നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Amazon Devices | ആമസോൺ ഉപകരണങ്ങൾ തൻ്റെ ശബ്ദം റെക്കോർഡ്‌ ചെയ്യുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

  Amazon Devices | ആമസോൺ ഉപകരണങ്ങൾ തൻ്റെ ശബ്ദം റെക്കോർഡ്‌ ചെയ്യുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

  ഒരു ടിക് ടോക്ക് (Tik Tok) വീഡിയോയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്

  • Share this:
   ആമസോൺ ഉപകരണങ്ങളിൽ തന്റെ വോയ്‌സ് ഡാറ്റ അടങ്ങിയ 3,500ലധികം ഫയലുകൾ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരവുമായി യുവതി. ഈ വർഷം ഓഗസ്റ്റ് അവസാന വാരത്തിൽ ഒരു ടിക് ടോക്ക് (Tik Tok) വീഡിയോയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വീഡിയോ ക്ലിപ്പ് ടിക് ടോക്കിൽ 2 മില്യണിലധികം ആളുകളാണ് കണ്ടത്.

   തന്റെ വീട്ടിൽ മൂന്ന് ആമസോൺ സ്പീക്കറുകളും രണ്ട് എക്കോ ഡോട്ട് സ്പീക്കറുകളും (echo dot speaker) സ്മാർട്ട് ഹോം ലൈറ്റ് ബൾബുകൾ നിയന്ത്രിക്കുന്നതിനുള്ള ഒരു എക്കോ ഉപകരണവും ഉണ്ടെന്ന് ടിക് ടോക്കിൽ യുവതി വിശദീകരിച്ചു. ഉപകരണങ്ങളിൽ ശേഖരിച്ചിരിക്കുന്ന എല്ലാ ഡാറ്റയും ആമസോണിൽ നിന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ നിന്നാണ് യുവതി തന്റെ വോയ്‌സ് ഡാറ്റ കണ്ടെത്തിയത്.

   ഉപഭോക്താക്കൾക്ക് ഉപകരണങ്ങളിലെ ഡാറ്റ നിയന്ത്രിക്കാനുള്ള നിയന്ത്രണം നൽകിയിട്ടുണ്ടെന്നായിരിന്നു വൈറൽ വീഡിയോയോട് കമ്പനിയുടെ പ്രതികരണം. എക്കോ ഡോട്ട് സ്പീക്കറുകൾ റെക്കോർഡുചെയ്‌ത ഷോർട്ട് ഓഡിയോ ഫയലുകൾ അടങ്ങുന്ന നിരവധി ഫോൾഡറുകളുള്ള ഒരു കംപ്രസ് ചെയ്‌ത ഫയൽ ടിക്‌ടോക്ക് ഉപയോക്താവിന് നൽകിയതായി റിപ്പോർട്ടുണ്ട്.

   അതിൽ യുവതിയുടെ ശബ്ദം അടങ്ങിയ 3,532 ഓഡിയോ ഫയലുകൾ ഉണ്ടായിരുന്നു. "വളരെ ഭയാനകമാണ്" എന്നാണ് അവൾ ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്. വോയിസ് ഫയലുകൾ കൂടാതെ, അവളുടെ ഫോണിൽ നിന്ന് "കോൺടാക്റ്റുകൾ" അടങ്ങിയ ഒരു ഫോൾഡറും കമ്പനി നൽകിയ കംപ്രസ്ഡ് ഫയലിൽ നിന്ന് കണ്ടെത്തിയതായി യുവതി ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു.

   തന്റെ ഉപകരണങ്ങളുമായി താൻ ഒരിക്കലും ഫോൺ കോൺടാക്റ്റുകൾ സമന്വയിപ്പിച്ചിട്ടില്ലെന്ന് യുവതി അവകാശപ്പെട്ടെങ്കിലും, ആമസോൺ അതിന്റെ എക്കോ ഉപകരണങ്ങളിലൂടെ ഫോൺ കോൺടാക്റ്റുകൾ സമന്വയിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ട്.

   തന്റെ ലൊക്കേഷൻ വിശദാംശങ്ങളും ആമസോണിന് ലഭിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു. ഇത് തെളിയിക്കുന്നതിന് യുവതി തന്റെ സ്മാർട്ട് സ്പീക്കറുകളുടെ കൃത്യമായ സ്ഥാനം കാണിക്കുന്ന ചില ഫയലുകൾ കണ്ടെത്തിയതായി അവകാശപ്പെട്ടു.

   " എൻ്റെ ലൊക്കേഷൻ ഡാറ്റയും അവരുടെ കയ്യിലുണ്ടായിരുന്നു എന്ന കാര്യം എനിക്കറിയില്ലായിരിന്നു. അത് അവർ സൂക്ഷിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല." അവൾ പറഞ്ഞു.

   വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് ശേഷം, അലക്‌സ ഏത് തരത്തിലുള്ള ഡാറ്റയാണ് ശേഖരിക്കുന്നതെന്ന് കമ്പനി ഇതിനകം തന്നെ ഉപയോക്താവിനെ അറിയിച്ചിട്ടുണ്ടെന്നും ശേഖരിക്കുന്നത് നിയന്ത്രിക്കാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ടെന്നും ആമസോൺ വ്യക്തമാക്കി.

   ആമസോൺ ഉപകരണങ്ങളിലെ ഡാറ്റാ ശേഖരണത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ അവരുടെ ആമസോൺ അക്കൗണ്ടിന്റെ 'റിക്വസ്റ്റ് മൈ ഡാറ്റ' പേജ് സന്ദർശിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്നും കമ്പനി അറിയിച്ചു.

   സ്മാര്‍ട് സ്പീക്കറുകളിലെ ഏറ്റവും പ്രധാനപ്പെട്ട പേരാണ് ആമസോണ്‍ എക്കോ. കൂടാതെ ചുരുങ്ങിയകാലം കൊണ്ട് ടെക് ലോകത്ത് ജനപ്രിയമായ വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് ആമസോണിന്‍റെ അലക്സ. അമസോണ്‍ ഇക്കോ സ്മാര്‍ട്ട് സ്പീക്കര്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കി അനുസരിക്കുന്ന അലക്സ ഗൂഗിള്‍ അസിസ്റ്റന്‍റ് പോലുള്ള എതിരാളികള്‍ക്ക് മുന്നില്‍ ആമസോണിന് മേല്‍ക്കൈ നല്‍കി എന്ന് തന്നെ പറയാം.
   Published by:Karthika M
   First published:
   )}