• HOME
  • »
  • NEWS
  • »
  • buzz
  • »
  • Income Inequality | സഹപ്രവര്‍ത്തകന് വരുമാനം കൂടുതലെന്ന് പരാതി; യുവതിയ്ക്ക് 20 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു

Income Inequality | സഹപ്രവര്‍ത്തകന് വരുമാനം കൂടുതലെന്ന് പരാതി; യുവതിയ്ക്ക് 20 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു

തന്റെ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ക്ക് തന്നേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തൊഴിലുടമയ്ക്കെതിരെ അവര്‍ കേസ് നല്‍കിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    എല്ലായിടങ്ങളിലും സ്ത്രീകള്‍ ലിംഗപരമായ വിവേചനങ്ങള്‍ (Gender Inequality) നേരിടുന്നുണ്ട്. പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും പല വിധത്തിൽ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ട്. ആധുനിക സമൂഹത്തില്‍ ഇത് ആരോഗ്യകരമായ പ്രവണതയല്ലയെന്ന് തിരിച്ചറിഞ്ഞ് പല ലോകരാജ്യങ്ങളും ഇത്തരം വിവേചനങ്ങൾക്കെതിരെ നിയമ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോഴിതാ ജോലിസ്ഥലത്ത് വേതനത്തില്‍ വിവേചനമുണ്ടെന്ന് (Income Inequality) ആരോപിച്ച് തൊഴിലുടമകള്‍ക്കെതിരെ (Employer) നൽകിയ കേസിൽ ഒരു ബ്രിട്ടീഷ് വനിത വിജയിച്ചിരിക്കുകയാണ്. നഷ്ടപരിഹാരമായി യുവതിയ്ക്ക് ലഭിച്ചത് 2 മില്യണ്‍ പൗണ്ടാണ് (ഏകദേശം 20 കോടി രൂപ).

    ബിഎന്‍പി പാരിബസ് (BNP Paribas) എന്ന ഫ്രഞ്ച് ബാങ്കില്‍ പ്രൈം ഫിനാന്‍ഷ്യല്‍ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സ്റ്റേസി മാക്കന്‍ എന്ന യുവതിയാണ് പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. തന്റെ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ക്ക് തന്നേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തൊഴിലുടമയ്ക്കെതിരെ അവര്‍ കേസ് നല്‍കിയത്. ലാഡ് ബൈബിളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2013ല്‍ 120,000 പൗണ്ട് (1,21,87,320 രൂപ) ശമ്പളത്തിനാണ് ബിഎന്‍പി പരാബിസ് അവരെ നിയമിച്ചത്. തുടര്‍ന്ന് ഡ്യൂഷെ ബാങ്കില്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ എത്തിയ അവര്‍ തന്റെ അതേ ഔദ്യോഗിക പദവി വഹിക്കുന്ന ഒരു ഒരു പുരുഷ ജീവനക്കാരനെ കണ്ടെത്തി. തന്റെ അതേ ജോലിയും പദവിയും ചുമതലകളുമുള്ള പുരുഷ ജീവനക്കാരന് 160,000 പൗണ്ടായിരുന്നു (1,62,50,747 രൂപ) പ്രതിഫലമായി ലഭിച്ചിരുന്നത്.

    വേതന വിവേചനത്തിന് പുറമേ, ജോലിസ്ഥലത്ത് മേലധികാരികളില്‍ നിന്ന് മാക്കന് ലിംഗപരമായ മുൻവിധിയോടുകൂടിയ പെരുമാറ്റവും നേരിടേണ്ടി വന്നിട്ടുണ്ട്. മാറ്റ് പിനോക്ക് എന്നറി മേലധികാരി ജോലിസ്ഥലത്ത് വെച്ച് യുവതിയോട് ലിംഗവിവേചനം കാണിച്ചതായി ലാഡ് ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാപനത്തിലെ ആഭ്യന്തര സമിതികളിൽ പരാതികള്‍ ഉന്നയിച്ചിട്ടും സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ വിദ്വേഷത്തോടെ പെരുമാറിയ പുരുഷ ജീവനക്കാരനെതിരെ നടപടിയൊന്നും കൈക്കൊണ്ടില്ല.

    ''ഒരു ദിവസം ഉച്ചതിരിഞ്ഞ് ജീവനക്കാരുടെ ഒരു സംഘം മദ്യപിക്കുകയുണ്ടായി. തുടർന്ന് അവർ ഒരു വിച്ച് ഹാറ്റ് (Witch's Hat) മാക്കന്റെ മേശപ്പുറത്ത് ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ, മാക്കന്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയെതിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു. എനിക്ക് അതേക്കുറിച്ച് അറിയില്ലെന്ന് ഞാൻ മറുപടി നൽകി. മദ്യപിച്ച സംഘത്തിലെ ആരെങ്കിലുമാകാം ഇത് ചെയ്തതെന്ന് ഞാൻ സംശയിച്ചിരുന്നു, അക്കാര്യം ഞാൻ മാക്കനോട് പറയുകയും ചെയ്തു'', എന്നായിരുന്നു മേലധികാരി മാറ്റ് പിനോക്കിന്റെ മുന്‍ അസിസ്റ്റന്റ് ജോര്‍ജിന ചാപ്മാന്‍ ട്രിബ്യൂണലിന് മുമ്പാകെ വെളിപ്പെടുത്തിയത്,

    മാക്കന്റെ കേസ് ബ്രിട്ടീഷ് ട്രിബ്യൂണല്‍ പരിശോധിക്കുകയും പുരുഷ മേലധികാരികള്‍ 'വെറുപ്പോടെയും പ്രതികാര മനോഭാവത്തോടെയും' യുവതിയോട് പെരുമാറിയതായി വിധിയിൽ പരാമര്‍ശിക്കുകയും ചെയ്തു. സ്ഥാപനം അവരോട് ക്ഷമാപണം നടത്താത്തതിനാൽ മാക്കനുള്ള നഷ്ടപരിഹാര തുക കോടതി വര്‍ദ്ധിപ്പിച്ചു. നഷ്ടപരിഹാരമായി മാക്കന്‍ ഇപ്പോള്‍ 2,081,449 പൗണ്ട് (21,13,04,966 രൂപ) ആണ് നേടിയത്. ഇത് ഒരു ബ്രിട്ടീഷ് ട്രിബ്യൂണല്‍ സമാനമായ കേസുകളില്‍ വിധിച്ചിട്ടുള്ള ഏറ്റവും വലിയ നഷ്ടപരിഹാരത്തുകകളില്‍ ഒന്നാണ്.
    Published by:Sarath Mohanan
    First published: