നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സൂപ്പർമാർക്കറ്റിലെ ഫ്രീസറിൽ മനുഷ്യ വിസർജ്യം; സാധനങ്ങൾ വാങ്ങാനെത്തിയ സ്ത്രീ കണ്ട കാഴ്ച

  സൂപ്പർമാർക്കറ്റിലെ ഫ്രീസറിൽ മനുഷ്യ വിസർജ്യം; സാധനങ്ങൾ വാങ്ങാനെത്തിയ സ്ത്രീ കണ്ട കാഴ്ച

  Woman finds human poop in supermarket freezer | സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലെത്തിയ ഒരു സ്ത്രീയുടെ കൈവശം മാലിന്യം ലഭിക്കുന്നത് വരെ സൂപ്പർമാർക്കറ്റിൽ ആരും സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   എല്ലാ ദിവസവും, വിചിത്രമായ ഓരോ സംഭവങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടാറുണ്ട്. അവയിൽ പലതും നമ്മെ ഞെട്ടിക്കുകയോ രസിപ്പിക്കുകയോ ചെയ്യാറുമുണ്ട്. എന്നാൽ ഒക്ലഹോമ സിറ്റിയിലെ ക്രെസ്റ്റ് ഫുഡിൽ സംഭവിച്ചത് വെറുപ്പുളവാക്കുന്ന ഒരു കാര്യം തന്നെയാണ്. ഒരാൾ സൂപ്പർമാർക്കറ്റിലെ ഫ്രീസറിൽ മലമൂത്രവിസർജ്ജനം നടത്തി, പിസ റോളുകളുടെ പായ്ക്കറ്റ് കൊണ്ട് തന്റെ മാലിന്യങ്ങൾ മൂടി വച്ചാണ് കടയിൽ നിന്നിറങ്ങി പോയത്.

   സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലെത്തിയ ഒരു സ്ത്രീയുടെ കൈവശം മാലിന്യം ലഭിക്കുന്നത് വരെ സൂപ്പർമാർക്കറ്റിൽ ആരും സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കുട്ടികളോടൊപ്പം പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ ഷേർളി റൈറ്റ്-ജോൺസൺ എന്ന സ്ത്രീയാണ് പിസ റോളുകളുടെ പായ്ക്കറ്റ് എടുക്കാൻ ഫ്രീസർ തുറന്നപ്പോൾ പായ്ക്കറ്റിൽ എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. ഇത് മനുഷ്യ വിസർജ്യമാണെന്ന് സംശയം തോന്നിയ അവർ പായ്ക്കറ്റ് മാറ്റി നോക്കിയപ്പോൾ ഞെട്ടിപ്പോയി.

   "വിസർജ്യം കണ്ടതും ഞാൻ അസ്വസ്ഥയായി" എന്ന് ഷേർലി പറയുന്നു. അറപ്പു തോന്നുന്ന ഇക്കാര്യം കണ്ട ഉടൻ ഷേർലി സ്റ്റോർ ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു.  പിന്നീട്, സംഭവം പോലീസിൽ അറിയിക്കുകയും പോലീസ് മലമൂത്രവിസർജ്ജ്യം മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സെക്യൂരിറ്റി ക്യാമറ ഫൂട്ടേജ് പരിശോധിച്ചപ്പോൾ ഒരാൾ സൂപ്പർമാർക്കറ്റിൽ നിന്ന് പുറത്തുപോകുന്നതിനു മുമ്പ് ഒരു കൂളറിനുള്ളിൽ മലമൂത്രവിസർജ്ജനം നടത്താനായി ഫ്രീസർ ഭാഗത്തേക്ക് പോകുന്നത് കണ്ടെത്തി. അതേ വ്യക്തി തന്നെ സ്റ്റോറിലെത്തിയ ചില വനിത ഉപഭോക്താക്കളുടെ ചിത്രങ്ങൾ എടുക്കുന്നതും വീഡിയോയിൽ കണ്ടു.   കറുത്ത ജീൻസും വെള്ള ഷൂസും ഒരു ഹൂഡിയുമാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
   മനുഷ്യ വിസർജ്ജ്യത്തിന്റെ ഭീകരമായ ഗന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ഷേർലി തന്റെ കൈകൾ 'ബ്ലീച്ച്' ചെയ്തു. ഒക്ലഹോമ ആസ്ഥാനമായുള്ള ക്രെസ്റ്റ് ഫുഡ്സ് സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

   ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം യുകെയിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിക്കുന്നതായി അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. ശാസ്ത്രജ്ഞർ വിലയേറിയ ബ്രിട്ടീഷ് രത്നമെന്ന് വിളിക്കുന്ന ഈ വിസർജ്യം ഇംഗ്ലണ്ടിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലാഡ്ബൈബിളിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 20 സെന്റിമീറ്റർ നീളവും അഞ്ച് സെന്റിമീറ്റർ വീതിയുമുള്ള ഈ മനുഷ്യ വിസർജ്ജ്യം ഒൻപതാം നൂറ്റാണ്ടിലേതാണ്.

   ജോർവിക്കിലെ ഒരു കടൽ സഞ്ചാരിയുടേതാണ് ഈ വിസർജ്യമെന്നാണ് വിവരം. ഇപ്പോൾ യോർക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്. ലോയ്ഡ്സ് ബാങ്ക് കോപ്രോലൈറ്റ് എന്നും ഈ വിസർജ്യത്തെ വിളിക്കാറുണ്ട്. 1972 ൽ പുരാവസ്തു ശാസ്ത്രജ്ഞർ യോർക്കിലെ ഇന്നത്തെ ലോയ്ഡ്സ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ഈ വിസർജ്ജ്യം കണ്ടെത്തിയത്. ഇപ്പോൾ യോർക്ക് ആർക്കിയോളജിക്കൽ റിസോഴ്‌സ് സെന്ററിലാണ് വിസർജ്ജ്യം സൂക്ഷിച്ചിരിക്കുന്നത്.
   Published by:user_57
   First published:
   )}