കബാബ് കഴിക്കാൻ കൊതിമൂത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്ത സ്ത്രീക്ക് ഒരു ലക്ഷം രൂപ പിഴ. മെൽബണിലാണ് സംഭവം. ഗീലോംഗ് സ്വദേശിയായ സ്ത്രീ കബാബ് തിന്നാൻ കൊതി മൂത്ത് 75 കിലോമീറ്ററുകൾ യാത്ര ചെയ്തിരുന്നു.
എന്നാൽ ലോക്ക്ഡൗൺ കർഫ്യൂ ലംഘിച്ചതിനാണ് ഇവർക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ രാത്രി എട്ടു മുതൽ രാവിലെ അഞ്ച് മണിവരെ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഈവനിംഗ് സ്റ്റാന്‌ഡേർഡ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച വെറീബീയിൽ വെച്ചാണ് ഇവരെ വിക്ടോറിയ പൊലീസ് കണ്ടെത്തിയത്. കബാബ് തിന്നാനുള്ള കൊതി കാരണമാണ് ഇത്രയും ദൂരം സഞ്ചരിച്ചതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. കൂടാതെ വെറിബീയിലുള്ള ആൺ സുഹൃത്തിനെ കാണാനും കൂടിയാണ് വന്നതെന്നും ഇവർ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.
ഇതാദ്യമായിട്ടല്ല മെൽബണിൽ ലോക്ക്ഡൗൺലംഘനങ്ങൾക്ക് ഇത്തരത്തിൽ പിഴ ഈടാക്കുന്നത്. നേരത്തെ പങ്കാളിയെ കാണാനെത്തിയ പുരുഷനിൽ നിന്നും പൊലീസ് പിവ ഈടാക്കിയിരുന്നു. പുലർച്ചെ രണ്ട് മണിക്ക് ഐസ്ക്രീംകഴിക്കാനെത്തിയ രണ്ട് സ്ത്രീകൾക്കും ഇത്തരത്തിൽ പിഴ നൽകിയിരുന്നു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് രാത്രി യാത്ര ചെയ്തതിനെ തുടർന്ന് 171 പേര്‍ക്കാണ് ഇങ്ങനെ പിഴ ചുമത്തിയത്. ജൂലൈയിൽ ബട്ടർ ചിക്കൻ കഴിക്കാൻ കൊതിമൂത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് 32 കിലോമീറ്റർ യാത്ര ചെയ്തയാളിൽ നിന്ന് പൊലീസ് പിഴ ഈടാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona outbreak, Corona virus, Corona virus outbreak, Corona virus spread, Coronavirus, Coronavirus Lockdown, COVID19, Lockdown