നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഗർഭിണിയായത് ഭർത്താവിനെ അറിയിക്കാൻ വിചിത്ര മാർഗവുമായി യുവതി; വൈറൽ വീഡിയോയ്‌ക്കെതിരെ പ്രതിഷേധം

  ഗർഭിണിയായത് ഭർത്താവിനെ അറിയിക്കാൻ വിചിത്ര മാർഗവുമായി യുവതി; വൈറൽ വീഡിയോയ്‌ക്കെതിരെ പ്രതിഷേധം

  വെറുപ്പുളവാക്കുന്നത് എന്നാണ് മിക്കയാളുകളും ഈ വീഡിയോയെ വിശേഷിപ്പിച്ചത്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഗർഭിണിയായ വിവരം ഭർത്താവിനെ അറിയിക്കാൻ നിങ്ങൾക്ക് പലവിധ മാർഗങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്, അല്ലേ? എന്നാൽ ഫെയ്‌സ്ബുക്കിലെ ഒരു മീം പേജ് അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു ഭാര്യ ഗർഭിണിയായ വിവരം ഭർത്താവിനെ അറിയിക്കാൻ തിരഞ്ഞെടുത്ത മാർഗം സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ അവമതിപ്പാണ് ഉണ്ടാക്കിയത്.

   ജൂലൈ 9-നാണ് പ്രസ്തുത വീഡിയോ 'സർക്കാസം' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കപ്പെട്ടത്. ഗർഭിണിയാണോ എന്ന പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് കാണിക്കുന്ന പ്രെഗ്നൻസി സ്റ്റിക്ക് ഒരു യുവതി പോപ്‌സിക്കിൾ മേക്കറിൽ ഇടുകയും അതിൽ ജ്യൂസ് നിറയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. തുടർന്ന് ആ പോപ്‌സിക്കിൾ മേക്കർ ഫ്രിഡ്ജിന്റെ ഫ്രീസറിലേക്ക് എടുത്തു വെയ്ക്കുന്ന യുവതി അര മണിക്കൂറിന് ശേഷം അത് പുറത്തെടുക്കുന്നു.

   തുടർന്ന് ഐസ്ക്രീം സ്റ്റിക്കിന് പകരം പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ പോപ്‌സിക്കിൾ ആ യുവതി ഒരു സോഫയിലിരുന്ന് ഫോൺ നോക്കുന്ന ഭർത്താവിന് നൽകുകയാണ്. ആ സ്റ്റിക്ക് എന്താണെന്ന് ശ്രദ്ധിക്കാതെ ഭർത്താവ് അലസനായി പോപ്‌സിക്കിൾ സ്വീകരിക്കുന്നു. പോപ്‌സിക്കിൾ കഴിക്കാൻ ആരംഭിക്കുന്ന ഭർത്താവ് ഇടയ്ക്ക് ഭാര്യയോടും വേണോ എന്ന് ചോദിക്കുന്നുണ്ട്. ക്യാമറയിലേക്ക് അത്യുത്സാഹത്തോടെ നോക്കിയിരിക്കുന്ന ഭാര്യ, ഭർത്താവിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പോപ്‌സിക്കിൾ ആണ് അതെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വാഗ്ദാനം സ്നേഹപൂർവം നിരസിക്കുന്നു.   എന്നാൽ, ആ പോപ്‌സിക്കിളിനിടയിലൂടെ കാണുന്ന കാഴ്ച ഭർത്താവിൽ സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതേക്കുറിച്ച് ഭാര്യയോട് ചോദിക്കുമ്പോൾ അത് ഐസ്‌ക്രീമാണെന്ന് പറഞ്ഞ് അവർ ഭർത്താവിനെ സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ അദ്ദേഹം ഐസ്ക്രീം സ്റ്റിക്കിന്റെ സത്യാവസ്ഥ തിരിച്ചറിയുന്നതോടെ ഭാര്യ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു.

   "നമുക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു" എന്ന് അതീവ സന്തോഷത്തോടെ അവർ വിളിച്ചു പറയുന്നുമുണ്ട്. എന്നാൽ, പോപ്‌സിക്കിളിനെ കഷണം ഇപ്പോഴും വായിലുള്ള ഭർത്താവ് ഇത് അരോചകം ആണെന്നാണ് മറുപടിയായി പറയുന്നത്.

   ഈ പ്രെഗ്നൻസി ടെസ്റ്റ് കിറ്റിൽ മൂത്രം ഉപയോഗിച്ചാണോ പരിശോധന നടത്തിയത് എന്നും അദ്ദേഹം ഭാര്യയോട് ചോദിക്കുന്നുണ്ട്. അത് സമ്മതിച്ചു കൊണ്ടുള്ള പ്രതികരണമാണ് അദ്ദേഹത്തിന് ഭാര്യയിൽ നിന്ന് ലഭിക്കുന്നത്. എന്തായാലും, കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ അദ്ദേഹം ഭാര്യയെ കെട്ടിപ്പുണരുന്നു.

   ഗർഭിണിയായ വിവരം ഭർത്താവിനെ അറിയിക്കാൻ ഈ യുവതി തിരഞ്ഞെടുത്ത മാർഗം ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾക്കിടയിൽ അവമതിപ്പാണ് ഉളവാക്കിയത്. നിരവധി പേർ യുവതിയെ ശക്തമായി വിമർശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തി. വെറുപ്പുളവാക്കുന്നത് എന്നാണ് മിക്കയാളുകളും ഈ വീഡിയോയെ വിശേഷിപ്പിച്ചത്. എന്നാൽ മറ്റു ചിലർക്ക് വീഡിയോ ആസ്വാദ്യകരമായും തമാശ നിറഞ്ഞതായും അനുഭവപ്പെട്ടു.

   Summary: Woman Reveals Pregnancy News To Husband In Weirdest Way Possible
   Published by:user_57
   First published:
   )}