പ്രസവവേദന അഭിനയിച്ച് യുവതി വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യിപ്പിച്ചു. സ്പൈയിനിലാണ് സംഭവം. അടിയന്തര ലാൻഡിംഗിന് ശേഷം ബാഴ്സലോണ വിമാനത്താവളത്തിൽ നിന്ന് 27 യാത്രക്കാർ ഓടി രക്ഷപെട്ടതായും റിപ്പോർട്ടുകൾ. ഇതിൽ 13 പേരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടിയെങ്കിലും മറ്റു 14 പേർക്കായി സ്പാനിഷ് പോലീസ് തിരച്ചിൽ നടത്തി വരികയാണ്.
മൊറോക്കോയിലെ കാസബ്ലാങ്കയിൽ നിന്ന് 228 യാത്രക്കാരുമായി ഇസ്താംബൂളിലേക്ക് പോയ പെഗാസസ് എയർലൈൻസ് വിമാനമാണ് ബാഴ്സലോണ എൽ പ്രാറ്റ് എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
യുവതിയെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് 27 യാത്രക്കാർ അനുമതിയില്ലാതെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങി ഓടിപ്പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ച യുവതിക്കെതിരെ സ്പെയിന് പൊലീസ് കേസ് എടുത്തു. ഗര്‍ഭിണി ആയിരുന്നെങ്കിലും ഇവര്‍ക്ക് പ്രസവ വേദന ആരംഭിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ പരിശോധനയില്‍ കണ്ടെത്തി.
Also read: ഈച്ച കാരണം ആറ് സ്ത്രീകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍തൃവീടു വിട്ടിറങ്ങിയ ഗ്രാമം
പിടികൂടിയ 13 യാത്രക്കാരിൽ അഞ്ച് പേർ വിമാനത്തിൽ തിരിച്ചു കയറി ഇസ്താംബൂളിലേക്ക് യാത്ര തുടരാൻ സമ്മതിച്ചു. മറ്റ് എട്ട് പേരെ തിരികെ മറ്റൊരു വിമാനത്തിൽ ഇസ്താംബൂളിലേക്ക് തിരിച്ചയക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.
ഓടി രക്ഷപെട്ട ആളുകള്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് സ്പെയിന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
യൂട്യൂബർ ബോബി കട്ടാരിയക്കെതിരെ വിമനത്തിനകത്ത് പുക വലിച്ചതിന് ദില്ലി പോലീസിന്റെ ലുക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റില്‍ കിടന്ന് പുക വലിക്കുന്ന വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി ജോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്താണ് പലരും ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നത്. തുടർന്നാണ് മന്ത്രി പ്രതികരവുമായി രംഗത്തെത്തിയത്. സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കതാരിയ കിടന്നുകൊണ്ട് പുകവലിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് കതാരിയ വെട്ടിലായത്. വലിയ പ്രതിഷേധമാണ് ഇയാൾക്കെതിരെ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഉയര്‍ന്നത്.
വിമാനത്തിലെ വീഡിയോക്ക് പിന്നാലെ ഇയാളുടെ അതിരുകടന്ന മറ്റ് വീഡിയോകളും പുറത്തുവന്നിരുന്നു. ഡെറാഡൂണിലെ തിരക്കുള്ള നഗരത്തിലെ പ്രധാന റോഡിന്റെ നടുക്ക് കസേരയും മേശയുമിട്ടിരുന്ന് മദ്യപിക്കുന്നതാണ് വീഡിയോകളിലൊന്ന്. മദ്യപാനത്തിന്റെ വീഡിയോ ഇയാൾ ജൂലൈ 28 ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അധികം വൈകാതെ വീഡിയോ വൈറലായി. ‘റോഡുകൾ ആസ്വദിക്കാനുള്ള സമയം’ എന്നായിരുന്നു വീഡിയോക്ക് നൽകിയ ക്യാപ്ഷൻ.ഇൻസ്റ്റഗ്രാമിൽ വലിയ പ്രതിഷേധമാണ് വീഡിയോക്കെതിരെ നടന്നത്. റോഡ് ബ്ലോക്കാക്കി നടത്തിയ വീഡിയോ എടുക്കലിനെതിരെ ആളുകൾ രംഗത്തെത്തി. ട്വിറ്ററിലും വലിയ പ്രതിഷേധമുയർന്നിരുന്നു.
Summary: Woman faked labour pain, flight took an emergency landing in Spain
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.