HOME » NEWS » Buzz » WOMAN FOUND LIVING IN A TENT AFTER GOES MISSING FOR 6 MONTHS GH

കാണാതായ സ്ത്രീയെ 6 മാസത്തിനുശേഷം കണ്ടെത്തി; ജീവൻ നിലനിർത്തിയത് പുല്ലും പായലും കഴിച്ച്

വനപ്രദേശത്തിന്റെ ഉൾഭാഗത്തായാണ് 47കാരിയായ സ്ത്രീയെ കഴിഞ്ഞ ഞായറാഴ്ച കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: May 6, 2021, 12:35 PM IST
കാണാതായ സ്ത്രീയെ 6 മാസത്തിനുശേഷം കണ്ടെത്തി; ജീവൻ നിലനിർത്തിയത് പുല്ലും പായലും കഴിച്ച്
Image: Facebook
  • Share this:
യു എസിലെ ഊട്ട എന്ന പ്രദേശത്തെ മലയിടുക്കിൽ വെച്ച് ആറ് മാസങ്ങൾക്ക് മുമ്പ് കാണാതായ 47 വയസ് പ്രായമുള്ള സ്ത്രീയെ കണ്ടെത്തി. ഒരു ടെന്റിനുള്ളിൽ കഴിയുകയായിരുന്ന ഈ സ്ത്രീ ഇത്രയും കാലം പുല്ലും പായലുമൊക്കെ കഴിച്ചാണത്രെ ജീവിച്ചത്!

കഴിഞ്ഞ നവംബർ 25-നാണ് ഈ സ്ത്രീയെ കാണാതായത്. സ്പാനിഷ് ഫോർക്ക് എന്ന മലയിടുക്കിൽ ഡയമണ്ട് ഫോർക്ക് എന്ന സ്ഥലത്ത് വെച്ച് കാണാതായി എന്നാണ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. ആ സമയത്ത് അവർ അപകടാവസ്ഥയിൽ അല്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് ആ പ്രദേശത്ത് കഴിയാൻ തീരുമാനിച്ചതെന്നുമാണ് അധികൃതർ വിശ്വസിച്ചിരുന്നത്.

ഈയിടെ തിരച്ചിലിനായി ഉപയോഗിക്കുന്ന പോലീസിന്റെ ഡ്രോൺ തകർന്നു വീണതിനെ തുടർന്നാണ് അവരുടെ ടെന്റ് കണ്ടെത്താൻ കഴിഞ്ഞത്. ദേശീയ വനപ്രദേശത്തിന്റെ ഉൾഭാഗത്തായാണ് 47കാരിയായ സ്ത്രീയെ കഴിഞ്ഞ ഞായറാഴ്ച കണ്ടെത്തിയത്.

ആ സ്ത്രീയ്ക്ക് കാര്യമായ രീതിയിൽ ഭാരനഷ്ടം ഉണ്ടായിട്ടുണ്ടെന്നും വളരെ ക്ഷീണിതയായാണ് അവരെ കാണപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. ആ സ്ത്രീ ടെന്റ് തുറന്ന് പുറത്തു വരുന്നതുവരെ അത് ഉപേക്ഷിക്കപ്പെട്ട ടെന്റായാണ് തോന്നിയിരുന്നത് എന്ന് ഊട്ടകൗണ്ടി ഷെറിഫ്സ് ഓഫീസ് വിശദീകരിച്ചു. സമീപത്തുള്ള ഒരു നദിയിൽ നിന്ന് അവർക്ക് സ്ഥിരമായി വെള്ളം ലഭിച്ചിരുന്നു എന്നും അവരുടെ കൈയിൽ അൽപ്പം ഭക്ഷണത്തിന്റെ ശേഖരം ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പക്ഷെ പ്രധാനമായും പുല്ലും പായലുമൊക്കെ കഴിച്ചാണ് ഇത്രയും കാലം കഴിഞ്ഞതെന്ന് അവർ രക്ഷാപ്രവർത്തനം നടത്തിയവരോട് പറഞ്ഞു.

You may also like:Lock down | സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മെയ് 16 വരെ ലോക്ക്ഡൗൺ

ഭക്ഷണത്തിന്റെ അഭാവത്തിന് പുറമെ ആ പ്രദേശത്തെ അതിതീവ്രമായ ശൈത്യ കാലാവസ്ഥയെയും അവർക്ക് അതിജീവിക്കേണ്ടിവന്നു. പ്രതികൂലമായ കാലാവസ്ഥയായിരുന്നു ആ പ്രദേശത്ത് എപ്പോഴും ഉണ്ടായിരുന്നത്. പലപ്പോഴും അതിലൂടെ കടന്നു പോകുന്ന കാൽനടയാത്രക്കാരോട് ഭക്ഷണം ചോദിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു.
You may also like:കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ധ്യാനം; സി.എസ്.ഐ വൈദികർക്കെതിരെ കേസെടുത്തു

രക്ഷപ്പെടുത്തിയതിന് ശേഷം മാനസികാരോഗ്യം സംബന്ധിച്ച പരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് അവരെ മാറ്റിയിട്ടുണ്ട്. "പല ആളുകളും ഇത്രയും പ്രതികൂലമായ പരിതസ്ഥിതിയിലുംസാഹചര്യങ്ങളിലുംജീവിയ്ക്കാൻ താത്പര്യം കാണിക്കില്ലെങ്കിലും ഈ സ്ത്രീ അതിന് തയ്യാറായി. അവർ നിയമത്തിന് വിരുദ്ധമായിഒന്നും തന്നെ ചെയ്തിട്ടില്ല". പോലീസ് വകുപ്പ് പ്രതികരിച്ചു.

ക്യാമ്പ്ഗ്രൗണ്ടിന്റെ പാർക്കിങ് ലോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കണ്ടെത്തിയതിനെ തുടർന്നാണ് ഈ സ്ത്രീയ്ക്ക്വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്. ശൈത്യകാല മാസങ്ങളിൽ ഈ പ്രദേശം അടച്ചിടാറുണ്ടെന്ന വിവരം അറിയിക്കാനായി ആ കാറിന്റെ ഉടമയെ ബന്ധപ്പെടാൻ അവിടുത്തെ ജീവനക്കാർക്ക് കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ സ്ത്രീയുടെ ക്യാമ്പിങ് ഉപകരണങ്ങൾകണ്ടെത്തുന്നത്. അത് അവരെ തിരിച്ചറിയാൻ അധികൃതരെ സഹായിച്ചു. അവരുടെ പേരോ മറ്റു വിവരങ്ങളോ ബന്ധപ്പെട്ട അധികൃതർ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
Published by: Naseeba TC
First published: May 6, 2021, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories