നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ശസ്ത്രക്രിയയ്ക്ക് ശേഷം സംസാരിക്കുന്നത് ഐറിഷ് ഉച്ചാരണരീതിയിൽ; യുവതിക്ക് സംഭവിച്ചതെന്തെന്ന് ഡോക്ടർ

  ശസ്ത്രക്രിയയ്ക്ക് ശേഷം സംസാരിക്കുന്നത് ഐറിഷ് ഉച്ചാരണരീതിയിൽ; യുവതിക്ക് സംഭവിച്ചതെന്തെന്ന് ഡോക്ടർ

  ഇതുവരെ അയർലണ്ടിലേക്ക് യാത്ര ചെയ്തിട്ടുപോലുമില്ലാത്ത യുവതിയാണ് ഐറിഷ് രീതിയിൽ സംസാരിക്കുന്നത്

  ശസ്ത്രക്രിയ കഴിഞ്ഞ യുവതി

  ശസ്ത്രക്രിയ കഴിഞ്ഞ യുവതി

  • Share this:
   ടോൺസിൽ ശസ്ത്രക്രിയയ്ക്കുവേണ്ടി ജനറൽ അനസ്തേഷ്യയ്ക്ക് വിധേയയായ ഓസ്‌ട്രേലിയൻ യുവതിയെ കാത്തിരുന്നത് ഒരു വിശദീകരണങ്ങളുമില്ലാത്ത ഒരു അത്ഭുത പ്രതിഭാസമാണ്. ശസ്ത്രകിയയ്ക്ക് ശേഷം ഒരു ദിവസം ഉണർന്നപ്പോൾ തന്റെ ഉച്ചാരണരീതി ഐറിഷ് ആക്സന്റ് ആയി മാറിയെന്നാണ് ജീ മ്കെയ്ൻ എന്ന യുവതി അവകാശപ്പെടുന്നത്. ഏറ്റവും രസകരമായ വസ്തുത അവർ ഇതുവരെ അയർലണ്ടിലേക്ക് യാത്ര ചെയ്തിട്ടുപോലുമില്ല എന്നതാണ്.

   ഈ മാറ്റം പ്രകടമായതിന് ശേഷം രണ്ടു ദിവസം കഴിഞ്ഞ് മ്കെയ്ൻ ടിക് ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതിശയകരമെന്ന് പറയട്ടെ, അവർ പതിവായി സംസാരിക്കുന്ന ഓസ്‌ട്രേലിയൻ ഉച്ചാരണരീതിയിലല്ല അന്ന് സംസാരിച്ചത്. "ഐറിഷ് ഉച്ചാരണരീതിയുമായാണ് കഴിഞ്ഞ ദിവസം ഞാൻ ഉണർന്നത്. ഇതൊരു സ്വപ്നമാണെന്നാണ് ഞാൻ കരുതിയത്. ആ സ്വപ്നത്തിൽ നിന്ന് കൂടി ഉണരുമെന്നും ഞാൻ പ്രതീക്ഷിച്ചു. എന്നാൽ, സത്യമായിട്ടും എനിക്ക് എന്റെ ഓസ്‌ട്രേലിയൻ ഉച്ചാരണരീതി നഷ്ടപ്പെട്ടിരിക്കുന്നു," എന്നാണ് അവർ ആ വീഡിയോയ്ക്ക് ക്യാപ്ഷനായി എഴുതിയത്.

   ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് മ്കെയ്ൻ സ്വന്തമായി അന്വേഷണം നടത്തുകയും വിദഗ്ദ്ധരായ ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു. ഡോക്റ്റർമാരുടെ അഭിപ്രായത്തിൽ യുവതിയ്ക്ക് ഫോറിൻ ആക്സന്റ് സിൻഡ്രോം എന്ന മെഡിക്കൽ കണ്ടീഷൻ ആണ്. ഈ സ്ഥിതിവിശേഷം കണ്ടുവരുന്നവരിൽ അവരുടെ സംസാര രീതിയിൽ പൊടുന്നനെ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാകുന്നു. ദിവസങ്ങൾ കഴിയുന്തോറും തന്റെ ഐറിഷ് ഉച്ചാരണരീതി കൂടുതൽ ശക്തിപ്പെടുകയാണെന്ന് യുവതി പറയുന്നു. രണ്ടാഴ്ചക്കാലത്തെ മാറ്റങ്ങൾ അവർ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്.

   ശസ്ത്രക്രിയയ്ക്ക് ശേഷം എട്ട് ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ഉച്ചാരണരീതിയിൽ പ്രകടമായ വ്യത്യാസം ഉണ്ടായതെന്നും ഇത് വിചിത്രമാണെന്ന് ഡോക്ടർമാർ ഉൾപ്പെടെ സമ്മതിക്കുന്നതായും മ്കെയ്ൻ പറയുന്നു.   "എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഇത് വളരെ വിചിത്രമായ ഒരു സാഹചര്യമാണ്. പതിയെ ഈ അവസ്ഥ അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്", അവർ പറഞ്ഞു. പിന്നീട് പതിയെപ്പതിയെ ഓസ്‌ട്രേലിയൻ ഉച്ചാരണരീതിയുടെ യാതൊരു ശേഷിപ്പും അവസാനിക്കാതെ തന്റെ ഉച്ചാരണരീതി പൂർണമായും ഐറിഷ് ആയി മാറിയെന്നും യുവതി പറയുന്നു.

   "ഞാൻ ഇന്നലെ ഐറിഷ് ഉച്ചാരണരീതിയുമായാണ് ഉണർന്നതെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ഇതുവരെ അയർലണ്ടിൽ പോയിട്ടുകൂടിയില്ല. ഞാൻ വളർന്നത് ഓസ്‌ട്രേലിയയിലാണ്. എനിക്ക് എന്റെ ഓസ്‌ട്രേലിയൻ ഉച്ചാരണരീതി പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു," അവർ കൂട്ടിച്ചേർത്തു.

   ഈ മാറ്റം പ്രകടമായി ഒമ്പത് ദിവസങ്ങൾക്ക് ശേഷം അവർ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. "എനിക്ക് വൈദ്യസഹായം ആവശ്യമുണ്ടെന്നും അതിനായി ഡോക്ടറെ കാണണമെന്നും എനിക്കറിയാം. എന്നാൽ, എന്റെ പ്രശ്നമെന്താണെന്ന് കൃത്യമായി മനസിലാക്കാനും എന്നെ പഴയ രീതിയിലേക്ക് മാറ്റാനും കഴിയുന്ന ഒരു ഡോക്ടറെ കണ്ടെത്താൻ തന്നെ ഞാൻ ബുദ്ധിമുട്ടുകയാണ്," ആ വീഡിയോയിൽ അവർ പറഞ്ഞു. 'ഫോറിൻ ആക്സന്റ് സിൻഡ്രോം' എന്ന ഈ രോഗാവസ്ഥ ആദ്യമായി ഉണ്ടാകുന്ന ആളല്ല മ്കെയ്ൻ. എന്നാൽ വളരെ അപൂർവമാണ് ഇത്. 1907-ൽ ഈ അവസ്ഥ ആദ്യമായി തിരിച്ചറിയപ്പെട്ടതിന് ശേഷം സമാനമായ 100 കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

   Keywords: Irish Accent, Australia, Woman, Foreign Accent Syndrome
   ഐറിഷ് ഉച്ചാരണരീതി, ഓസ്‌ട്രേലിയ, യുവതി, ഫോറിൻ ആക്സന്റ് സിൻഡ്രോം
   Published by:user_57
   First published:
   )}