• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ഫോണിൽ സംസാരിച്ചു നടന്ന യുവതി മാൻഹോളിൽ വീണു; വീഡിയോ പുറത്ത്

Viral video | ഫോണിൽ സംസാരിച്ചു നടന്ന യുവതി മാൻഹോളിൽ വീണു; വീഡിയോ പുറത്ത്

Woman falls into a manhole while talking over mobile phone | ഓട്ടോറിക്ഷയുടെ പിന്നാലെ നടന്നുനീങ്ങിയ യുവതിക്ക് അൽപ്പം ശ്രദ്ധതെറ്റി. ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
പലർക്കും അവരുടെ കയ്യിലിരിക്കുന്ന ഏറ്റവും അടുത്ത സുഹൃത്തായി അവരവരുടെ മൊബൈൽ ഫോൺ (mobile phone) മാറിക്കഴിഞ്ഞിരിക്കുന്നു. ഉറക്കം ഉണരുന്നത് മുതൽ ഉറങ്ങുന്നത് വളരെ തങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗമെന്നോണം അത് ഒപ്പം കൂട്ടുന്നവരുടെ എണ്ണവും തീരെ കുറവല്ല. എന്നാൽ ഈ 'സുഹൃത്ത്' ചില നേരങ്ങളിലെങ്കിലും വില്ലനാവാറുണ്ട്. നിങ്ങളുടെ സമയമോ, ശ്രദ്ധയോ കവർന്നാണ് ഏറെ നേരവും ഫോൺ വില്ലനാവുന്നത് എന്ന കാര്യം ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ടോ?

എന്നാൽ ഇനി ഫോൺ കയ്യിൽക്കരുതുമ്പോൾ, ജാഗ്രത ഏറെ ആവശ്യമുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ തുറന്ന മാൻഹോളിൽ ഒരു സ്ത്രീ വീണ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ, സമീപത്തുണ്ടായിരുന്നവർ കൃത്യസമയത്ത് രക്ഷപ്പെടുത്തിയതിനാൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.

കഴിഞ്ഞ വ്യാഴാഴ്ച പട്‌നയിലാണ് സംഭവം. വാർഡ്-56-ന് കീഴിലുള്ള മാലിയ മഹാദേവ് ജല്ല റോഡിൽ ഏഴോ എട്ടോ അടി താഴ്ചയുള്ള അഴുക്കുചാൽ തുറന്നുവിട്ടിരുന്നു, അതിനിടെയാണ് ഈ സംഭവം. (വീഡിയോ ദൃശ്യം ചുവടെ)സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്, യുവതി ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നത് കാണാം. എന്നാൽ അവർ ഒരു ഓട്ടോറിക്ഷയുടെ പുറകിൽ നടക്കുമ്പോൾ മാൻഹോൾ ശ്രദ്ധിച്ചില്ല.

പിന്നെ, നടക്കുന്നതിനിടയിൽ ഒരു നിമിഷം തിരിഞ്ഞു നോക്കിയ അവർ പെട്ടെന്ന് കുഴിയിൽ വീണു. ആളെ പുറത്തെടുക്കാൻ ഒരുപാട് പേർ ഓടിയെത്തി. അവൾ സുരക്ഷിതയായി രക്ഷപ്പെട്ടു.

“മാൻഹോളിന് ഏഴോ എട്ടോ അടി ആഴമുണ്ടായിരിക്കണം. എന്നിരുന്നാലും, കൃത്യസമയത്ത് സ്ത്രീയെ രക്ഷപ്പെടുത്തി, ”മുൻ പട്ന മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ ശിവ് മേത്ത പറഞ്ഞു.

വ്യാഴാഴ്ച പട്‌നയിൽ 20 അടി താഴ്ചയുള്ള കുഴിയിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം നടന്നതെന്ന് റിപ്പോർട്ട് ഉണ്ട്.

Summary: A video is gaining attention on internet after a woman plunged straight into a manhole. The Twitter video shows the woman walking behind a slowly moving rickshaw before her. She walks straight and suddenly her attention is deviated as she looks behind. The woman falls and people around her reach out to her help. It is reported that the woman is safe
Published by:user_57
First published: