നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിദ്യാർഥിയുടെ അടിവസ്ത്രത്തിൽ കണ്ണുനട്ടിരിക്കുന്ന ഫിറ്റ്നസ് കോച്ച്; പരസ്യം വിവാദത്തിൽ

  വിദ്യാർഥിയുടെ അടിവസ്ത്രത്തിൽ കണ്ണുനട്ടിരിക്കുന്ന ഫിറ്റ്നസ് കോച്ച്; പരസ്യം വിവാദത്തിൽ

  യോഗ ചെയ്യുന്നതിനിടെ വിദ്യാർഥി ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്‍റെ വൈസ്‌റ്ബാൻഡ് കാണുന്ന അധ്യാപിക അതിൽ ആകർഷിക്കപ്പെടുന്നതാണ് പരസ്യം

  Machao_Ad

  Machao_Ad

  • News18
  • Last Updated :
  • Share this:
   പി വി രമണ കുമാർ | ന്യൂസ് 18

   ഹൈദരാബാദ്: വിക്കി കൗശലും രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിച്ച അടിവസ്ത്ര കമ്പനിയായ മാച്ചോയുടെ പരസ്യം സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. അടിവസ്ത്ര ബ്രാൻഡായ മാച്ചോയുടെ അടുത്തിടെ പുറത്തിറക്കിയ പരസ്യത്തിലാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. ഈ പരസ്യത്തിൽ, രശ്മിക ഒരു ഫിറ്റ്നസ് പരിശീലകയും വിക്കി കൗശൽ ഒരു വിദ്യാർത്ഥിയുമാണ്.
   യോഗ ചെയ്യുന്നതിനിടെ വിക്കി ധരിച്ചിരിക്കുന്ന മാച്ചോ സ്‌പോർട്ടിൻറെ വൈസ്‌റ്ബാൻഡ് കാണുന്ന അധ്യാപിക അതിൽ ആകർഷിക്കപ്പെടുന്നതായാണ് പരസ്യം. പിന്നീട് അടിവസ്ത്രം വീണ്ടും കാണുന്നതിനായി ഷെൽഫിന്റെ മുകളിൽ ഉള്ള സാധനങ്ങൾ എടുക്കാൻ അധ്യാപിക അവസരം സൃഷ്ടിക്കുന്നതും പരസ്യത്തിൽ കാണാം.

   ഈ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ഈ പരസ്യത്തിന്റെ നിലവാരം വളരെ താഴ്ന്നതാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.

   "അമുൽ മാച്ചോയുടെ പരസ്യം തീരെ നിലവാരമില്ലാത്തതാണ്. ഇത്തരം വില കുറഞ്ഞ പരസ്യങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല രശ്മിക” എന്ന് ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചു.

   "അടിവസ്ത്ര പരസ്യങ്ങൾക്ക് ഇത് എന്താണ് സംഭവിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ ലക്സ് കോസി പരസ്യം പ്രേക്ഷകർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇപ്പോൾ മാച്ചോയുടെ പരസ്യവും അതേ പാത തന്നെ പിന്തുടരുന്നു. അടിവസ്ത്രം, ഡിയോഡറന്റ് കമ്പനികൾ പുറത്തിറക്കുന്ന പരസ്യങ്ങൾക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ”മറ്റൊരു ഉപയോക്താവ് കുറിച്ചു.
   "പ്രിയ @iamRashmika ഞാൻ നിങ്ങളുടെ പരസ്യം #machosporto കണ്ടു. അത് എന്നെ ശരിക്കും നിരാശപ്പെടുത്തി. നിങ്ങളിൽ നിന്ന് ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. ലക്ഷക്കണക്കിന് ആരാധകരുള്ള നിങ്ങൾ ഈ പരസ്യത്തിൽ അഭിനയിക്കാൻ പാടില്ലായിരുന്നു. ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം " മറ്റൊരാൾ പറഞ്ഞു.


   സോഷ്യൽ മീഡിയയിൽ പരസ്യം വിവാദമായെങ്കിലും ബ്രാൻഡോ പരസ്യ ഏജൻസിയോ ഇതുവരെ വിമർശനങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ വിക്കി കൗശലിനൊപ്പം രശ്മിക അഭിനയിച്ചതിൽ ചില ആരാധകർ സന്തോഷം പങ്കുവച്ചു. ഈ കൂട്ടുകെട്ടിൽ ഒരു സിനിമ ഉടൻ പ്രതീക്ഷിക്കുന്നുവെന്നും ചിലർ പറഞ്ഞു.


   ലിംഗപരമായി ഉള്ള പരമ്പരാഗത കാഴ്ചപ്പാടുകൾ മാറ്റിമറിച്ച് കൊണ്ട് കാഡ്ബറിയുടെ പുതിയ പരസ്യം അടുത്തിടെ പുറത്തിങ്ങിയിരുന്നു. ഒരു കാലത്ത് ഇന്ത്യൻ ടെലിവിഷനിൽ സ്ക്രീനുകളിൽ നിരന്തരം മിന്നി മറഞ്ഞ പരസ്യമായിരുന്നു കാഡ്ബറി ഡയറി മിൽക്കിന്റേത്. 1993ലാണ് പ്രേക്ഷക ശ്രദ്ധനേടിയ കാഡ്ബറി ഡയറി മിൽക്കിന്റെ ഈ പരസ്യം വരുന്നത്. സിക്സർ പറത്തി ക്രിക്കറ്റ് മത്സരത്തിൽ വിജയം നേടുന്ന ഒരു ക്രിക്കറ്റ് കളിക്കാരൻ. സെക്യൂരിറ്റിയെ വെട്ടിച്ച് വിജയാഹ്ലാദത്തിൽ കയ്യിൽ കാഡ്ബറി ഡയറി മിൽക്കുമായി താളത്തിൽ വരുന്ന കാമുകി. ഇവർ രണ്ട് പേരും ഒരുമിച്ച് ചേക്ലേറ്റ് കഴിക്കുന്നതായിരുന്നു ഈ പരസ്യത്തിന്റെ ഉള്ളടക്കം. എന്നാൽ പുതിയ പരസ്യത്തിൽ പുരുഷ ക്രിക്കറ്റർക്ക് പകരം വനിത ക്രിക്കറ്റ് താരമാണ് സിക്സർ പറത്തുന്നത്. കാണികൾക്കിടയിൽ നിന്നും ഓടി വരുന്നത് അന്നത്തെ പോലെ കാമുകിയല്ല, കാമുകനാണ്. എന്നാൽ പരസ്യത്തിൻറെ പാശ്ചത്തല സംഗീതവും, ആശയവും എല്ലാം പഴയത് തന്നെ. ഗുഡ് ലക്ക് ഗേൾസ് എന്ന ഹാഷ്ടാഗോടു കൂടിയാണ് പരസ്യം അവസാനിക്കുന്നത്.
   Published by:Anuraj GR
   First published:
   )}