ഇന്റർനെറ്റിലൂടെ തങ്ങളുടെ കാമുകനെയും കാമുകിയെയും കണ്ടെത്തുന്നതാണ് ആധുനിക കാലത്തെ ട്രെൻഡ്. പ്രണയവും സാങ്കേതിക വിദ്യയും ചേരുന്നിടത്താണ് ആളുകൾ തങ്ങളുടെ ഉത്തമ പങ്കാളിയെ കണ്ടെത്തുന്നത്. എന്നാൽ ഇത്തരം അപ്ലിക്കേഷനുകളിൽ സ്വയം അടയപ്പെടുത്തുന്ന വിവരങ്ങൾക്ക് യാതൊരു വിശ്വാസ്യതയുമില്ല. ഇതിനാൽ വഞ്ചിക്കപ്പെടുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതുമായ സംഭവങ്ങളും സാധാരണയാണ്. ഇത്തരമൊരു അബദ്ധമാണ് അമേരിക്കയിലെ അലന്റായിൽ നാദിയ എന്ന യുവതിക്ക് പറ്റിയത്. ടിൻഡറിൽ പരിചയപ്പെട്ട യുവാവ് വിവാഹിതനാണെന്നാണ് യുവതി ഇപ്പോൾ പറയുന്നത്.
എറിക് എന്ന യുവാവുമായാണ് നാദിയ ടിൻഡറിൽ പരിചയപ്പെട്ടത്. എന്നാൽ അവിചാരിതമായി എറിക് വിവാഹിതനാണെന്ന കാര്യം നാദിയ കണ്ടെത്തുകയായിരുന്നു.
നാദിയ ടിക് ടോകിൽ പങ്കുവച്ച ചാറ്റ് സ്ക്രീന്‍ഷോട്ടിൽ വളരെ സ്വാഭാവികമായ നിലയിലാണ് സംഭാഷണങ്ങൾ ആരംഭിക്കുന്നത്. തനിക്ക് വളരെ ഗൗരവകരമായ ബന്ധത്തിലാണ് താൽപ്പര്യമെന്ന് പറയുന്ന എറിക് നോട് വേറെ ബന്ധങ്ങൾ റ്റിൻഡറിലോ മറ്റോ ഉണ്ടോ എന്ന് നാദിയ ചോദിക്കുന്നുണ്ട്. ദൗർഭാഗ്യവശാൽ ഇല്ലെന്നാണ് എറിക് ന്റെ മറുപടി.
തുടർന്ന് നേരിൽ കാണാൻ തീരുമാനിച്ചതിനു പിന്നാലെയാണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. ആദ്യമായി നേരിൽ കാണുന്നതിന് മുന്നോടിയായി ഏതൊരു പെൺകുട്ടിയും ചെയ്യുന്നത് പോലെ നാദിയ എറിക് നെ കുറിച്ചുള്ള ലഭ്യമായ വിവരങ്ങൾ ഫേസ്ബുക്കിലൂടെയും മറ്റും ശേഖരിച്ചു. ഇതിനിടയിലാണ് എറിക് വിവാഹിതനാണെന്നും 6 കുട്ടികളുടെ അച്ഛനാണെന്നും മനസിലാകുന്നത്. അയാൾ രണ്ടര വർഷമായി ഭാര്യയ്ക്കൊപ്പം ഒന്നിച്ചു കഴിയുകയും 7 മാസങ്ങൾക്ക് മുൻപ് അവരെ വിവാഹം കഴിക്കുകയും ചെയ്തതായി എറിക്കിന്റെ ഭാര്യയുടെ ഫേസ്ബുക് പേജ് ഷെയർ ചെയ്ത് കൊണ്ട് നാദിയ ടിക് ടോകിൽ വെളിപ്പെടുത്തി.
എന്നാൽ ഈ വഞ്ചകനെ അങ്ങനെയങ്ങ് വിട്ടു കളയാൻ നാദിയ തയ്യാറായില്ല. പകരം വീട്ടുന്നതിനുള്ള സാധ്യതയാണ് നാദിയ തിരഞ്ഞെടുത്തത്. താൻ ഉണർന്നുവെന്നും അല്പം നീചയകൻ പോകുന്നുവെന്നും നാദിയ തന്റെ ടിക് ടോക് വീഡിയോക്ക് തലക്കെട്ടു നൽകി.
നേരിൽ കാണുന്നതിനായി വരുമ്പോൾ തന്റെ ഒരു സുഹൃത്തിനെയും കൂടെ കൂട്ടാൻ എറിക് നോട് സമ്മതം ചോദിക്കുന്ന നാദിയ എറിക് ന്റെ ഭാര്യയുടെ ഫോട്ടോ സുഹൃത്തിന്റെതെന്ന നിലയിൽ എറിക്കിന് അയക്കുന്നു. കള്ളം പിടിക്കപ്പെട്ട എറിക് താൻ വഞ്ചിക്കാൻ ഉദ്ദേശിട്ടില്ലെന്ന നിലയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്.
നാദിയയുടെ ഈ രീതിയിലുള്ള കൈകാര്യം ചെയ്യലിന് സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യതയും അനുമോദനങ്ങളും ലഭിച്ചു. നാദിയയുടെ പോസ്റ്റിനു താഴെ അഭിവാദ്യമർപ്പിച്ച് നിരവധി കമന്റുകളാണ് വരുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.