടിയ മോഷണക്കുറ്റം. കാരോൺ മാക്ബ്രൈഡ് എന്ന യുവതിയാണ് വർഷങ്ങൾക്ക് ശേഷം തനിക്ക് മേൽ ചുമത്തപ്പെട്ട കുറ്റത്തെക്കുറിച്ച് ഇപ്പോൾ അറിയുന്നത്.

വിവാഹത്തിന് ശേഷം ടെക്സാസിൽ എത്തി ഡ്രൈവിംഗ് ലൈസൻസിൽ പേര് തിരുത്താനായി അപേക്ഷ നൽകിയപ്പോഴാണ് കുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ക്ലെവലാന്റ് കൗണ്ടിയിലെ നോർമാനിൽ നിന്നുള്ള സ്റ്റോറിൽ നിന്ന് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് സിനിമാ കാസറ്റ് യുവതി വാടകക്ക് എടുത്തെന്നാണ് ആരോപണം. എന്നാൽ താൻ കാസറ്റ് വാടകക്ക് എടുത്തിട്ടില്ലെന്നാണ് കാരോണിന്റെ വാദം.

ഒക്ലഹോമ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം 2000ത്തിലാണ് യുവതിക്കെതിരെ കൊടിയ മോഷണക്കുറ്റം ചുമത്തുന്നത്. നോർമാനിലെ ലിൻഡ്സേ സ്ട്രീറ്റിലുള്ള മൂവി പ്ലെയ്സ് എന്ന ഷോപ്പിൽ നിന്ന് 1999ൽ സബ്രീന ദ ടീനേജ് വിച്ച് എന്ന സിനിമയുടെ കാസറ്റ് വാടകക്ക് എടുക്കുകയും പിന്നീട് തിരിച്ചു നൽകിയില്ല എന്നുമാണ് കുറ്റത്തിന് കാരണമായി പറയുന്നത്. 2009 മുതൽ വാടകക്ക് എടുത്തുവെന്ന് പറയുന്ന മൂവി പ്ലെയ്സ് എന്ന ഷോപ്പ് അടഞ്ഞ് കിടക്കുകയാണ്.

ഡ്രൈവിംഗ് ലൈസൻസിൽ പേരു തിരുത്താനുള്ള അപേക്ഷ കൊടുത്തതിന് പിന്നാലെ തനിക്ക് ഒരു മെയിൽ ലഭിക്കുകയുണ്ടായി എന്നും ഒക്ലഹോമിൽ താങ്കൾക്ക് ഒരു പ്രശ്നം ഉണ്ടെന്ന് കാണിക്കുന്നതായിരുന്നു അതെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ കാരോൺ പറയുന്നു.



മെയിലിൽ തന്ന നമ്പർ പ്രകാരം അറ്റോർണി ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം യുവതി അറിയുന്നത്. തന്റെ മേൽ ചുമത്തപ്പെട്ട കുറ്റം കേട്ട് തനിക്ക് 'നെഞ്ചു വേദന' വന്നെന്നും യുവതി പറയുന്നു. ഒരു സിനിമാ കാസറ്റിന്റെ പേരിൽ ഇത്ര വലിയ കുറ്റം ബുദ്ധിക്കു നിരക്കുന്നതല്ലെന്നാണ് കാരോണിന്റെ അഭിപ്രായം.

അതേ സമയം തന്നെ, സബ്രീന ദ ടീനേജ് വിച്ച് എന്ന സിനിമ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും കരോൺ പറയുന്നു. ചെറുപ്പക്കാരായ രണ്ട് പെൺ കുട്ടികളുള്ള തന്റെ റൂം മേറ്റ് എടുത്തതാകാം കാസറ്റ് എന്നാണ് ഇവർ വിശ്വസിക്കുന്നത്. കാരോണിനെതിരായ കുറ്റം നിലനിൽക്കില്ലെന്ന് കണ്ട് ക്ലെവ്ലാൻഡ് കൺട്രി ഡിസ്ട്രിക്ക് അറ്റോർണി കേസ് തള്ളിയതായും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഏതാണ്ട് അഞ്ച് ജോലികളാണ് ഈ കാലയളവിൽ തനിക്ക് ലഭിക്കാതെ പോയത്. കമ്പനികൾ ഉദ്യോഗാർത്ഥിയുമായി ബന്ധപ്പെട്ട പശ്ചാത്തല പരിശോധനകൾ നടത്തുമ്പോൾ ഈ കേസ് ശ്രദ്ധയിൽ പെട്ടത് കൊണ്ടാകാം ജോലി ലഭിക്കാതെ പോയത് എന്നും കരോൺ സംശയിക്കുന്നു. എന്നാൽ കേസ് തള്ളിപ്പോയെങ്കിലും ഒരു അറ്റോണിയെ സമീപിച്ച് റെക്കോർഡ് നീക്കം ചെയ്യാനുള്ള പ്രവർത്തനം കരോണി ചെയ്യേണ്ടതായി വരും.

നിവലിലെ സിസ്റ്റത്തിന്റെ ഇരയാണ് താനെന്ന് കരോണി പറയുന്നു. തനിക്കും തൻ്റെ കുടുംബത്തിനും ധാരാളം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാനും ജോലി നഷ്ടപ്പെടാനും ഈ കേസ് വഴിവെച്ചെന്നും കരോണി കൂട്ടിച്ചേർത്തു.

Keywords: Felony, VHS tape, US, Movie Tape, Caron McBride, അമേരിക്ക, സിനിമാ കാസറ്റ്, കൊടിയ മോഷണം, മോഷണം
Published by: user_57
First published: April 27, 2021, 9:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories