• HOME
  • »
  • NEWS
  • »
  • buzz
  • »
  • ചികിത്സാചെലവ് താങ്ങാനായില്ല; YouTube സഹായം; ബീജം ഓൺലൈൻ; യുവതി കുഞ്ഞിന് ജന്മം നൽകി

ചികിത്സാചെലവ് താങ്ങാനായില്ല; YouTube സഹായം; ബീജം ഓൺലൈൻ; യുവതി കുഞ്ഞിന് ജന്മം നൽകി

യുവതി യൂട്യൂബില്‍ കണ്ടെത്തിയ, സ്വന്തമായി ബീജസങ്കലനം നടത്തുന്നതെങ്ങനെയെന്നുള്ള ഒരു വീഡിയോ കണ്ടതിന് ശേഷമാണ് ഇത്തരമൊരു പരീക്ഷണം കൈകൊണ്ടതെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

  • Share this:
    രണ്ടാമത് ഒരു കുട്ടിയ്ക്കായി വളരെയധികം ആശിച്ച യുവതി ഒടുവില്‍ ഇ-ബേബിയ്ക്ക് ജന്മം നല്‍കി. ഇംഗ്ലണ്ടില്‍ നിന്നുള്ള 33കാരിയായ യുവതിയാണ് ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ ബീജവും ബീജസങ്കലന കിറ്റും ഉപയോഗിച്ച് കുട്ടിയ്ക്ക് ജന്മം നല്‍കിയിരിക്കുന്നത്.

    യുവതി യൂട്യൂബില്‍ കണ്ടെത്തിയ, സ്വന്തമായി ബീജസങ്കലനം നടത്തുന്നതെങ്ങനെയെന്നുള്ള ഒരു വീഡിയോ കണ്ടതിന് ശേഷമാണ് ഇത്തരമൊരു പരീക്ഷണം കൈകൊണ്ടതെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. അവരുടെ ശ്രമം വിജയിക്കുകയും, ജനിച്ച കുട്ടിയ്ക്ക് ഏദന്‍ എന്ന് പേര് നല്‍കുകയും ചെയ്തിരിക്കുകയാണ്.

    ഇംഗ്ലണ്ടിലെ ടീസൈഡ് എന്ന സ്ഥലത്തെ നണ്തോര്‍പ്പ് സ്വദേശിനിയായ സ്റ്റിഫാനി ടെയിലറാണ് രണ്ടാമതൊരു കുട്ടി എന്ന ആഗ്രഹത്തിനായി വ്യത്യസ്തമായ നടപടി കൈകൊണ്ടത്. സ്വകാര്യ വന്ധ്യതാ ക്ലിനിക്കുകള്‍ വളരെ ചെലവേറിയതാണ് എന്ന് കണ്ടെത്തിയ സ്റ്റിഫാനി കരുതിയത്, തനിക്ക് ഇനിയൊരു കുട്ടിയുടെ അമ്മയാകാന്‍ സാധിക്കില്ല എന്നാണ്.

    എന്തായാലും അവള്‍ ജസ്റ്റ് എ ബേബി എന്ന ആപ്പ് കണ്ടെത്തുകയും, അവിടെ നിന്ന് അവള്‍ ബീജം വാങ്ങുകയും ചെയ്തു. ശേഷം, ഇബേയില്‍ നിന്ന് കൃത്രിമ ബീജസങ്കലന കിറ്റിന് ഓര്‍ഡിര്‍ നല്‍കുകയും ചെയ്തു. അവളുടെ ബീജദാതാവ് ആദ്യ തവണ അവളുടെ വീട്ടില്‍ തന്റെ ബീജം നല്‍കാന്‍ എത്തിയ അവസരത്തില്‍ തന്നെ സ്റ്റിഫാനി കുട്ടിയെ ഗര്‍ഭം ധരിക്കുകയുണ്ടായി. അവള്‍ തന്റെ കുട്ടിയെ ''ശരിക്കുമൊരു ഓണ്‍ലൈന്‍ കുഞ്ഞ്'' എന്നും ''അത്ഭുത''മെന്നുമാണ് വിവരിക്കുന്നതെന്ന് സ്റ്റിഫാനിയുമായുള്ള അഭിമുഖത്തിന് ശേഷം ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

    തനിക്ക് ഓണ്‍ലൈനായുള്ള കാര്യങ്ങളില്‍ അവഗാഹം ഉണ്ടായിരുന്നില്ല എങ്കില്‍ ഏദന്‍ ഒരിക്കലും ജനിക്കില്ലായിരുന്നു എന്നാണ് സ്റ്റിഫാനി പറയുന്നത്. ഇപ്പോള്‍ വീണ്ടുമൊരു അമ്മയായതില്‍ സ്റ്റിഫാനി ഏറെ സന്തോഷവതിയാണ്. ഒപ്പം തന്റെ രണ്ടാമത്തെ കുട്ടിയെ ലോകത്തേക്ക് കൊണ്ടു വന്ന രീതിയില്‍ അവള്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

    സ്റ്റിഫാനിയ്ക്ക് അവളുടെ ആദ്യ പങ്കാളിയില്‍ ഫ്രാങ്കി എന്ന പേരില്‍ ഒരു മകനുണ്ട്. അടുത്ത മാസം അവന് അഞ്ച് വയസ്സാകും. എന്നാല്‍ ഒരു ഒറ്റ മകന്‍ മാത്രമാകുന്നതില്‍ സ്റ്റിഫാനി അസന്തുഷ്ടയായിരുന്നു. കൂടാതെ അത്തരമൊരു ജീവിതത്തിലെ അസന്തുഷ്ടത തന്റെ മകന്റെ ഭാവിയെ ബാധിക്കരുതെന്നും സ്റ്റിഫാനി തീരുമാനിച്ചിരുന്നു. ആ തീരുമാനമാണ്, തന്റെ കുടുംബം എന്ന സങ്കല്‍പ്പം പൂര്‍ത്തിയാക്കുന്നതിനായി, അടുത്ത കുട്ടിയ്ക്ക് വേണ്ടി വന്ധ്യതാ ക്ലിനിക്കുകള്‍ തേടുന്നതില്‍ സ്റ്റിഫാനിയെ എത്തിച്ചത്. എന്നാല്‍ സ്വകാര്യ വന്ധ്യതാ ക്ലിനിക്കുകളില്‍ കൃത്രിമ ബീജസങ്കലനത്തിന് ഏകദേശം 1,600 യൂറോയോളം ഫീസ് അടയ്ക്കേണ്ടി വരും, അതായത് 1,38,033 ലക്ഷത്തോളം ഇന്ത്യന്‍ രൂപ.

    ആപ്പിന്റെ സഹായത്തോടെ സ്റ്റിഫാനി ബീജ ദാതാവിനെ സമീപിക്കുകയും, മൂന്നാഴ്ചത്തെ സന്ദേശങ്ങള്‍ക്കിപ്പുറം അയാള്‍ തന്റെ ബീജം സ്റ്റിഫാനിയുടെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇത്. കഴിഞ്ഞ ഒക്ടോബര്‍ 15 ന് സ്റ്റിഫാനി 3.1 കിലോ തൂക്കം ഉള്ള ഏദനെ വരവേറ്റു. ശേഷം ബീജ ദാതാവിനെ എസ്എംഎസ് വഴി വിവരമറിയിക്കുകയും ചെയ്തു.
    സ്റ്റിഫാനിയുടെ സഹോദരിയും അമ്മയും, അവളുടെ തീരുമാനത്തിലും ഏദന്റെ വരവിലും സന്തുഷ്ടരാണ്. അവളുടെ അച്ഛന്‍ മാത്രം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ച് സമയം എടുത്തു. എന്നാല്‍ ഇപ്പോള്‍ അച്ഛനും തന്റെ മകള്‍ എടുത്ത ''ബുദ്ധിപരമായ തീരുമാന''ത്തില്‍ സന്തുഷ്ടനാണ്.

    ഏദന് പിന്നീട് എപ്പോഴെങ്കിലും തന്റെ ''ഡിഎന്‍എ ദാതാവി''നെ കാണണമെന്ന് തോന്നിയാല്‍ തനിക്ക് അതില്‍ വിഷമമൊന്നും ഇല്ലായെന്ന് സ്റ്റിഫാനി പറഞ്ഞു.
    ബീജ ദാതാവ് തന്റെ വ്യക്തിത്വം അജ്ഞാതമായി തുടരാനാണ് ആഗ്രഹിക്കുന്നത്. ''സ്റ്റിഫാനി വളരെ നല്ലൊരു വ്യക്തിയാണ്. ഭാവിയില്‍ അവര്‍ക്ക് ഇനിയും കുട്ടികള്‍ വേണമെന്ന് തോന്നുകയാണെങ്കില്‍ ഇനിയുമിത് ചെയ്യാന്‍ എനിക്ക് സന്തോഷമേയുള്ളു,'' അദ്ദേഹം പറഞ്ഞു.
    Published by:Jayashankar AV
    First published: