• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | യുവതിക്ക് വിവാഹവേദിയിൽ തുടങ്ങിയ വിചിത്ര വേദന; കാരണം കണ്ടെത്തിയത് മാസങ്ങൾക്കു ശേഷം

Viral | യുവതിക്ക് വിവാഹവേദിയിൽ തുടങ്ങിയ വിചിത്ര വേദന; കാരണം കണ്ടെത്തിയത് മാസങ്ങൾക്കു ശേഷം

ഏതാനും മാസങ്ങളായി കഠിനമായ വേദന നേരിടുന്ന അവസ്ഥയിലായിരുന്നു യുവതി

ആദി ബ്ലോയ്‌

ആദി ബ്ലോയ്‌

  • Share this:
    ഒരു യുവതിക്ക് വിവാഹവേദിയിൽ (wedding venue) തുടങ്ങിയ വിചിത്രമായ വേദനയുടെ കാരണം കണ്ടെത്തിയത് മാസങ്ങൾക്കു ശേഷം. ഏതാനും മാസങ്ങളായി കഠിനമായ നടുവേദന നേരിടുന്ന അവസ്ഥയിലായിരുന്നു യുവതി. പിന്നീട് വേദന അസഹനീയമായതിനാൽ, അവർ ഒരു സി.ടി. സ്കാൻ നടത്താൻ തീരുമാനിച്ചു. ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. ആദി ബ്ലോയ്‌ക്ക് പലസ്തീൻ ഗ്രാമമായ മുഖ്മാസിന് സമീപമുള്ള പ്സാഗോട്ട് വൈനറിയിൽ അവരുടെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കവെ മൂർച്ചയുള്ള ഒരു പ്രഹരം അനുഭവപ്പെട്ടു. കൂട്ടുകാരുടെ അടുത്ത് എത്തി കാര്യം തിരക്കിയപ്പോൾ അവർ അത് നിസ്സാരവത്ക്കരിച്ചു.

    ആർമി റേഡിയോയുമായുള്ള ഒരു സംഭാഷണത്തിൽ, വിവാഹസമയത്ത് തനിക്ക് പെട്ടെന്ന് 'ഭ്രാന്തമായ വേദന' അനുഭവപ്പെട്ടതായി ബ്ലോയ് പങ്കുവെച്ചു. അവരുടെ തോളുകൾ മുതൽ കാൽ വരെ അത് അനുഭവപ്പെട്ടു. ധരിച്ചിരുന്ന വസ്ത്രം ഉടയാതെയിരുന്നതിനാൽ പേശി വലിവാണെന്ന് ബ്ലോയ് കരുതി.

    കുറച്ച് മിനിറ്റുകൾക്ക് ശേഷം, വേദന അനുഭവപ്പെട്ട ഇടം കൈകൊണ്ടു പിടിച്ചതിന് ശേഷം കൈയിൽ കുറച്ച് രക്തം കണ്ടതായി അവർ ഓർക്കുന്നു. വേദനയുമുണ്ടായി. ഒരു ചെറിയ പോറൽ ഉണ്ടായതായി ബ്ലോയ് പറഞ്ഞു, തുടർന്ന് അവരുടെ സുഹൃത്തുക്കൾ മാത്രമല്ല, ഡോക്ടറും ഗുരുതരമായി ഒന്നുമില്ലെന്ന്‌ ഉറപ്പുനൽകി. അതൊന്നും വലിയ കാര്യമല്ലെന്ന് അവർ ആശ്വസിപ്പിച്ചു.

    മാസങ്ങൾ കഴിഞ്ഞിട്ടും വേദന കുറയാത്തതിനാൽ ബ്ലോയ് സിടി സ്കാൻ ചെയ്തു. സ്‌കാനിംഗിൽ നട്ടെല്ലിൽ നിന്ന് ഇഞ്ചുകൾ അകലെ അവരുടെ മുതുകിലായി ഒരു ലോഹവസ്തുവുണ്ടെന്ന് കണ്ടെത്തി. പിന്നെ സർജറിക്ക് ശേഷമാണ് ലോഹവസ്തു 5.56 എംഎം ബുള്ളറ്റാണെന്ന് ഡോക്ടർമാർ അറിഞ്ഞത്.

    ഒരു അത്ഭുതത്താൽ താൻ രക്ഷപ്പെട്ടുവെന്ന് ബ്ലോയ് വിശ്വസിക്കുന്നു. ബുള്ളറ്റ് ഏതാനും സെന്റിമീറ്ററുകൾ കൂടി നീങ്ങിയിരുന്നെങ്കിൽ പരിക്ക് ഗുരുതരമായേനെ എന്ന് ഡോക്ടർ അവരോടു പറഞ്ഞു.

    സമീപ ഗ്രാമമായ മുഖ്മാസിൽ നിന്നാണ് വെടിയുതിർത്തതെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും അത് ലക്‌ഷ്യം നോക്കിയാണോ അതോ ആകസ്മികമായാണോ എന്ന് ഉറപ്പില്ല. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ബ്ലോയ് നാഷണൽ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിനോട്
    തന്നെ ഭീകരതയുടെ ഇരയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഈ രീതിയിൽ എങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ ചികിത്സയ്ക്ക് ധനസഹായം നൽകും. അവരുടെ അപേക്ഷ ഉന്നത അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

    കല്യാണത്തിന്റെ രാത്രി, പ്രദേശത്ത് വെടിവയ്പൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സൈന്യം വ്യക്തമാക്കി.

    Summary: A woman who started experiencing a crazy pain during the wedding ceremony of her friend, later found out the reason to be a gun shot from an unknown source. A bullet thrust near her spine was identified in a CT scan. She narrated her story in a radio interview
    Published by:user_57
    First published: