നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മകന് വഴുതനങ്ങ കഴിക്കാൻ കൊടുത്തതിനെ ചൊല്ലി തർക്കം; അയൽക്കാരിയോട് ദേഷ്യപ്പെട്ട് ഏഴ് വയസുകാരന്റെ അമ്മ

  മകന് വഴുതനങ്ങ കഴിക്കാൻ കൊടുത്തതിനെ ചൊല്ലി തർക്കം; അയൽക്കാരിയോട് ദേഷ്യപ്പെട്ട് ഏഴ് വയസുകാരന്റെ അമ്മ

  റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പുറംലോകത്തെ അറിയിച്ചത്.

  News18

  News18

  • Share this:
   മകനെ പരമ്പരാഗത ഭക്ഷണം നിർബന്ധിച്ച് കഴിപ്പിച്ചെന്ന് അയൽക്കാരി ആരോപണം ഉന്നയിച്ചത് കുട്ടിയെ പരിപാലിച്ച ദക്ഷിണേഷ്യൻ വനിതയെ വിഷമിപ്പിച്ചു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് അവർ തനിക്കുണ്ടായ ദുരനുഭവം പുറംലോകത്തെ അറിയിച്ചത്. ലിൻഡ എന്ന വനിത ഒരു പ്രധാന യോഗത്തിൽ പങ്കെടുക്കാനായി പുറത്തു പോയപ്പോൾ തന്റെ 7 വയസ് പ്രായമുള്ള ആൺകുട്ടിയെ നോക്കാൻ അയൽപക്കത്തുള്ള ഒരു സ്ത്രീയെ ഏൽപ്പിച്ചതിനെ തുടർന്നാണ് ഈ സംഭവം ഉണ്ടായത്.

   തന്റെ മകനെ അയൽക്കാരിയെ ഏൽപ്പിച്ചതോടൊപ്പം അവന് കൊടുക്കാൻ സാൻഡ്‌വിച്ചും ഓറഞ്ച് ജ്യൂസും അടങ്ങിയ ഒരു ഭക്ഷണപ്പൊതിയും ലിൻഡ നൽകിയിരുന്നതായി ഇൻഡി 100 റിപ്പോർട്ട് ചെയ്യുന്നു. മകന് ബദാം കഴിച്ചാൽ അലർജി ഉണ്ടാകുമെന്നും അതിനാൽ മധുരപലഹാരങ്ങളൊന്നും കൊടുക്കരുതെന്നും ആ അമ്മ അയൽക്കാരിയോട് പ്രത്യേകം പറഞ്ഞിരുന്നു. അവർ തനിക്ക് കഴിക്കാനായി റൊട്ടിയും വഴുതനങ്ങാ കറിയും ഉണ്ടാക്കിയപ്പോൾ ഒരു കഷണം ഞാനുമെടുത്തോട്ടെ എന്ന് മകൻ ചോദിച്ചു. അങ്ങനെ ആ സ്ത്രീ 7 വയസുകാരനായ ആ ആൺകുട്ടിയ്ക്ക് റൊട്ടിയും വഴുതനങ്ങയും കഴിക്കാൻ കൊടുത്തു. "അത് ഇഷ്ടപ്പെട്ട ആ കുട്ടി രണ്ട് റൊട്ടി കഴിച്ചു. അത് മുഴുവൻ അവൻ കഴിച്ചു തീർക്കുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. എന്നാൽ റൊട്ടി കഴിച്ച് വയർ നിറഞ്ഞതുകൊണ്ട് അവന് സാൻഡ്‌വിച്ച് മുഴുവനായി കഴിക്കാൻ കഴിഞ്ഞില്ല.", അവർ റെഡ്ഡിറ്റ് പോസ്റ്റിൽ എഴുതി.

   Also Read വയോധികയെ എടുത്ത് വാക്സിനേഷൻ സെന്ററിലെത്തിക്കുന്ന പോലീസ് കോൺസ്റ്റബിൾ; വൈറലായി ചിത്രം

   വൈകുന്നേരം തിരിച്ചെത്തിയ ലിൻഡ മകനെ വിളിയ്ക്കുകയും അത്രയും നേരം അവനെ നോക്കിയതിന് അയൽക്കാരിയോട് നന്ദി പറയുകയും ചെയ്തു. എന്നാൽ, പിന്നീട് ലിൻഡ കുപിതയായി തിരികെ എത്തുകയായിരുന്നു. തന്റെ മകൻ പരമ്പരാഗത ഭക്ഷണം കഴിച്ചു എന്ന് കണ്ടെത്തിയതാണ് അവരെ ദേഷ്യം പിടിപ്പിച്ചത്. അയൽക്കാരിയോട് അവർക്ക് തന്റെ മകനെ ഇത്തരം ഭക്ഷണം കഴിപ്പിക്കാൻ യാതൊരു അവകാശവുമില്ലെന്നും അതിൽ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളതെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും അവർ പറഞ്ഞു.

   Also Read ഇടിമിന്നലേറ്റ് കടപുഴകിയ മരം ഓടിക്കൊണ്ടിരുന്ന കാറിലേക്ക് വീണു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

   "താൻ മകനെ ഒരു വെജിറ്റേറിയൻ ആക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു എന്നും അവർ ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത ഒരു ഭക്ഷണം നൽകിയതിലൂടെ ഞാൻ അവരുടെ ആഗ്രഹം തകിടം മറിച്ചു എന്നുമാണ് ലിൻഡ ആരോപിച്ചത്", അവർ റെഡ്‌ഡിറ്റ് പോസ്റ്റിലൂടെ വ്യക്തമാക്കി. "അവൻ കഴിച്ച ഭക്ഷണം ശുദ്ധ വെജിറ്റേറിയൻ ആണെന്നും ആരോഗ്യകരമാണെന്നും വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു, അത് സ്വാദിഷ്ടവുമായിരുന്നു എന്നും അത് കൊണ്ടാണ് അവൻ അത് മുഴുവൻ കഴിച്ചതെന്നും ഞാൻ പറഞ്ഞു. പക്ഷേ ലിൻഡയ്ക്ക് എന്റെ വാക്കുകൾ കേൾക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല", അവർ കൂട്ടിച്ചേർത്തു.

   മറ്റു കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഭക്ഷണം കൊടുക്കരുതെന്ന് തനിക്ക് മുന്നറിയിപ്പ് നൽകിയ ലിൻഡ തന്നെ തെറി വിളിക്കുക കൂടി ചെയ്തിട്ടാണ് പോയതെന്ന് അവർ പറയുന്നു. ഇതിനകം ആ പോസ്റ്റിന് 14,000 അപ്‍വോട്ടുകളും 3000-ത്തിനടുത്ത് കമന്റുകളും ലഭിച്ചിട്ടുണ്ട്. ലിൻഡയുടെ പെരുമാറ്റം മര്യാദയില്ലാത്തതും അവരുടെ ആരോപണം അടിസ്ഥാന രഹിതവുമാണെന്ന് നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ കമന്റ് ചെയ്യുന്നു.
   Published by:Aneesh Anirudhan
   First published: