• HOME
  • »
  • NEWS
  • »
  • buzz
  • »
  • Pet Owner Fined | പൊതുവഴിയിൽ നിന്ന് വളർത്തുനായയുടെ വിസർജ്യം നീക്കം ചെയ്തില്ല; യുവതിയ്ക്ക് 42,000 രൂപയോളം പിഴ

Pet Owner Fined | പൊതുവഴിയിൽ നിന്ന് വളർത്തുനായയുടെ വിസർജ്യം നീക്കം ചെയ്തില്ല; യുവതിയ്ക്ക് 42,000 രൂപയോളം പിഴ

ബുൾ ടെറിയർ എന്ന ഇനത്തിൽപ്പെട്ട വളർത്തുനായയുടെ വിസർജ്യം തുറസ്സായ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാത്തതിനാലാണ് യുവതിക്ക് പിഴ നൽകേണ്ടി വന്നത്.

  • Share this:
    സ്പെയിൻ (Spain), സിംഗപ്പൂർ (Singapore) തുടങ്ങിയ രാജ്യങ്ങളിൾ ശുചിത്വത്തിന് പ്രസിദ്ധമാണ്. തുറസായ സ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് കർശനമായ ശിക്ഷയാണ് ഈ രാജ്യങ്ങളിൽ ലഭിക്കുന്നത്. സ്പെയിനിൽ ഈ അടുത്ത കാലത്ത് നടന്ന ഒരു സംഭവം അതിന് തെളിവാണ്. പൊതുവഴിയിൽ നിന്ന് വളർത്തുനായയുടെ വിസർജ്യം നീക്കാത്തതിന് സ്പെയിനിൽ നിന്നുള്ള യുവതിയിൽ നിന്ന് 42,000 രൂപയാണ് പൊലീസ് (Police) പിഴയായി (Fine) ഈടാക്കിയത്. ഈ വനിതയെ തേടി കണ്ടെത്തിയാണ് പൊലീസ് പിഴ ഈടാക്കിയത്.

    സ്പെയിനിലെ വലൻസിയ പ്രദേശമായ പട്ടെർനയിൽ നിന്നുള്ള സ്ത്രീയ്ക്കാണ് ഈ അനുഭവം ഉണ്ടായത്. ബെനൽമദെനയിൽ അവധിക്കാലം ആസ്വദിക്കവെ ബുൾ ടെറിയർ എന്ന ഇനത്തിൽപ്പെട്ട വളർത്തുനായയുടെ വിസർജ്യം തുറസ്സായ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാത്തതിനാലാണ് അവർക്ക് പിഴ നൽകേണ്ടി വന്നത്. 570 ഡോളർ (42,000 രൂപ) പിഴയാണ് ഓർക്കാപ്പുറത്ത് ചെയ്ത ഈ തെറ്റിന് അവർക്ക് നൽകേണ്ടി വന്നത്.

    Also Read- Viral video | ചീറിപ്പാഞ്ഞു വന്ന കാറിനു മുന്നിൽ നിന്നും പെൺകുട്ടിയെ രക്ഷപെടുത്തി വനിതാ പോലീസ്

    അവധിക്കാലം ആഘോഷിച്ച് തിരിച്ച് മടങ്ങിയ ഇവരെ പൊലീസ് തേടി കണ്ടെത്തുകയായിരുന്നു. 650 കിലോമീറ്റർ അകലെ താമസിക്കുന്ന ഈ യുവതിയെ പൊലീസ് അവിടത്തെ കർശന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്. നൂതന ഡിഎൻഎ പരിശോധനാ സംവിധാനത്തിലൂടെയാണ് നായയുടെ ഉടമയെ പൊലീസ് കണ്ടുപിടിച്ചത്. റോഡുകളിലോ തുറസ്സായ ഇടത്തിലോ മലവിസർജ്ജനം ചെയ്യുന്ന നായകളുടെ ഉടമകൾക്ക് കർശനമായ പിഴയാണ് സ്പെയിനിലെ അധികാരികൾ നൽകുന്നത്.

    ഇതുപോലുള്ള കേസുകൾ അന്വേഷിക്കാൻ സ്പെയിനിലെ പൊലീസിന് പ്രത്യേക സംവിധാനമാണുള്ളത്. കാനിനോ എന്ന കമ്പനിയുമായി ചേർന്നാണ് പൊലീസ് ഇത്തരം കേസുകളിൽ വളർത്തുമൃഗങ്ങളുടെ ഉടമകളെ കണ്ടെത്തുന്നത്. സ്പെയിനിലെ എല്ലാ മുനിസിപ്പാലിറ്റികളിൽ നിന്നും ഡാറ്റാബേസ് ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന കമ്പനിയാണ് കാനിനോ. 2014 മുതൽ ഈ കമ്പനി പോലീസ് അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന പ്രവണതയ്ക്കും അവയുടെ ദുരുപയോഗത്തിനും അറുതി വരുത്തുകയാണ് ഈ കമ്പനിയുടെ പ്രധാന ലക്ഷ്യം. നായയുടെ വിസർജ്യം വഴിയിൽ നിന്ന് നീക്കം ചെയ്യാത്ത ആളുകളെ കണ്ടെത്തുന്നതിനും അവർ തങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.

    Also Read- Viral Video | ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട് സാരി ഞൊറിഞ്ഞുടുത്ത് യുവതി; വൈറലായി വീഡിയോ

    അധികാരികൾ നൂതന ഡിഎൻഎ സംവിധാനത്തിന്റെ സഹായം തേടുകയും നായയുടെ വിസർജ്യത്തിൽ സാമ്പിളുകൾ എടുക്കുകയും ചെയ്തു. തുടർന്ന് അവ ഉപയോഗിച്ച് മുനിസിപ്പാലിറ്റികളുടെ ഡാറ്റാബേസിൽ നിന്ന് ഉടമയെ കണ്ടെത്തുകയായിരുന്നു. ഉടമ നേരത്തെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തതിനാൽ കാനിനോ കമ്പനിയുടെ സിസ്റ്റം അത് റിപ്പോർട്ട് ചെയ്യുകയും പൊലീസ് അവരെ പിടികൂടുകയും ചെയ്തു. നായകളെ കാണാതെ പോയാൽ അവയെ കണ്ടെത്താനും കാനിനോയുടെ ഡി എൻ എ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
    Published by:Rajesh V
    First published: