• HOME
  • »
  • NEWS
  • »
  • buzz
  • »
  • Open Foetal Surgery | കുഞ്ഞിന് അപൂർവരോ​ഗം; ജീവിക്കില്ലെന്ന് ഡോക്ടർമാർ; രണ്ടു തവണ പ്രസവിച്ച് യുവതി!

Open Foetal Surgery | കുഞ്ഞിന് അപൂർവരോ​ഗം; ജീവിക്കില്ലെന്ന് ഡോക്ടർമാർ; രണ്ടു തവണ പ്രസവിച്ച് യുവതി!

തന്റെ മകനെ രണ്ടു തവണ പ്രസവിച്ച്‌ യുവതി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പ്രസവം എന്നത് ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം സങ്കീർണതകൾ നിറഞ്ഞ ഒരു കാര്യമാണ്. അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജെയ്ഡൻ ആഷ്ലിയ (Jaiden Ashlea) എന്ന യുവതി. ടിക്ക് ടോക്കിലാണ് (TikTok) ജെയ്ഡൻ തന്റെ ജീവിതാനുഭവം പങ്കുവെച്ചത്.

    രണ്ടു തവണയാണ് ജെയ്ഡൻ തന്റെ മകനെ പ്രസവിച്ചത്. ആദ്യത്തെ തവണ പ്രസവിച്ച ശേഷം ഡോക്ടർമാർ കുഞ്ഞിനെ തിരികെ വീണ്ടും ​ഗർഭപാത്രത്തിലേക്കു വെച്ചു. കുട്ടിയുടെ ആരോ​ഗ്യ സ്ഥിതി കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തത്. സ്പൈന ബിഫിഡ (spina bifida) എന്ന രോഗമാണ് കുട്ടിയെ ബാധിച്ചിരുന്നത്. കുഞ്ഞിനെ ജീവനോടെ കിട്ടുന്ന കാര്യത്തിൽ ഡോക്ടർമാർക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ ഓപ്പൺ ഫീറ്റൽ ശസ്ത്രക്രിയയിൽ (open foetal surgery) വൈദ​ഗ്ധ്യമുള്ള ഒർലാൻഡോയിലെ ഒരു മെഡിക്കൽ സംഘം ജെയ്ഡന്റെ രക്ഷക്കെത്തി. കുട്ടികൾ ജനിക്കുന്നതിനു മുൻപേ സർജറി നടത്തുന്ന രീതിയാണിത്.

    ''എന്റെ കുഞ്ഞിനെ ആദ്യം പ്രസവിച്ച് തിരികെ കിടത്തി. 11 ആഴ്ചകൾക്കുള്ളിൽ വീണ്ടും ജനിച്ചു. 19-മത്തെ ആഴ്ചയിലാണ് ഞങ്ങളുടെ മകന് സ്‌പൈന ബിഫിഡ ഉണ്ടെന്ന് കണ്ടെത്തിയത്. മസ്തിഷ്‌കമരണം സംഭവിക്കുമെന്നും അവൻ ജീവിക്കില്ലെന്നുമാണ് ആദ്യം ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞത്. തുടർന്ന് ഞങ്ങൾ ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. പിന്നീട് മറ്റ് ഡോക്ടർമാരുടെ സേവനം ഉപയോ​ഗപ്പെടുത്തി'', ടിക്ക് ടോക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ജെയ്ഡൻ പറയുന്നു.

    എങ്ങനെയാണ് സി സെക്ഷൻ നടത്തി കുഞ്ഞിനെ ആദ്യം പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തിയതെന്നും തിരികെ വെച്ചത് എങ്ങനെയാണെന്നും വീഡിയോയിൽ ജെയ്ഡൻ വിശദീകരിക്കുന്നുണ്ട്. കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെന്നും താനും പൂർണ നിരീക്ഷണത്തിലായിരുന്നുവെന്നും യുവതി പറയുന്നു. ശസ്ത്രക്രിയക്കു ശേഷം, ഡോക്ടർമാർ ആ ഭാഗത്ത് ഉപ്പുവെള്ളം നിറച്ചു, അത് വീണ്ടും അമ്നിയോട്ടിക് ദ്രാവകമായി മാറിയെന്നും ജെയ്ഡൻ പറയുന്നു.

    സമാനമായൊരു സംഭവം മുൻപും നടന്നിരുന്നു. മിസോറിയിലെ (Missouri) ജോണി റെയിൻകെമെയർ (Joni Reinkemeyer) എന്ന യുവതിയുടെ കുഞ്ഞിനാണ് ഓപ്പൺ ഫീറ്റൽ ശസ്ത്രക്രിയ നടത്തിയത്. 19-ാമത്തെ ആഴ്ചയിലാണ് ഇവരുടെ കുഞ്ഞിന് ​ഗുരുതരമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടർന്നാണ് കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചത്.

    ​ഗർഭിണികളുമായും കുഞ്ഞുങ്ങളുടെ ജനനവുമായും ബന്ധപ്പെട്ട്, കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നുന്ന ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂർ പൂർത്തിയാകും മുമ്പ് 18കാരിയായ അമ്മ ബോർഡ് പരീക്ഷ എഴുതിയ സംഭവം പശ്ചിമ ബം​ഗാളിൽ നിന്നാണ് പുറത്തു വന്നത്. അഞ്ജര ഖാത്തൂൺ എന്ന യുവതിയാണ് തന്റെ പെൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിൽ പശ്ചിമ ബംഗാൾ മധ്യമിക് ബോർഡ് പരീക്ഷ എഴുതിയത്. മാൾഡ ജില്ലയിലെ ഹരിശ്ചന്ദ്രപൂരിലാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടം പ്രാദേശിക ആശുപത്രിയിൽ പരീക്ഷകൾ നടത്താൻ ക്രമീകരണങ്ങൾ നടത്തിയിരുന്നു.
    Published by:user_57
    First published: